17.1 C
New York
Monday, September 27, 2021
Home US News മീനു മോൾക്ക് സാധ്വനവുമായി പ്രവാസി മലയാളി ഫെഡറേഷൻ

മീനു മോൾക്ക് സാധ്വനവുമായി പ്രവാസി മലയാളി ഫെഡറേഷൻ

കടുത്തുരുത്തി പഞ്ചായത്തിൽ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷൻ പഠനത്തിനാവശ്യമായ ആൻഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിൾ, എക്സിക്യൂട്ടീവ് ചെയർ , റീച്ചാർജബിൾ ടേബിൾ ലാമ്പ് എന്നിവ സമ്മാനമായി നൽകി.

കടുത്തുരുത്തി കെ എസ് പുരം കാവുങ്കൽ ബാബുവിൻ്റെയും മിസ്സിയുടെയും മൂത്തമകളായ മിനു, കടുത്തുരുത്തി സെൻറ് മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥിയാണ്. അരയ്ക്കുതാഴെ പൂർണമായും തളർന്ന പരസഹായം കൊണ്ടുപോലും ഒരടി നടക്കാൻ കഴിയില്ല. പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മീനു ബാബുവിനെ യോഗത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൈനമ്മ സാജു മെമെൻ്റോ നൽകി ആദരിച്ചു. പഠനോപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്തിൻറെ ഭാഗത്തുനിന്നും ഉള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർശ്രീ ജോസ് പുത്തൻ കാല ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച പി എം എഫ് ഇൻറെ എല്ലാ നേതാക്കന്മാർക്കും അദ്ദേഹം നന്ദി പറഞ്ഞു . ജില്ലാപഞ്ചായത്ത് ആസൂത്രണ കമ്മീഷൻ മെമ്പർ ശ്രീ പി എം മാത്യു പ്രവാസി മലയാളി ഫെഡറേഷൻ ചാരിറ്റി പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ P V സുനിൽ ആശംസ പ്രസംഗത്തിൽ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ ആവശ്യങ്ങൾക്കും വേണ്ടി രൂപീകരിച്ച ഈ സംഘടന പ്രവാസികൾ അല്ലാത്തവരുടെ കണ്ണീരൊപ്പാൻ എന്നും നമ്മോടൊപ്പം കൂടെയുണ്ട് എന്നുള്ളത് തന്നെയാണ് ഈ സംഘടനയുടെ മികവ് എന്ന് പറഞ്ഞു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി രേഷ്മ വിനോദ് , ശ്രീമതി ലിൻസി എലിസബത്ത് , ശ്രീമതി സ്മിത, പി എം എഫ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ ബിജു കെ തോമസ്. കേരള സ്റ്റേറ്റ് പ്രസിഡൻറ് ശ്രീ ബേബി മാത്യു എന്നിവർ സംസാരിച്ചു.

പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ കുട്ടിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ മെഡിസിനുകൾ പ്രവാസി മലയാളി ഫെഡറേഷൻ നൽകുമെന്നും തുടർന്നുള്ള എല്ലാ സഹായവും ഇനിയും പ്രതീക്ഷിക്കാം എന്നും പറഞ്ഞു.

പി. പി. ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: