മിഷിഗൺ: മിഷിഗൺ ഓക്സ്ഫോർഡ് ഹൈസ്ക്കൂൾ പതിനഞ്ചുക്കാരൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം നാലായി. പരിക്കേറ്റ് ആശുപത്രിയ കഴിയുന്ന ഏഴുപേരിൽ പതിനാലുവയസ്സുള്ള പെൺകുട്ടി ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ ഡിസംബർ 1ന് അറിയിച്ചു.
പതിനഞ്ചു വയസ്സുക്കാരൻ വെടിവെക്കുവാൻ ഉപയോഗിച്ച ഐ.എം. സിഗ് സോർ ഗൺ ബ്ലാക്ക് ഫ്രൈഡെയിൽ പിതാവ് വാങ്ങിയ ഗണ്ണായിരുന്നുവെന്നും, നിരവധി റൗണ്ട് വെടിയുണ്ടകൾ ഉപയോഗിക്കാൻ ശക്തിയുള്ളതായിരുന്നുവെന്നും പോലീസ് പറഞ്ഞു. പതിനഞ്ചുക്കാരനെ പിടികൂടിയപ്പോൾ സ്ക്കൂൾ ഹാളിലേക്ക് ഇറങ്ങിവന്ന് കൂടുതൽ ബുളറ്റുകൾ ലോഡ് ചെയ്യുവാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ത സമയത്തു പിടികൂടാൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും ഓക്ക്ലാന്റ് കൗണ്ടിഷെറിഫ് മൈക്കിൾ പറഞ്ഞു.
കൊല്ലപ്പെട്ട നാലു വിദ്യാർത്ഥികളുടെ വിശദവിവരങ്ങൾ പോലീസ് മാധ്യമങ്ങൾക്ക് നൽകി

ടാറ്റ് മയർ(16), ഹന്നാ ജൂലിയാന(41), മാഡിസിൻ ബാൾഡ് വിൻ(17), ജസ്റ്റിൻ ഷില്ലിംഗ്(14),
പ്രതി ഈതൻ ക്രംബ്ലി(15)ക്കെതിരെ ടെറൊറിസം, മർഡർ തുടങ്ങിയ കുറ്റങ്ങളാണ് ചാർജ് ചെയ്തിരിക്കുന്നത് കോടതിയിൽ ഹാജരാക്കിയ ഈതന് ജാമ്യം നിഷേധിച്ച് ഓക്ക്ലാന്റ് കൗണ്ടി ജയിലിലേക്കയച്ചു.
കൂടുതൽ ചാർജ്ജുകൾ വേണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഓക്ക്ലാന്റ് കൗണ്ടി പ്രോസിക്യൂട്ടർ കേരൺ മെക്ക് ഡൊണാൾഡ് അറിയിച്ചു.
റിപ്പോർട്ട്: പി. പി. ചെറിയാൻ