മിഷിഗണ്‍: മിഷിഗണ്‍ സംസ്ഥാനത്ത് രണ്ടാം ഡോസ് കോവിഡ് -19 വാക്‌സിന്‍ ലഭിച്ചവരില്‍ 246 പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും മൂന്നു പേര്‍ ഇതിനെ തുടര്‍ന്ന് മരണമടയുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു .
പൂര്‍ണ്ണമായും വാക്‌സിനേഷന്‍ ലഭിച്ചതിന് ശേഷം രണ്ടാഴ്ചക്കുള്ളിലാണ് ഇവരില്‍ വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് . കുത്തിവെപ്പ് ലഭിച്ചവരില്‍ പലരിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയെങ്കിലും എല്ലാവരും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യുമന്‍ സര്‍വീസ് വക്താവ് ലിന്‍ സ്റ്റീഫന്‍ പറഞ്ഞു . എങ്ങനെയാണ് വീണ്ടും വൈറസ് ബാധിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു . ഇവരില്‍ കോവിഡിന്റെ രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമല്ലെന്നും ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം 117 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത് 65 വയസ്സിന് മുകളിലുള്ളവരാണ് മരിച്ച 3 പേരും , മൂന്നുപേരും വാക്‌സിനേഷന്‍ ലഭിച്ചതിന് മൂന്നാഴ്ചക്കുള്ളില്‍ മരിക്കുകയായിരുന്നുവെന്നും ലിന്‍ വെളിപ്പെടുത്തി .
സാധാരണയായി വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ പതിനാലു ദിവസത്തിനകം രോഗ പ്രതിരോധ ശക്തി വര്‍ദ്ധിക്കും ചിലരില്‍ മാത്രമേ രോഗപ്രതിരോധം ലഭിക്കുന്നതിന് കൂടുതല്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരികയുള്ളു .
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിഷിഗണില്‍ കോവിഡ്-19 കേസ്സുകള്‍ വര്‍ദ്ധിച്ചു വരികയാണ് തിങ്കളാഴ്ച വൈകീട്ട് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700,000 കഴിഞ്ഞിട്ടുണ്ട് . ദിനംപ്രതി 50,000 കുത്തിവെപ്പുകള്‍ എന്നതില്‍ നിന്നും 100,000 ആയി വര്‍ദ്ധിപ്പിച്ചതായി ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ അറിയിച്ചു .