17.1 C
New York
Friday, June 24, 2022
Home US News മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ച് മരിച്ചത് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍

മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ച് മരിച്ചത് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫോര്‍ട്ട് ലോര്‍ഡെയ്ല്‍ (ഫ്‌ലോറിഡ): ദശാബ്ദങ്ങളോളം മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു . ബില്‍-എസ്‌തേര്‍ എന്നിവരുടെ 67 വര്‍ഷങ്ങളുടെ ദാമ്പത്യജീവിതമാണ് മാര്‍ച്ച് ആദ്യ വാരം കോവിഡ് തട്ടിയെടുത്തത് .

കരീബിയന്‍ ഐലന്‍ഡ് , മിഡില്‍ ഈസ്‌ററ് എന്നിവടങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ദമ്പതിമാര്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഫ്‌ലോറിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു . അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് ശുശ്രൂഷകരായിരുന്നു .

ഇരുവരും പത്തു വര്‍ഷം ജമൈക്കയിലും എഴ് വര്‍ഷം ലെബനോനിലും ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു . 1970 ലാണ് ഇരുവരും ഫോറിഡയില്‍ തിരിച്ച് എത്തി പ്രവര്‍ത്തനങ്ങളില്‍ സജീവമായത് . മരിക്കുമ്പോള്‍ ബില്ലിന് 88 വയസ്സും ഭാര്യ എസ്തറിന് 92 വയസ്സുമായിരുന്നു .

ഇരുവരും ഒരുമിച്ച് മരിച്ചതിന്റെ ദുഃഖം ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു , മരണവിവരം വെളിപ്പെടുത്തി കൊണ്ട് മകള്‍ പറഞ്ഞു . മാതാപിതാക്കളുടെ ജീവിതം മറ്റുള്ള അനേകര്‍ക്ക് മാതൃകയായിരുന്നു . അറുപത്തിയേഴ് വര്‍ഷം വിജയകരമായ ദാമ്പത്യ ജീവിതം നയിച്ച മാതാപിതാക്കള്‍ക്ക് മരണത്തിലും ഒരുമിക്കാന്‍ കഴിഞ്ഞുവെന്നത് ദൈവനിശ്ചയമായിരിക്കുമെന്നും മകള്‍ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

അതിനുശേഷം അവൾ ഉറങ്ങിയിട്ടേയില്ല (കഥ) ✍നിർമല അമ്പാട്ട്

ഓർക്കാപ്പുറത്താണ്അവൾ അയാളെ വീണ്ടും കാണുന്നത്. ഡോക്റ്റർ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപോയിക്കാണുമെന്നാണ്അവൾ കരുതിയത് . അയാളെ കണ്ടതുമുതൽ മനസ്സ് അസ്വസ്ഥമായി. മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഓടിയെത്തുന്നു. .. ആശുപത്രിയിൽ മറ്റുസ്റ്റാഫുകളോടൊപ്പം കഴിഞ്ഞ നാളുകളിൽ ഒളി ച്ചുവെച്ച ഈ...

ആരോഗ്യ ജീവിതം (18) – കുമിഴ്

 കുമിഴ് (white Teak ) ഒരു ഇടത്തരം വൃക്ഷമാണ് കുമിഴ് . വിഷരഹിത ശക്തിയും വേദന ശമിപ്പിക്കാനുള്ള കഴിവും കുമിഴിനുള്ള തുകൊണ്ട് ദശമൂല ഔഷധങ്ങളിലെ ഒരു പ്രധാനഘടകമായി കുമിഴിനെ പൂർവികർ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാരക്കുറവുള്ളതും എന്നാൽ...

ശ്രീ രാമന്റെ വനസഞ്ചാരം .✍ ശ്യാമള ഹരിദാസ്

രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന...

പ്രകാശൻ പറക്കട്ടെ (സിനിമ റിവ്യൂ) തയ്യാറാക്കിയത്: ഷാമോൻ

വിജയ പ്രകാശമായി പ്രകാശൻ പറന്നുയരുന്നു* യാഥാസ്ഥിതിക പൊതുബോധ മലയാള സിനിമ പ്രേക്ഷകന് രസിക്കുന്ന രീതിയിലാണ് എല്ലായ്പ്പോഴും നിർമ്മിക്കപ്പെടുന്നത്. ആസ്വദിക്കാൻ വേണ്ടി മാത്രം തീയറ്ററിൽ കുടുംബ സമേതം സിനിമ കാണുന്നവന് അത് ആശ്വാസവുമാണ്. ആ പ്രേക്ഷകർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: