17.1 C
New York
Wednesday, December 1, 2021
Home US News മിലൻ 21 ആം വാർഷികാഘോഷ സമ്മേളനവും കഥാ പുരസ്കാര വിതരണവും ഡിസംബർ 12 ന്

മിലൻ 21 ആം വാർഷികാഘോഷ സമ്മേളനവും കഥാ പുരസ്കാര വിതരണവും ഡിസംബർ 12 ന്

മിഷിഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ-സാംസ്കാരിക സംഘടനയായ മിലൻ അമേരിക്കൻ മലയാളികൾക്കായി നടത്തിയ കഥാപുരസ്കാരം 2021 ലെ വിജയികൾക്കുള്ള സമ്മാന ദാനവും, മിലൻറെ ഇരുപത്തൊന്നാം വാർഷിക സമ്മേളനവും ഡിസംബർ 12 ന് വൈകിട്ട് 8.30 നു നടക്കും.

വാർഷികാഘോഷ സമ്മേളനം പ്രശസ്ത വിവർത്തകനും , ആഖ്യായിക രചയിതാവുമായ ശ്രീ .ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

തദവസരത്തിൽ ഡോ: ജോർജ് ഓണക്കൂർ ചെറുകഥാ പുരസ്‌കാര വിധി നിർണ്ണയം അവലോകനം ചെയ്തും, വാഗ്മിയും എഴുത്തുകാരിയും, മലയാളം അധ്യാപികയുമായ ഡോ: സി. ഉദയകല, മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ശ്രീ ബി. മുരളി എന്നിവർ ആശംസകളർപ്പിച്ചും സംസാരിക്കും.

കഥാപുരസ്‌കാര മത്സരത്തിൽ ഷാജു ജോൺ എഴുതിയ മോറിസ്മൈനർ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഡിട്രോയിറ്റിൽ റീമാക്സ് റിയൽറ്ററായ കോശി ജോർജ്ജ് സ്പോണ്‍സര്‍ ചെയ്യുന്ന 501ഡോളറും പ്രശസ്തി പത്രവും, ശിൽപ്പവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം. റഫീഖ് തറയിൽ എഴുതിയ സർജിക്കൽ ത്രെഡ് എന്ന കഥയ്ക്കാണ് രണ്ടാം സമ്മാനം. ന്യൂയോർക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 351ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും രണ്ടാം സമ്മാനമായി നൽകും. ഷാജൻ ആനിത്തോട്ടത്തിന്റെ ഡയറി ഓഫ് എ ട്രോഫി വൈഫ് ആണ് മൂന്നാം സ്ഥാനമായ, മാത്യു ചരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും കരസ്ഥമാക്കിയത്.

സൂം വഴി സംഘടിപ്പിക്കുന്ന മിലൻറെ വാർഷികാഘോഷ സമ്മേളനത്തിലും കഥാ പുരസ്‌കാര ചടങ്ങിലും എല്ലാ സഹൃദയരും, സാഹിത്യാസ്വാദകരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന്, മിലൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ, സെക്രട്ടറി അബ്ദുൽ പുന്നിയൂർക്കളം , ആക്ടിംഗ് സെക്രട്ടറി ജെയിൻ മാത്യു കണ്ണച്ചാംപറമ്പിൽ, വാർഷികാഘോഷ കമ്മറ്റി ചെയർമാൻ സതീഷ് മാടമ്പത്ത്, പുരസ്കാരം സമിതി ചെയർമാൻ സലിം ഐഷ എന്നിവർ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: