മിഷിഗൺ: മലയാളി ലിറ്റററി അസോസിയേഷൻ ( മിലൻ ) സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് കൃതികൾ ക്ഷണിച്ചു. രചനകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 15.
അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഈ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന രചയിതാവിനു കേരളത്തിലെ സുപ്രസിദ്ധനായ ശില്പി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും റീമാക്സ് റിയൽറ്റർ കോശി ജോർജ്ജ് സ്പോൺസർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും നൽകുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്ന കഥക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 301 ഡോളറും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനക്കാരന് മാത്യു ചെരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കുന്നതുമാണ്.
മത്സരത്തിന്റെ നിബന്ധനകൾ
1. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസിമലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
2. രചനകൾ 2000 വാക്കുകളിൽ കവിയാത്തതും പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആകാവുന്നതുമാണ്.
3. മത്സരത്തിനയക്കുന്ന കഥകൾ താഴെ നൽകിയിരിക്കുന്ന ഈമെയിലായോ. ടൈപ്പ് ചെയ്തോ അയക്കാവുന്നതാണ്..
4.കഥാകൃത്തിന്റെ പേരും, മേൽവിലാസവും, ഫോൺ നമ്പറും, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും, രചനയോടൊപ്പം പ്രത്യേകം അയക്കേണ്ടതാണ്.
5 .മത്സരത്തിലേക്കുള്ള പ്രവേശനഫീസായ 25 ഡോളർ milan.michigan 20@ gmail .com എന്ന ഈമെയിൽ വിലാസത്തിൽ ഓൺലൈനായോ (Zelle / Google Pay ) ചെക്കായോ കഥയോടൊപ്പം അയക്കേണ്ടതാണ്.
6. മിലൻ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കഥാ സമാഹാരത്തിലേക്ക് കഥകൾ ചേർക്കാൻ താല്പര്യമുള്ളവർ, പ്രത്യേക അനുവാദം നൽകേണ്ടതാണ്. കഥകൾ തെരെഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം മിലനിൽ നിക്ഷിപ്തമായിരിക്കും.
7. കേരളത്തിൽ നിന്നുള്ള പ്രസിദ്ധരായ മൂന്നംഗ ജഡ്ജിങ് പാനൽ കഥകൾ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നതാണ്.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
8. മിലൻ ഭാരവാഹികളോ ,അംഗങ്ങളോ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.
9 . രചനകൾ ലഭിക്കേണ്ട അവസാന തീയതി 2021 മെയ് 15.
കഥകളും, പ്രവേശന ഫീസും, അയക്കേണ്ട ഇ-മെയിൽ വിലാസം: മിലൻ.മിഷിഗൻ20 @ജിമെയിൽ.കോം. (milan.michigan20@gmail.com)
മെയിൽ വിലാസം: Milan ,1615 Colony Drive, Rochester Hills MI 48307
ഓൺലെൻ പേയ്മെന്റ്: milan.michigan20@gmail.com / ഫോൺ : 248. 837 .9935
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
സുരേന്ദ്രൻ നായർ: 248.525.2351,
തോമസ് കർത്തനാൾ : 586.747.7801
ജെയ്ൻ കണ്ണച്ചാംപറമ്പിൽ : 248.251.2256
മനോജ് കൃഷ്ണൻ : 248.837.9935
സലിം മുഹമ്മദ് : 614.732.2424