17.1 C
New York
Friday, September 17, 2021
Home US News മിലൻ കഥാ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

മിലൻ കഥാ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

മിഷിഗൻ: ഡിട്രോയിറ്റ്‌ കേന്ദ്രമായി മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ചു വരുന്ന മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന കഥാ പുരസ്‌കാര മത്സരത്തിൽ ഷാജു ജോൺ എഴുതിയ മോറിസ് മൈനർ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഡെട്രോയിറ്റിൽ റീമാക്സ് റിയൽറ്ററായ കോശി ജോർജ്ജ് സ്പോൺസർ ചെയ്യുന്ന 501 ഡോളറും പ്രശസ്തി പത്രവും, ശിൽപ്പവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം.

റഫീഖ് തറയിൽ എഴുതിയ സർജിക്കൽ ത്രെഡ് എന്ന കഥയ്ക്കാണ് രണ്ടാം സമ്മാനം. ന്യൂയോർക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 351 ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും രണ്ടാം സമ്മാനമായി നൽകും.

ഷാജൻ ആനിത്തോട്ടത്തിന്റെ ഡയറി ഓഫ് ട്രോഫി വൈഫ് ആണ് മൂന്നാം സ്ഥാനമായ, മാത്യു ചരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും, പ്രശസ്തി പത്രവും, ശിൽപ്പവും കരസ്ഥമാക്കിയത്.

മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും, ഭാഷാ പണ്ഡിതനുമായ ഡോ: ജോർജ്ജ് ഓണക്കൂർ, തിരുവനന്തപുരം ആൾ സെയിൻസ് കോളേജ് മലയാള വിഭാഗം മേധാവിയും എഴുത്തുകാരിയുമായ ഡോ.സി.ഉദയകല, പ്രശസ്ത പത്ര പ്രവർത്തകനും, സാഹിത്യകാരനുമായ ബി.മുരളി എന്നിവരടങ്ങുന്ന വിധി നിർണ്ണയ സമിതിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.

നവംബർ മാസം ആദ്യവാരത്തിൽ നടക്കുന്ന മിലൻ വാർഷിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാര വിതരണം നടത്തുമെന്ന് മിലൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ, സെക്രട്ടറി അബ്ദുൽ പുന്നിയൂർക്കളം, പുരസ്‌കാര സമിതി ചെയർമാൻ സലിം ആയിഷ എന്നിവർ സംയുക്തമായി അറിയിച്ചു.

പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുക്കുന്ന മിലൻ വാർഷിക യോഗത്തിൽ പുരസ്‌കാര വിധി നിർണ്ണയ സമിതി ചെയർമാൻ ഡോ: ജോർജ്ജ് ഓണക്കൂർ മത്സരത്തിന്റെ അവസാന ചുരുക്കപ്പട്ടികയിലെത്തിയ അഞ്ചു കഥകളെ നിരൂപണം ചെയ്‌തു സംസാരിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com