17.1 C
New York
Saturday, August 13, 2022
Home US News മിലൻ കഥാ പുരസ്‌കാരത്തിന് സൃഷ്ടികൾ അയക്കാൻ സമയ പരിധി മെയ് 31 വരെ നീട്ടി.

മിലൻ കഥാ പുരസ്‌കാരത്തിന് സൃഷ്ടികൾ അയക്കാൻ സമയ പരിധി മെയ് 31 വരെ നീട്ടി.

റിപ്പോർട്ട്: സലിം മുഹമ്മദ്

മിഷിഗൺ: മലയാളി ലിറ്റററി അസോസിയേഷൻ ( മിലൻ ) സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് രചനകൾ അയക്കാനുള്ള സമയ പരിധി എഴുത്തുകാരുടെ അഭ്യർത്ഥന പ്രകാരം 2021 മെയ് 31 വരെ നീട്ടി.

മിലൻ സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിൽ കൃതികൾ ലഭിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തിൽ സമയ പരിധി നീട്ടാൻ കഥാകൃത്തുക്കൾ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് തീയതി നീട്ടിയത്. മത്സരത്തിലേക്കായി ഇതുവരെ നിരവധി എഴുത്തുകാർ സൃഷ്ടികൾ അയച്ചു തന്നിട്ടുണ്ട്. മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന രചയിതാവിനു കേരളത്തിലെ സുപ്രസിദ്ധനായ ശില്പി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും റീമാക്സ് റിയൽറ്റർ കോശി ജോർജ്ജ് സ്പോൺസർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും നൽകുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്ന കഥക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 301 ഡോളറും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനക്കാരന് മാത്യു ചെരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.

മത്സരത്തിന്റെ നിബന്ധനകൾ

  1. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസിമലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
  2. രചനകൾ 2000 വാക്കുകളിൽ കവിയാത്തതും പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആകാവുന്നതുമാണ്.
  3. മത്സരത്തിനയക്കുന്ന കഥകൾ താഴെ നൽകിയിരിക്കുന്ന ഈമെയിലായോ. ടൈപ്പ് ചെയ്തോ അയക്കാവുന്നതാണ്..

4.കഥാകൃത്തിന്റെ പേരും, മേൽവിലാസവും, ഫോൺ നമ്പറും, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും, രചനയോടൊപ്പം പ്രത്യേകം അയക്കേണ്ടതാണ്.

5 .മത്സരത്തിലേക്കുള്ള പ്രവേശനഫീസായ 25 ഡോളർ milan.michigan 20@ gmail .com എന്ന ഈമെയിൽ വിലാസത്തിൽ ഓൺലൈനായോ (Zelle ) ചെക്കായോ കഥയോടൊപ്പം അയക്കേണ്ടതാണ്.

  1. മിലൻ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കഥാ സമാഹാരത്തിലേക്ക് കഥകൾ ചേർക്കാൻ താല്പര്യമുള്ളവർ, പ്രത്യേക അനുവാദം നൽകേണ്ടതാണ്. കഥകൾ തെരെഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം മിലനിൽ നിക്ഷിപ്തമായിരിക്കും.
  2. കേരളത്തിൽ നിന്നുള്ള പ്രസിദ്ധരായ മൂന്നംഗ ജഡ്ജിങ് പാനൽ കഥകൾ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നതാണ്.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  3. മിലൻ ഭാരവാഹികളോ ,അംഗങ്ങളോ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

9 . രചനകൾ ലഭിക്കേണ്ട അവസാന തീയതി 2021 മെയ് 31

കഥകളും, പ്രവേശന ഫീസും, അയക്കേണ്ട ഇ-മെയിൽ വിലാസം: മിലൻ.മിഷിഗൻ20 @ജിമെയിൽ.കോം. (milan.michigan20@gmail.com)

മെയിൽ വിലാസം: Milan ,1615 Colony Drive, Rochester Hills MI 48307

ഓൺലെൻ പേയ്മെന്റ്: milan.michigan20@gmail.com / ഫോൺ : 248. 837 .9935

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

സുരേന്ദ്രൻ നായർ: 248.525.2351,

അബ്ദുൾ പുന്നയൂർക്കളം :586 298 5612

തോമസ് കർത്തനാൾ : 586.747.7801

ജെയ്ൻ കണ്ണച്ചാംപറമ്പിൽ : 248.251.2256

മനോജ് കൃഷ്ണൻ : 248.837.9935

സലിം മുഹമ്മദ് : 614.732.2424

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: