17.1 C
New York
Tuesday, June 15, 2021
Home US News മിലൻ കഥാ പുരസ്‌കാരത്തിനായി രചനകൾ ക്ഷണിക്കുന്നു.

മിലൻ കഥാ പുരസ്‌കാരത്തിനായി രചനകൾ ക്ഷണിക്കുന്നു.

സലിം മുഹമ്മദ്

മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ ( മിലൻ ) സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഈ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന രചയിതാവിനു കേരളത്തിലെ സുപ്രസിദ്ധനായ ശില്പി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും റീമാക്സ് റിയൽറ്റർ കോശി ജോർജ്ജ് സ്പോൺസർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും നൽകുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്ന കഥക്ക് പ്രശസ്തി പത്രവും, 301 ഡോളറും മൂന്നാം സ്ഥാനക്കാരന് പ്രശസ്തി പത്രവും 151 ഡോളറും സമ്മാനമായി ലഭിക്കുന്നതുമാണ്.

മത്സരത്തിന്റെ നിബന്ധനകൾ

  1. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസിമലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
  2. രചനകൾ 2000 വാക്കുകളിൽ കവിയാത്തതും പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആകാവുന്നതുമാണ്.
  3. മത്സരത്തിനയക്കുന്ന കഥകൾ പി.ഡി.എഫ് ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് ഇ-മെയിലിൽ അയക്കേണ്ടതാണ്.
  4. കൃതികളിൽ രചയിതാവിന്റെ പേരോ, തിരിച്ചറിയാവുന്ന മറ്റടയാളങ്ങളോ ഉണ്ടായിരിക്കരുത്. കഥാകൃത്തിന്റെ പേരും, മേൽവിലാസവും, ഫോൺ നമ്പറും, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും, രചനയോടൊപ്പം പ്രത്യേകം അയക്കേണ്ടതാണ്.

5 .മത്സരത്തിലേക്കുള്ള പ്രവേശനഫീസായി 25 ഡോളർ താഴെ ചേർത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ ഓൺലൈനായി കഥയോടൊപ്പം അയക്കേണ്ടതാണ്.

  1. മിലൻ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കഥാ സമാഹാരത്തിലേക്ക് കഥകൾ ചേർക്കാൻ താല്പര്യമുള്ളവർ, പ്രത്യേക അനുവാദം നൽകേണ്ടതാണ്. കഥകൾ തെരെഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം മിലനിൽ നിക്ഷിപ്തമായിരിക്കും.
  2. കേരളത്തിൽ നിന്നുള്ള പ്രസിദ്ധരായ മൂന്നംഗ ജഡ്ജിങ് പാനൽ കഥകൾ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നതാണ്.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  3. മിലൻ ഭാരവാഹികളോ ,അംഗങ്ങളോ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

9 . രചനകൾ ലഭിക്കേണ്ട അവസാന തീയതി 2021 മെയ് 15.

കഥകളും, പ്രവേശന ഫീസും, അയക്കേണ്ട ഇ-മെയിൽ വിലാസം: മിലൻ.മിഷിഗൻ20 @ജിമെയിൽ.കോം. (milan.michigan20@gmail.com)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

സുരേന്ദ്രൻ നായർ: 248.525.2351,

തോമസ് കർത്തനാൾ : 586.747.7801

ജെയ്ൻ കണ്ണച്ചാംപറമ്പിൽ : 248.251.2256

മനോജ് കൃഷ്ണൻ : 248.837.9935

സലിം മുഹമ്മദ് : 614.732.2424

https://www.facebook.com/permalink.php?story_fbid=156580332991509&id=104256891557187

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇവ ഗുസ്‌മാൻ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്‌മാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിലവിലുള്ള ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നു. ഇതു സംബന്ധിച്ചു ആവശ്യമായ രേഖകള്‍ ടെക്‌സസ് എത്തിക്‌സ് കമ്മീഷന്...

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും.

ന്യൂയോർക്ക്: നോർക്കയുടെ(Non Resident Keratitis Affairs ) അംഗീകാരമുള്ളഉള്ള ഏക ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർക സ്വീകരിക്കുന്ന പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. ഗ്ലോബൽ പ്രസിഡണ്ട്...

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാർ ഇന്ന് (ജൂൺ 15 ചൊവ്വ) സംഘടിപ്പിക്കുന്നു

ഫോമയുടെ വനിതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കുന്നതിനും, നിയമ വശങ്ങളെ കുറിച്ച് അറിവ് നൽകുന്നതിനും, സ്ത്രീകൾക്കെതിരായ അവമതിപ്പുകളും, കുപ്രചാരണങ്ങളും തടയുകയും അതിനെതിരായ കർമ്മ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും നാളെ ജൂൺ 15 വൈകിട്ട്...

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും, ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap