17.1 C
New York
Saturday, August 13, 2022
Home US News മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു-രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു-രണ്ട് യുവാക്കള്‍ അറസ്റ്റില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

സ്പ്രിംഗ് ഫീല്‍ഡ്: മിലിട്ടറി ഡോക്ടര്‍മാരും കൊളോണലുകളുമായിരുന്ന ദമ്പതികള്‍ വെടിയേറ്റു മരിച്ച കേസ്സില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തു.

ഫെയര്‍ഫാക്ട് കൗണ്ടി പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍മി കൊളേണല്‍ ഡോക്ടര്‍ എഡ് വേര്‍ഡ് മെക്ഡാനിയേല്‍(55) ആര്‍ട്ടി റിട്ടയേര്‍ഡ് കൊളോണല്‍ ബ്രിന്‍സാ മെക്ഡാനിയേല്‍(63) എന്നിവര്‍ മെയ് 26 ബുധനാഴ്ച വീടിന് മുമ്പില്‍ വെച്ചാണ് വെടിയേറ്റു മരിച്ചതെന്നും സംഭവത്തിനുത്തരവാദികളായ കൊല്ലപ്പെട്ട ദമ്പതിമാരുടെ ബന്ധുവുമായി ബിസിനസ്സില്‍ പങ്കാളികളായ റോണി മാര്‍ഷല്‍(20), സി.ആന്‍ജലൊ ബ്രാന്‍ഡ്(19) എന്നിവരെ മെയ് 27 വ്യാഴാഴ്ച അറസ്റ്റു ചെയ്തതായും അറിയിച്ചു. കോള്‍ഡ് ബ്‌ളഡഡ് മര്‍ഡര്‍ എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്.

മെയ് 24 തിങ്കളാഴ്ച വീട്ടില്‍ കവര്‍ച്ച നടക്കുന്നതായി ദമ്പതിമാര്‍ പോലീസിനെ അറിയിച്ചിരുന്നു. പ്രതികളായ രണ്ടു പേരായിരുന്നു വീട്ടില്‍ കവര്‍ച്ചക്കു ശ്രമിച്ചത്. ഇത് സംബന്ധിച്ച വാക്കുതര്‍ക്കം ഉണ്ടായതായും, യുവാക്കളുടെ പേരില്‍ കേസ്സെടുത്തിരുന്നെങ്കിലും പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പട്ടാപകല്‍ ഡോക്ടര്‍മാരുടെ വീട്ടുമുറ്റത്തു വെച്ചു ഇരുവരേയും നിര്‍ദ്ദയം വെടിവെച്ചു വീഴ്ത്തിയത്.

സംഭവത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളില്‍ ഡി.ആജ്ഞലോറയെ ഇന്നലെ രാവിലെ പോലീസ് പിടികൂടിയിരുന്നു. വൈകീട്ട് റോണിയേയും കസ്റ്റഡിയിലെടുത്തു.
1995 മുതല്‍ മിലിട്ടറി ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയാണ് എഡ്വേര്‍ഡ്. വിശിഷ്ഠ സേവനത്തിന് നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1983 മുതല്‍ 2009 വരെ മെഡിക്കല്‍ സര്‍ജറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്രിഡായും നിരവധി അവാര്‍ഡിനര്‍ഹയായിരുന്നു. സമൂഹത്തില്‍ ഇരുവരുടേയും സേവനം വിലമതിക്കാനാവാത്തതായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: