17.1 C
New York
Wednesday, September 22, 2021
Home Kerala മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ,യൂറോപ്പ്

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ,യൂറോപ്പ്

ബർലിൻ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ മഴയും പ്രളയവും തുടരുന്നു. പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. പ്രളയത്തിൽ മരണം 120 ആയി. ജർമനിയിലും ബൽജിയത്തുമാണ് കൂടുതൽ നാശം. ജർമനിയിൽ 106 പേർ മരിച്ചു. 1300 പേരെ കാണാതായി. ബൽജിയത്തിൽ 20 പേർ മരിച്ചു. 20 പേരെ കാണാതായി.

ജർമ്മനി, സ്വിറ്റ്‌സർലന്റ്, ബൽജിയം, നെതർലാന്റ്‌സ് എന്നിവിടങ്ങളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. മഴയുടെ കാലംതെറ്റിയുള്ള വരവാണ് പ്രളയകാരണമെന്ന് കാലവസ്ഥാ വിദഗ്ധർ പറയുന്നു. രണ്ടു മാസം പെയ്യേണ്ട മഴയാണ് രണ്ടു ദിവസംകൊണ്ട് പെയ്തു തീർന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നെതർലൻഡ്സിലെ തെക്കൻ പ്രവിശ്യയായ ലിംബർഗിൽ തടയണ പൊട്ടിയതിനെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. വെള്ളത്തിലായ വെൻലോ, വാൾക്കൻബർഗ് നഗരങ്ങളിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ആയിരക്കണക്കിനാളുകൾ പലായനം ചെയ്തു.

ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്. 200 വർഷത്തിനിടെ യൂറോപ്പിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ജർമനിയിലെ റൈൻലാൻഡ് സംസ്ഥാനത്താണ് കൂടുതൽ പേർ മരിച്ചത്. ഭിന്നശേഷിക്കാരെ പാർപ്പിച്ചിരുന്ന ഭവനത്തിലെ 9 പേരടക്കം 60 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. നോർത്ത് റൈൻ സംസ്ഥാനത്ത് 43 പേർ മരിച്ചു.

ബൽജിയത്തിലെ പത്തു പ്രവിശ്യകളിൽ വീടുകളെല്ലാം വെള്ളത്തിലാണ്. സൈന്യം രംഗത്തുണ്ട്. പ്രളയത്തിൽ ജീവൻപൊലിഞ്ഞവർക്കു വേണ്ടി ഈ മാസം 20-ാം തിയതി രാജ്യം ദു:ഖാചരണം നടത്തും . ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാ പ്രവർത്തകരെ വിവിധ മേഖലകളിലേക്ക് വിന്യസിച്ചിരിക്കുകയാണ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: