17.1 C
New York
Thursday, August 18, 2022
Home US News മാസ്‌ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യന്‍ വനിതകളെ ചുറ്റിക കൊണ്ട് തലക്കടിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ്...

മാസ്‌ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യന്‍ വനിതകളെ ചുറ്റിക കൊണ്ട് തലക്കടിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

ന്യുയോര്‍ക്ക്: മന്‍ഹാട്ടനില്‍ മെയ് 2 ഞയാറാഴ്ച വൈകീട്ട് 8 മണിയോടെ സൈഡ് വാക്കിലൂടെ നടക്കുകയായിരുന്ന ഏഷ്യന്‍ വനിതകളുടെ മാസ്‌ക് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് തലക്ക് ചുറ്റിക അടിച്ച് പരിക്കേല്‍പ്പിച്ച കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയെ കണ്ടെത്തുന്നതിന് ന്യുയോര്‍ക്ക് പോലീസ് പൊതു ജനത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചു .

മുപ്പത്തിയൊന്നും ഇരുപത്തിയൊന്‍പതും വയസ്സ് പ്രായമുള്ള ഏഷ്യന്‍ വനിതകളാണ് ആക്രമിക്കപ്പെട്ടത് . 31 വയസ്സുള്ള തലക്ക് മുറിവേറ്റ നിലയില്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തിന് ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു .
50 വയസ്സ് പ്രായമുള്ള സ്ത്രീയെ ആണ് ഈ കേസില്‍ പോലീസ് തിരയുന്നത് .

ഇതൊരു വംശീയ ആക്രമണമായിട്ടാണ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ന്യുയോര്‍ക്ക് ഹെയ്റ്റ് ക്രൈംസ് ടാക്‌സ് ഫോഴ്‌സാണ് കേസ്സ് അന്വേഷിക്കുന്നത് . ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍
1800 577 8477 Tips എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

ഏഷ്യന്‍ വംശജര്‍ക്കെതിരായി തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണ സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും ആക്രമണ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതില്‍ ആശങ്കയിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യക്കാര്‍ .

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: