17.1 C
New York
Saturday, August 13, 2022
Home US News മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് സെനറ്റര്‍ക്ക് വിമാനത്തില്‍ യാത്രാവിലക്ക്

മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് സെനറ്റര്‍ക്ക് വിമാനത്തില്‍ യാത്രാവിലക്ക്

റിപ്പോർട്ട്: പി.പി.ചെറിയാൻ

അലാസ്‌ക്ക: തുടര്‍ച്ചയായി അലാസക്കാ എയര്‍ലൈന്‍സിന്റെ മാസ്‌ക്ക് പോളസി അനുസരിക്കാന്‍ വിസമ്മതിച്ച അലാസ്‌ക്കാ സ്റ്റേറ്റ് സെനറ്റര്‍ ലോറാ റെയ്ന്‍ ബോള്‍ഡിന് അലാസ്‌ക്കാ എയര്‍ലൈന്‍ വിമാനത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

വിമാന ജീവനക്കാരെ ധിക്കരിച്ച് മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സെനറ്റര്‍ക്ക് ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധം നിരോധനം ഏര്‍പ്പെടുത്തിയതായി എയര്‍ലൈന്‍ വക്താവ് ടിം തോംപ്‌സണ്‍ ഏപ്രില്‍ 24 ശനിയാഴ്ച്ച പത്രകുറിപ്പില്‍ അറിയിച്ചു.

ഈഗിള്‍ റിവറില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് ലോറ.

കഴിഞ്ഞ ആഴ്ചയില്‍ വിമാനത്തില്‍ യാത്രക്കെത്തിയ സെനറ്ററോട് വിമാന ജീവനക്കാര്‍ മുഖവും, മൂക്കം മറച്ചു മാസ്‌ക്ക് ധരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ നിഷേധിക്കുകയും ജീവനക്കാരോട് തര്‍ക്കിക്കുകയും ചെയ്തതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാസ്‌ക്ക് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് വിമാന കൗണ്ടറിലുള്ള ജീവനക്കാരോടു അഭ്യര്‍ഥിച്ചുവെങ്കിലും അതിനവര്‍ തയാറായില്ല എന്ന് സെനറ്റര്‍ മാധ്യമങ്ങളെ അറിയിച്ചു.

മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ 500 ല്‍പരം യാത്രക്കാരെ ഇതിനകം തന്നെ അലാസ്‌ക്കാ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു.

സെനറ്റര്‍ക്ക് എത്രകാലത്തേക്കു നിരോധനം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിമാന കമ്പനി വക്താവ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: