17.1 C
New York
Thursday, August 18, 2022
Home US News മാസ്‌കിന് നിര്‍ബന്ധിച്ചാല്‍ 1000 ഡോളര്‍ പിഴ. ടെക്‌സസ് ഗവര്‍ണ്ണറുടെ ഉത്തരവ് മെയ് 21 വെള്ളി മുതല്‍...

മാസ്‌കിന് നിര്‍ബന്ധിച്ചാല്‍ 1000 ഡോളര്‍ പിഴ. ടെക്‌സസ് ഗവര്‍ണ്ണറുടെ ഉത്തരവ് മെയ് 21 വെള്ളി മുതല്‍ പ്രാബല്യത്തില്‍

റിപ്പോർട്ട്: പി.പി.ചെറിയാൻ

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക് മാര്‍ഡേറ്റ് നീക്കം ചെയ്തതിന് ശേഷം, ലോക്കല്‍ ഗവണ്‍മെന്റുകളോ, സിറ്റിയോ മാസ്‌ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ അവരില്‍ നിന്നും 1000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനുള്ള ടെക്‌സസ് ഗവര്‍ണ്ണറുടെ ഉത്തരവ് മെയ് 21 വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു.

സിറ്റി ജീവനക്കാരോ, ലോക്കല്‍ ഗവണ്‍മെന്റോ മാസ്‌ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെങ്കിലും, സ്വയം മാസ്‌ക് ഉപയോഗിക്കുന്നവരെ തടയേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗവണ്‍മെന്റ് നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല, ടെക്‌സസ്സുകാരുടെ അവകാശമാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

പുതിയതായി ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ സ്‌ക്കൂളുകളുടെ മാസ്‌ക് നിയന്ത്രണം ജൂ്ണ് 4 വരെ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ നാലിനുശേഷം അദ്ധ്യാപകരോ വിദ്യാര്‍ത്ഥഇകളോ, സന്ദര്‍ശകരോ മാസ്‌ക്ക് ധരിക്കുന്നതു നിരോധിച്ചിട്ടുണ്ട്.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സ്‌ക്കൂളുകളെ സംബന്ധിച്ചു പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളില്‍ ഫേയ്‌സ് മാസ്‌ക്ക് ഈ അദ്ധ്യയന വര്‍ഷം മുഴുവന്‍ ഉപയോഗിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌കില്ലാതെ പുറത്തിറങ്ങുന്നതിനും, കൂട്ടം കൂടുന്നതും അനുവദിച്ചിരുന്ന ഒരു സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ ഏബട്ട് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നതാണ് ഗവണ്‍മെന്റ് വിശദീകരണം.

ടെക്‌സസ്സില്‍ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറഞ്ഞു വരികയും, വാക്‌സിനേഷന്‍ ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തതോടെ ടെക്‌സസ് സംസ്ഥാനം പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങികഴിഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: