ടെക്‌സസ് ഗവർണർ ഗ്രെഗ് ആൽബർട്ടിന്റെ എക്സിക്യൂട്ടീവ് ഓർഡർ അനുസരിച്ച് പൊതുസ്ഥലത്ത് മാസ്ക്ക്ധാരണം നിർബന്ധമല്ല എന്ന നിർദ്ദേശം ഇന്നു മുതൽ നിലവിൽ വന്നു.
ഇനി ഡൈനിംഗ് ഔട്ട് കസ്റ്റമേഴ്സിന് പഴയതുപോലെ റെസ്റ്റോറന്റുകളിലും ബാറുകളിലും കൂട്ടം കൂടാം. പക്ഷേ, മാസ്ക്ക് ധാരണം നിർബന്ധമാണ്. കഴിഞ്ഞ ആഴ്ചയാണ് ഇളവുകൾ പ്രഖ്യാപിച്ച ആബട്ടിന്റെ പ്രഖ്യാപനമുണ്ടായത് വ്യവസായ സ്ഥാപനങ്ങൾക്ക് 100% തുറക്കാമെന്നും നിർബന്ധമല്ലെന്നും ഓർഡർ പറഞ്ഞു റെസ്റ്റോറന്റുകളും ബാറുകളും ഭക്ഷണവും മദ്യവും വിളമ്പുമ്പോൾ മാസ്ക്കുകൾ നിർബന്ധമാണ്. ടേബിളുകൾ അകലം പാലിച്ച് ക്രമീകരിച്ചിരിക്കുന്നു പ്ളെക്സി ഗ്ലാസ് ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട് .
എന്നാൽ സ്ഥാപനങ്ങൾക്ക് നിബന്ധനകൾ സ്വയം നിശ്ചയിക്കാമെന്നതിനാൽ ഓരോ സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ വ്യത്യസ്തമാകാം.ഇവ അതത് സ്ഥാപനങ്ങളുടെ നയത്തിനനുസരിച്ച് ആകാം. അനുസരിക്കുവാൻ തയ്യാറാകാത്ത ഉപഭോക്താക്കൾക്ക് ഭക്ഷണപാനീയങ്ങൾ നൽകാതിരിക്കുകയും പ്രവേശനം നിഷേധിക്കുകയും ആവാം. നിർദ്ദേശങ്ങൾ പാലിക്കാത്തവരെ നിയമപാലകരെ ഏൽപ്പിക്കുവാനും കഴിയും . ടേക്ക് ഔട്ടും ഡെലിവറിയും ആവശ്യമുള്ളവർക്ക് റസ്റ്റോറന്റുകൾ നൽകാൻ തയ്യാറാണ് ചില റെസ്റ്റോറന്റുകളിൽ ജീവനക്കാർക്ക് മാസ്ക്ക് നിർബന്ധമാണ്. ഡൈനേഴ്സിന് നിർബന്ധമില്ല. ടെക്‌സ് റെസ്റ്റോറന്റ് അസോസിയേഷൻ 700 അംഗങ്ങളിൽ നടത്തിയ സർവ്വേയിൽ 74% പറഞ്ഞത് തങ്ങളുടെ ജീവനക്കാർ വാക്സിനേറ്റ് ചെയ്യുന്നതുവരെ നിർബന്ധമായും മാസ്ക് ധരിക്കും എന്നാണ്. ” അതിനർത്ഥം, തങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ റസ്റ്റോറന്റുകൾ തങ്ങളുടെ ജീവനക്കാരെ സുരക്ഷിതരായിരിക്കുവാൻ ശ്രദ്ധിക്കുന്നു എന്നാണ് . ടി.ആർ.എ യുടെ സി ഇ ഒ എമിലി വില്യംസ് നൈറ്റ് പറഞ്ഞു. ശുപാർശ ചെയ്യുന്നത് ജീവനക്കാർ മാസ്ക്ക് ധരിക്കണമെന്നും, ഡൈനേഴ്‌സ് തങ്ങളുടെ സീറ്റുകളിലേക്ക് വരുമ്പോഴും സീറ്റുകളിൽ നിന്ന് പോകുമ്പോഴും മാസ്ക്ക് ദരിച്ചിരിക്കണം എന്നാണ്.
സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ കാര്യത്തിൽ പെട്ടെന്ന് കപ്പാസിറ്റി വർദ്ധിപ്പിക്കണമെന്ന് ഈ അവസരത്തിൽ റെസ്റ്റോറന്റുകൾക്ക് അഭിപ്രായമില്ല. എന്നാൽ ഈ കാര്യവും അതത് സ്ഥാപനങ്ങൾക്ക് നിക്ഷയിക്കാം .
പൊതുസ്ഥലങ്ങളിൽ മാസ്ക് വേണമെന്ന് നിർബന്ധമില്ല എന്ന് ഗവർമെന്റ് പറയുമ്പോഴും വ്യവസായങ്ങൾക്ക് സ്വയം തീരുമാനം എടുക്കുവാനും നടപ്പാക്കുവാനും നിയമപരമായി അവകാശമുണ്ട്.
ആർബട്ടിന്റെ ഓർഡർ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.ഡ്രസ്സിന്റെ കാര്യത്തിൽ പെരുമാറ്റത്തിന്റെ കാര്യത്തിൽ വ്യവസായങ്ങൾ നിർബന്ധം പിടിക്കുന്നത് പോലെ മാസ്‌കിന്റെ
കാര്യത്തിലും ആകാമെന്ന് ഡൈകേമാ ( സാൻ അന്റോണിയോയിലെ എംപ്ലോയ്മെന്റ് ആന്റ് ലേബർ അറ്റോർണി സാൻ സ്റ്റേൺ പറഞ്ഞു. ഷർട്ടോ ഷൂവോ ഇല്ലെങ്കിൽ സേവനം ഇല്ല എന്ന് പറയുന്ന പോലെ മാസ്ക്ക് ഇല്ലെങ്കിൽ സേവനം ഇല്ലെന്നു പറയാം .
മാസ്ക്ക് ഇല്ലെങ്കിൽ സേവനം ഇല്ലെന്നു പറയുകയും ഡൈനറോട് പോകാൻ പറയുകയും ചെയ്‌താൽ അനുസരിക്കുന്നില്ലെങ്കിൽ ലോ എൻഫോഴ്സ്മെന്റിനെ വിളിക്കണമെന്ന് സ്റ്റേൺ പറഞ്ഞു. ഇത്തരം അവസരങ്ങൾ ഒഴിവാക്കാൻ സ്ഥാപനത്തിന്റെ നയങ്ങൾ ജീവനക്കാരോടും ഉപഭോക്താക്കളോടും നേരത്തെ തന്നെ വിശദീകരിക്കുന്നത് നന്നായിരിക്കുമെന്ന് സ്റ്റേൺ പറയുന്നു
ആൽബട്ടിന്റെ എക്സിക്യൂട്ടീവ് ഓർഡറനുസരിച്ച് കൗണ്ടി അധികാരികൾക്ക് ആവശ്യമെന്ന് തോന്നിയാൽ കോവിഡ് മിറ്റിഗേഷൻ സ്ട്രാറ്റജീസ് പ്രയോഗിക്കാം. തങ്ങളുടെ പ്രദേശത്ത്
ഹോസ്‌പിറ്റലൈസേഷൻസ് ഏരിയയിലെ ഹോസ്പിറ്റൽ കപ്പാസിറ്റിയുടെ ഇതിലൂടെ 15 ശതമാനം അധികമായി തുടർച്ചയായി 7 ദിവസം ഈ നിയമങ്ങൾ നടപ്പാക്കാം. എന്നാൽ കൗണ്ടി ജഡ്ജുമാർക്ക് ഇത് എങ്ങനെ നടപ്പിലാക്കാം എന്ന് ചില നിബന്ധനകളുണ്ട് .ഈ നയങ്ങൾ നടപ്പിലാക്കാത്തതിന് വ്യക്തികളെയോ ബിസ്സിനസ്സുകളെയോ ശിക്ഷിക്കാനും ആവില്ല. ഹോസ്‌പിറ്റലൈസേഷൻ 15% കൂടുതലായതിനാൽ നടപ്പിലാക്കുന്ന മിറ്റിഗേഷൻ സ്ട്രാറ്റജീസിൽ വ്യാപാരസ്ഥാപനങ്ങൾ കപ്പാസിറ്റിയുടെ 50 ശതമാനത്തിലേയ്ക്ക് ചുരുക്കണമെന്നും ആബട്ട് നിർദ്ദേശിക്കുന്നു .
ആൽക്കഹോൾ റ്റുഗോ തുടർന്നും ലഭ്യമായിരിക്കുമെന്ന് ടെക്‌സസ് ആൽക്കഹോളിക് ബിവറേജ് കമ്മീഷൻ വ്യക്താവ് ക്രിസ്സ് പോർട്ടർ പറഞ്ഞു. കഴിഞ്ഞ വര്ഷം നടത്തിയത് പോലെ ഈ വർഷവും തുടർച്ചയായി കോവിഡ് സേഫ്റ്റി റെഗുലേഷൻ പാലിക്കുന്നുണ്ടോയെന്ന പരിശോധന തങ്ങൾ ലൈസൻസ് നൽകിയ ബാറുകളിലും റെസ്റ്റോറന്റുകളിലും നടത്തുകയില്ല . പരിശോധന സുരക്ഷാ പൂർവ്വമായ സേവനത്തിനും ആൽക്കഹോളിന്റെ വിൽപ്പനയുടെ കാര്യത്തിലും ആയിരിക്കുമെന്ന് ക്രിസ്സ് പോർട്ടർ പറഞ്ഞു.