17.1 C
New York
Wednesday, November 30, 2022
Home US News മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

റിപ്പോർട്ട്: പി പി ചെറിയാന്‍

Bootstrap Example

മാസച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ നാസാ ദ്വാരത്തിലാണ് കൂടുതൽ വൈറസ് കേന്ത്രീകരിച്ചിരിക്കുന്നതെന്നും, ഈ വൈറസുകളാണ് വാക്സിനേറ്റ് ചെയ്യാത്ത രോഗികളില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്ന് യുഎസ് ഏജന്‍സി മോര്‍ ബിഡിറ്റി ആന്റ് മോര്‍ട്ടാലിറ്റി വീക്കിലി പ്രസിദ്ധീകരണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സിഡിസിയുടെ പുതിയ മാസ്‌ക്ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം സിഡിസി മുന്നോട്ടു വെച്ചത്.

ബാണ്‍സ്റ്റേബിള്‍ കൗണ്ടിയില്‍ ജൂലൈ മാസം ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 469 പേരില്‍ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേര്‍ക്കും (വാക്‌സിനേറ്റ് ചെയ്തവര്‍) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ ഡാറ്റായിൽ പറയുന്നു.

പുതിയ പഠനമനുസരിച്ചു കോവിഡ് വാക്‌സീനുകള്‍ ഫലപ്രദമല്ല എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ലെന്ന് സി.ഡി.സി വ്യക്തമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങളില്‍ 99.5 ശതമാനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 97 ശതമാനവും വാക്‌സിനേറ്റ് ചെയ്യാത്തവരാണെന്നും സിഡിസി മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിനേഷന്‍ മാത്രമാണ് ഇതിന് താല്‍ക്കാലിക പരിഹാര മാര്‍ഗമെന്നും അവര്‍ വെളിപ്പെടുത്തി.

റിപ്പോർട്ട്: പി പി ചെറിയാന്‍

Facebook Comments

COMMENTS

- Advertisment -

Most Popular

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: