17.1 C
New York
Wednesday, September 22, 2021
Home Special മാറ്റങ്ങൾ… (ദേവു -S എഴുതുന്ന ചിന്താ ശലഭങ്ങൾ)

മാറ്റങ്ങൾ… (ദേവു -S എഴുതുന്ന ചിന്താ ശലഭങ്ങൾ)

-ദേവു-S-✍

കോവിഡ് കാലത്ത്, നമ്മൾ ഓരോരുത്തരും പാലിക്കേണ്ട ആരോഗ്യ സ്വഭാവങ്ങളെ പറ്റി പറഞ്ഞു പറഞ്ഞു അധികൃതരുടെ നാവ് തഴമ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, പലർക്കും, തങ്ങളുടെ ദൈനംദിന ജീവിതത്തിൽ, പെട്ടെന്ന് വന്നതായ, ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇത് മൂലം രോഗത്തിന്റെ സാമൂഹിക വ്യാപനം തുടർന്ന് കൊണ്ടിരിക്കുന്നു. ചിലർ അത് ഏറേ വൈകിയ വേളയിൽ ആണ് മനസ്സിൽ ആക്കിയത്. അപ്പോഴേക്കും, കോവിഡ് പല ജീവിതങ്ങളെയും കവർന്നു കഴിഞ്ഞിരുന്നു.

എന്ത് കൊണ്ടാണ് മനുഷ്യൻ മാറ്റങ്ങളെ ചെറുക്കുന്നത്?

മാറ്റങ്ങൾ “എപ്പോഴും” മനുഷ്യരെ പേടിപ്പെടുത്തുന്നു!

ജീവിത സാഹചര്യങ്ങളിൽ, മനുഷ്യന് എന്നും സുരക്ഷിതത്വം തോന്നിയിരുന്നത്,
പരമ്പരാഗതമായ സമീപനങ്ങളോട് ആയിരുന്നു. മാറ്റം ഉണ്ടാക്കുന്ന അനിശ്ചിതത്വം, അസുരക്ഷിതത്വം, അത് മൂലം ഓരോ വിഭാഗങ്ങളിൽ അനുഭവപ്പെടുന്ന പ്രഭാവം , വൈകാരികമായ സമ്മർദ്ദം, എന്നിവ മാറ്റങ്ങൾക്ക് എതിര് നിൽക്കുന്ന ചില ഘടകങ്ങളാണ് . അനിശ്ചിതത്വത്തിൻ്റെ പേടി എപ്പോഴും മാറ്റങ്ങളുടെ തീരുമാനം എടുക്കുന്നവരെ കാര്യമായി ബാധിക്കാറുണ്ട്.

ഈ മാറ്റങ്ങൾ ബാധിക്കുന്നുവരെയും, ആ സമൂഹത്തേയും,തക്കതായ സമയത്ത്, ചേർത്ത് നിർത്തി, സ്വീകാര്യമായ രീതിയിൽ, മനസ്സിലാകുംവണ്ണം വിവരിച്ചു, നടപ്പിൽ ആക്കിയില്ല എങ്കിൽ; മാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കപ്പെടില്ല.

നിങ്ങൾ ആ മാറ്റങ്ങളോടൊപ്പം മാറാൻ ശ്രമിക്കുന്നു. നിങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകണം എന്ന് പലപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നു, . പക്ഷേ നിങ്ങൾക്ക് ആ മാറ്റങ്ങളിലേക്ക് വിജയകരമായി ചേക്കേറാൻ സാധ്യമാകുന്നില്ല.

എന്ത് കൊണ്ട് ആണ് എന്ന് അറിയാമോ?

“നിങ്ങൾ ഇവിടെ എന്ത് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നു എന്നതാണ്”

അതൊരു ചിന്തയാണോ?
അതൊരു വികാരമാണോ?
അതൊരു സ്വഭാവമാണോ?
അതൊരു നിലപാടാണോ?
അതൊരു വ്യക്തിത്വമാണോ?

ഒരു മാറ്റം ഉണ്ടാകണം എന്നുണ്ടെങ്കിൽ, നിന്നിൽ എന്ത് മാറ്റമാണ് നീ വരുത്താൻ ഉദ്ദേശിക്കുന്നത് എന്ന്, ആദ്യം മനസ്സിലാക്കേണ്ടത് നീ തന്നെ ആണ്.

ഒരു വൈകാരികമായ മാറ്റം ആണ് നീ വരുത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ, ആദ്യം നീ നിന്റെ ചിന്തകളെ മാറ്റണം!

നിന്റെ സ്വഭാവത്തെ മാറ്റണം എന്നുണ്ടെങ്കിൽ, നീ നിന്റെ വികാരത്തെ മാറ്റണം!

നിന്റെ നിലപാടിനെ മാറ്റണം എന്നുണ്ടെങ്കിൽ, നീ നിന്റെ സ്വഭാവത്തെ മാറ്റണം!

നിന്റെ വ്യക്തിത്വത്തെ മാറ്റണം എന്നുണ്ടെങ്കിൽ, നീ നിന്റെ നിലപാടിനെ മാറ്റണം!

എന്തായാലും, മാറ്റം അനിവാര്യമാണ്!

മാറ്റങ്ങൾ സ്ഥായിയായ ഒന്നാണ്!

പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം- മാറ്റങ്ങൾ തുടങ്ങേണ്ടത് നമ്മിൽ നിന്ന് തന്നെ ആണ്! നിന്റെ ഉള്ളിൽ നിന്നും മാത്രം ആണ്!

നന്മയുടെ വഴിത്തിരിവിലേക്ക് ആകട്ടെ നിങ്ങൾ ഏവരുടെയും മാറ്റങ്ങൾ….

സ്നേഹപൂർവ്വം
-ദേവു-

COMMENTS

33 COMMENTS

  1. So true !! The factor that is hindrance to change of fear of the uncertainty and sometimes stubbornness where one thinks against reality self centered thought that you are right and the other is wrong . We definitely need to work on ourselves for the society to change . Great thought and thanks for penning down Devu . Let the change come from me

  2. വാസ്തവം. സ്വയം മാറുവാൻ ശ്രമിക്കുക, മാറ്റങ്ങൾ അംഗീകരിക്കുക, ദേവുവിന്റെ രചനകൾ മനോഹരം. വീണ്ടും എഴുതുക

  3. നല്ലെഴുത്ത് 👌🌹
    മാറ്റം നല്ലതിന് വേണ്ടിയാകട്ടെ..
    നിലപാടും…
    നന്മകൾ sis👌👌👌🌹🌹🌹

  4. True. Change is inevitable. It is hard to push yourself out of your comfort zone. One can only gain more experience through changes.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: