യു എസ് രാഷ്ട്രീയം ചരിത്രം ആവർത്തിക്കുവാൻ ഒരുങ്ങുകയാണോ എന്ന ചോദ്യം പ്രസക്തമാകുകയാണ്. ഒരിക്കലും ആവർത്തിക്കുവാൻ താൽപര്യമില്ല എന്ന് എതിരാളികളും മാധ്യമങ്ങളും ഏകപക്ഷീയമായി കണ്ട് എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ അലറി വിളിച്ചു പറഞ്ഞ് നാവ് ഉള്ളിലേക്ക് ഇടുന്നതിനു മുമ്പ് ഓരോരുത്തരായി മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പിൻ്റെ രക്ഷക്കെത്തുകയാണ്.
ഇതിന്റെ സൂചനകൾ ആദ്യമേ ദൃശ്യമായിരുന്നു. വളരെ വീറോടെ ആരംഭിച്ച ഇംപീച്ച്മെൻറ് വിചാരണ കാബിനറ്റിൽ കടപുഴകി വീണു. ട്രംപ് വീണ്ടും മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കപ്പെടും എന്ന് വിളംബരവും നടപ്പിലാക്കിയില്ല . ഇതിനിടയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ താൻ പോരിമ വിലസി, മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞു നേതാക്കൾ തമ്മിലടിച്ചു. ഏതാണ്ട് ആറേഴു വർഷം മുൻപ് ഉണ്ടായിരുന്ന പാർട്ടിയിയുടെ അവസ്ഥ. ഒരു നേതാവിനെയും അംഗീകരിക്കുവാൻ കഴിയാതെ വന്നപ്പോഴാണ് പുറത്തു നിന്ന് സ്വന്തം പണം സഞ്ചിയുമായി വന്ന് ട്രമ്പ് പാർട്ടി കൈയടക്കിയത്. പ്രൈമറികൾ ഓരോന്നായി വിജയിച്ചു. എതിർത്ത് നിന്നവർ ഓരോരുത്തരായി ട്രംപ് പാളയത്തിലെത്തി.
റിപ്പബ്ലിക്കൻ പാർട്ടി ഇന്ന് അതേ അവസ്ഥയിലാണ്. ഇംപീച്ച്മെൻ്റിനും അയോഗ്യതയക്കും വേണ്ടി വാദിച്ചിരുന്നവർ ഓരോരുത്തരായി ട്രംപിനെക്കാൾ നല്ലൊരു പ്രസിഡൻ്റ് സ്ഥാനാർത്ഥി 2024ൽ പാർട്ടിക്ക് ഉണ്ടാകാനില്ല എന്ന യോഗ്യത സർട്ടിഫിക്കറ്റുമായി രംഗത്തെത്തുകയാണ്. ട്രംപിൻ്റെ പ്രധാന എതിരാളിയായിരുന്ന മിറ്റ്റോംനി ആദ്യമേ ചുവടുമാറ്റി. ഇന്നലെ വരെ ട്രംപിനെ നിശിതമായി വിമർശിച്ചിരുന്ന സെനറ്റ് മൈനോരിറ്റി ലീഡർ മിച്ച് മക്കൊണലും കളം മാറി, ഇന്ത്യൻ വംശജയും മുൻ ഗവർണറും യു എൻ പ്രതിനിധിയുമായ നിക്കി ഹെലി ട്രംപ് വിമർശനത്തിൽ നിന്ന് ട്രംപ് സ്തുതി പാടുകയായി.
ഹേലിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റിനു വേണ്ടി മത്സരിച്ചേക്കും. അപ്പോൾ വിമർശനങ്ങൾ നമുക്ക് വീണ്ടും കേൾക്കേണ്ടിവരും. ട്രംപിനൊപ്പം നിലയുറപ്പിച്ച ടെഡ് ക്രൂസ്, മാർകോറൂബിയോ തുടങ്ങിയവരും വൈറ്റ് ഹൗസ് മോഹികളാണ്. പ്രൈമറികളിൽ ഇവരും നിലപാട് മാറ്റിയേക്കും.
2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപ് നടത്തിയ ധനശേഖരം അസാധാരണമായിരുന്നു. സംഭാവന നൽകുന്നവരുടെ ഓരോ ചെക്കിനും സമാനമായി ട്രംപും തൻ്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയക്ക് സംഭാവന ചെയ്തിരുന്നു. പിന്നീട് ട്രംപിൻ്റെ സംഭാവന വർദ്ധിപ്പിച്ചു. ഒരു ഡോളറിന് സമാനമായി 800 ഇരട്ടി വരെ ട്രംപ് നൽകി എന്നാണ് പ്രചരണം പറഞ്ഞത്
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇപ്പോഴും ഈ ധനശേഖരണം തുടരുന്നു. തനിക്കെതിരെയുള്ള തെരഞ്ഞെടുപ്പു കേസുകൾ പോരാടാനാണ് ഈ ധനശേഖരം എന്ന് ആദ്യം പറഞ്ഞിരുന്നു. ഇപ്പോൾ 2024 ൽ മത്സരിക്കാനാണ് തുക ശേഖരിക്കുന്നത് എന്നു പറയുന്നു. ഇതുവരെ എത്ര തുക ശേഖരിച്ചു എന്നും ബാക്കി എത്ര ഉണ്ടെന്നോ വ്യക്തമല്ല. എന്തായാലും ഈ ധനശേഖരവുമായിട്ടായിരിക്കും ട്രംപ് 2024 ലെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുക.
ട്രംപിൽ മനം മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസിൽ ട്രംപ് നടത്തിയ പ്രസംഗത്തിൽ തെളിഞ്ഞു. അമേരിക്ക ഫസ്റ്റ് എന്ന ട്രംപ് നയം തിരുത്തി യുഎസ് വീണ്ടും വലിയ ചെലവിൽ അന്താരാഷ്ട്ര സംഘടനകളിൽ അംഗത്വം എടുത്തത് ശ്ശാഘനീയമാണ്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ മറ്റു രാഷ്ട്രങ്ങളെ അംഗീകരിക്കുവാനും അവരുടെ പങ്ക് അവർക്ക് തന്നെ നൽകുവാനും കാട്ടുന്ന സന്മനസ്സ് പലപ്പോഴും അമേരിക്കയ്ക്കുള്ളിൽ ദൃശ്യമല്ല. പല കാര്യങ്ങളിലും പല ഒഴിവുകളിലും ഒന്നോ രണ്ടോ ജനവിഭാഗത്തെ മാത്രമാണ് പരിഗണിച്ചുകാണുന്നത്
മാസങ്ങളായി ദൈനംദിന ചിലവുകൾകും വീടു വാടകയ്ക്കു താന്നാ വരുമാനക്കാരായ കുടുംബങ്ങൾ സറ്റി മുലസ് ചെക്കിലാണ് പ്രതീക്ഷ അർപ്പിച്ചു കഴിയുന്നത്. മാധ്യമങ്ങളിൽ ഈ ചെക്കുകളെ കുറിച്ച് വലിയ വാർത്തകൾ നൽകാൻ പി ആർ വി ഭാഗം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ പ്രതീക്ഷ നീണ്ടു നീണ്ടു പോവുകയാണ്
ഇപ്പോൾ വരുന്ന വാർത്തയിൽ പുതിയ നിയന്ത്രണങ്ങളോടെ 2021 ഡിസംബർ 31ന് മുൻപ് ചെക്കുകൾ അയച്ചിരിക്കണം എന്നു പറയുന്നു സ്റ്റിമുലസ് ചെക്കിൻ്റെ ബാക്കി തുക അയയ്ക്കുവാനുള്ള പ്രസ്താപന ഈയാഴ്ച സെനറ്റ് പരിഗണിക്കും. എന്നാൽ എപ്പോൾ ബിൽ പ്രസിഡൻ്റിൻ്റെ കയ്യൊപ്പിന് എത്തുമെന്നോ പാസ്സാവുമെന്നോ ചെക്കുകൾ അയച്ചു തുടങ്ങുമൊന്നൊ വ്യക്തമല്ല. കോൺഗ്രസിൽ നടക്കുന്ന കൂടിയാലോചനകളിൽ നിന്നോ രണ്ടു പാർട്ടികളുടെയും നിലപാടുകളിൽ നിന്നോ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിലോ റിപ്പബ്ലിക്കൻ നേതാക്കളിലോ ട്രംപിലോ മനം മാറ്റം ഉണ്ടായതായി പ്രകടമല്ല.
ട്രംപ് ഞങ്ങളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതാണ് എന്ന വാദം വിലപ്പോവില്ല എന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ബെറിൽ ഹവൽ ജാനുവരി 6 ലെ കലാപ ആരോപിതരെ ഓർമിച്ചു. 250ൽ അധികം പേരാണ് ഈ കുറ്റത്തിന് വിചാരണ നേരിടുന്നത്. വിചാരണയ്ക്ക് മുൻപ് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഹവൽ ഈ നിരീക്ഷണം നടത്തിയത്. കാപിറ്റോൾ ബിൽഡിംഗ് ആക്രമിച്ചതിൻ്റെ സെൽഫി എടുക്കുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാൽ പോലീസിൻ്റെ പക്കൽ തെളിവുണ്ട്.