ഹൂസ്റ്റണ്‍: മാര്‍ത്തോമാ ചർച്ച് സൗത്ത് വെസ്റ്റ് റീജിയന്‍ ഇടവകകളില്‍ നിന്നും മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന പട്ടക്കാര്‍ക്ക് എപ്രില്‍ ആറിന് യാത്രയയപ്പ് നല്‍കുന്നു .
റീജിയന്‍ പാരിഷ് മിഷന്‍, സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൂം വഴി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ: ചെറിയാന്‍ തോമസ് അധ്യക്ഷത വഹിക്കും .
എപ്രില്‍ 6 ചൊവ്വാഴ്ച രാത്രി 7 മുതല്‍ 8 വരെയാണ് (ടെക്‌സസ് സമയം) യാത്രയയപ്പ് സമ്മേളനം ഉണ്ടായിരിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു .
ZOOM Meeting ID : 9910602126 – Pass code : 1122
റവ: ജേക്കബ് പി തോമസ് ( ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് ഹൂസ്റ്റണ്‍) , റവ: ഡോ. എബ്രഹാം മാത്യു , റവ: ബ്ലസണ്‍ കെ. ജോണ്‍ (ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച്) , റവ: മാത്യു ജോസഫ് (ഡാളസ് സെന്റ് പോള്‍സ്), റവ: മാത്യു മാത്യുസ് (സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്) , റവ: തോമസ് മാത്യു (ഒക്കലഹോമ) റവ: അബ്രഹാം വര്‍ഗീസ് , റവ: സജി ആല്‍ബി (ഇമ്മാനുവെല്‍ മാര്‍ത്തോമാ ചര്‍ച്ച ഹൂസ്റ്റണ്‍), റവ: ബിജു സൈമണ്‍ (ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച്) എന്നിവരാണ് സ്ഥലം മാറ്റം ലഭിച്ച പട്ടക്കാര്‍ . യാത്രയയപ്പ് സമ്മേളനത്തില്‍ റീജിയണിലെ എല്ലാവരും പങ്കെടുക്കണമെന്ന് പാരിഷ് മിഷന്‍ സെക്രട്ടറി സാം അലക്‌സ് , സേവികാ സംഘം സെക്രട്ടറി ജോലി ബാബു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .