17.1 C
New York
Saturday, July 31, 2021
Home US News മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു.

ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജ്ജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകള്‍ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ , ഭദ്രാസന സെക്രട്ടറി റവ അജു അബ്രഹാമിന് ജൂലൈ 15 നു മാര്‍ത്താമാ മെറിറ്റ് അവാര്‍ഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോര്‍ക്ക് 11566 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കേണ്ടതാണ്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ജൂലൈ 15 നു ആണെന്നും ,കൂടുതല്‍ വിവരങ്ങള്ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

ഹൈസ്കൂളില്‍ നിന്നും അവാര്‍ഡ് നേടിയവര്‍ അതത് സ്കൂളില്‍ നിന്നുള്ള പ്രിന്‍സിപ്പള്‍മാരുടെ കത്തു സഹിതം അംഗീകൃത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഭദ്രാസന സെക്രട്ടറി റവ അജു അബ്രഹാമിന് ജൂലൈ 15 നു സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറിയുമായോ അതത് ഇടവക വികാരിമാരുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 516 377 3311.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...

കൊ​ട്ടാ​ര​ക്ക​രയിൽ ആ​ൾ താമസമില്ലാത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച .

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ്...
WP2Social Auto Publish Powered By : XYZScripts.com