ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തെ പതിനാറു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മാര്‍ച്ച് 29 മുതല്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് ടെക്‌സസ് സ്‌റ്റേറ്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ടെക്‌സസ് സംസ്ഥാനത്തു മാത്രമുള്ളവര്‍ക്കല്ല, മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ വരുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനാണഅ തീരുമാനിച്ചിട്ടുള്ളതെന്നും ഇവര്‍ അറിയിച്ചു.
ഇതുവരെ ടെക്‌സസ്സില്‍ 10 മില്യണ്‍ വാക്‌സിന്‍ ഡോസ് നല്‍കി കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സി.എസ്.എച്ച്.എസ്. അസ്സോസിയേറ്റ് കമ്മീഷ്ണര്‍ ഇമള്‍ഡാ ഗാര്‍സിയ പറഞ്ഞു.
50 വയസ്സിനു മുകളിലുള്ളവര്‍ക്കും, ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനും, സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും ചുരുക്കം ചില മറ്റു വിഭാഗങ്ങള്‍ക്കു മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയിരുന്നത്.
മാര്‍ച്ച് 10ന് സംസ്ഥാനത്ത് മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തുവെങ്കിലും, ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും, കോറോണ വൈറസിനേക്കാള്‍ മാരമായ വേരിയന്റ് സംസ്ഥാനങ്ങള്‍ക്ക് കണ്ടെത്തിയിട്ടുള്ളത് വളരെ ഗൗരവമായി കാണണമെന്നും കമ്മീഷ്ണര്‍ അഭ്യര്‍ത്ഥിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ മെയ് 1ന് മുമ്പു എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന ഗവണ്‍മെന്റ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറായിട്ടും സ്വീകരിക്കുവാന്‍ മടിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ടെക്‌സസിലുണ്ട്. ടെക്‌സസ്സിലെ മുഴുവന്‍ സ്ഥാപനങ്ങളും നൂറുശതമാനം പ്രവര്‍ത്തനസജ്ജമാക്കിയിട്ടും കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നില്ല എന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട ഒരു വസ്തുത.