17.1 C
New York
Sunday, November 27, 2022
Home US News മാപ്പ് പ്രവർത്തനോദ്ഘാടനം ഫാദർ ഡോ.സജി മുക്കൂട്ട് നിര്‍വ്വഹിച്ചു.

മാപ്പ് പ്രവർത്തനോദ്ഘാടനം ഫാദർ ഡോ.സജി മുക്കൂട്ട് നിര്‍വ്വഹിച്ചു.

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

Bootstrap Example

ഫിലാഡല്‍ഫിയാ: വൈവിധ്യമാർന്ന പ്രവർത്തന ശൈലിയിൽ തിളങ്ങി അമേരിക്കന്‍ മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും ഒന്നാമതായി തുടരുന്ന മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2021 ലെ പ്രവര്‍ത്തനോദ്ഘാടനം ഫിലഡൽഫിയാ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിൽ ബെൻസേലം സെന്റ്‌ ജൂഡ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഫാദർ ഡോ.സജി മുക്കൂട്ട് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് എന്ന മഹാമാരി അമേരിക്കയിൽ ആഞ്ഞടിച്ച സന്ദർഭങ്ങളിൽ സ്വജീവൻപോലും പണയപ്പെടുത്തി, അന്ന് ക്ഷാമമായിരുന്ന മാസ്ക്കും സാനിറ്ററൈസറും ഫിലഡൽഫിയാ നിവാസികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം എത്തിച്ച്‌കൊടുക്കുവാനും, ലോക്ക്ഡൗൺ കാലയളവിൽ പൊരിയുന്ന വയറുകളുടെ വിശപ്പടക്കുവാൻ വേണ്ടി ക്രമീകരിച്ച ഭക്ഷ്യവിതരണവും, രോഗത്താൽ വലയുന്നവർക്കും 60 നു മുകളിലുള്ളവർക്കുമായി നടപ്പാക്കിയ കോവിഡ് വാക്സിനേഷൻ ക്ളനിക്കും ഈ സംഘടനയുടെ ത്യാഗോജ്വലമായ പ്രവർത്തന മികവിന്റെ തെളിവുകളാണെന്ന് ബഹുമാനപ്പെട്ട സജി മുക്കൂട്ടച്ചനും മറ്റു പ്രാസംഗികരും വ്യകതമാക്കി പറഞ്ഞപ്പോൾ സദസ്സിൽ വിജയാഹ്ളാദത്തിന്റെ ഹർഷാരവം അലയടിച്ചുയർന്നു.

ഫിലാഡൽഫിയാ സിറ്റി കൗൺസിൽമാൻ ഡേവിഡ് ഓ മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നൽകി. ഉത്‌ഘാടകൻ ബഹുമാനപ്പെട്ട സജി മുക്കൂട്ട് അച്ചനെ ജെയിംസ് പീറ്ററും, മുഖ്യാഥിതി ഡേവിഡ് ഓ യെ ബെൻസൺ വർഗീസ് പണിക്കരും സദസ്സിന് പരിചയപ്പെടുത്തി.

പെന്‍സില്‍വാനിയാ സ്‌റ്റേറ്റ് റെപ്രസെന്റ്‌ററ്റീവ് മാര്‍ട്ടിനാ വൈറ്റ്, പെൻസിൽവാനിയ ഹയർകോർട്ട് ജഡ്‌ജ്‌ മരിയ മക്ളോഗിൻ, പ്രശസ്ത അഭിഭാഷകൻ കാർലോസ് വേഗ, മുൻ ഫിലാഡൽഫിയ സിറ്റി കൺഡ്രോളർ ജോനഥാൻ സെയ്ദാൽ , ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, കല പ്രസിഡന്റ് ജോജോ കോട്ടൂർ എന്നിവരും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . പ്രസ്തുത യോഗത്തിൽ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ സംബന്ധിച്ചു.

സെക്രട്ടറി ബിനു ജോസഫ് പബ്ലിക്ക് പ്രോഗ്രാം എം സി ആയി പ്രവര്‍ത്തിച്ചു . ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമിൽ നിമ്മി ദാസിന്റെ (ഭരതം ഡാൻസ് അക്കാദമി) നേതൃത്വത്തിൽ അരങ്ങേറിയ നടന വിസ്മയങ്ങൾ തീർത്ത നൃത്തപരിപാടി ഏറെ ആസ്വാദ്യമായി. ഒപ്പം, ഹന്നാ പണിക്കരും നൃത്തച്ചുവടുകളിൽ ചാരുത സൃഷ്ടിച്ചു. സാബു പാമ്പാടിയുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും, ബിനു ജോസഫ്, തോമസുകുട്ടി വര്‍ഗീസ്, മരിയാ സൂസൻ, സന്തോഷ് ഫിലിപ്പ്, പ്രസാദ് ബേബി എന്നിവരുടെ ഗാനങ്ങളും ശ്രവണസുന്ദരമായിരുന്നു.

അമേരിക്കന്‍ നാഷണലാന്തം മെലീസ തോമസും, ഇന്ത്യന്‍ നാഷണലാന്തം കെസിയാ വർഗീസും ആലപിച്ചു . മാപ്പ് ജനറല്‍ സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത് കൃതജ്ഞതയും പറഞ്ഞു. മല്ലു കഫെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.

Facebook Comments

COMMENTS

- Advertisment -

Most Popular

റേഷന്‍ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി.

ഇന്നലെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളില്‍ രൂപം കൊണ്ട ഭിന്നിപ്പില്‍ ഭൂരിഭാഗം...

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും, കടല്‍ മാര്‍ഗ്ഗവും ഇവിടെ മയക്കു മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്...

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍.

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍...

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാര തിളക്കത്തിൽ നിരവധി മലയാളികൾ.

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു. 2019, 2020, 2021 വർഷങ്ങളിലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികൾക്ക് പുരസ്കാരം ലഭിച്ചു. 2019 ൽ പാല സി.കെ രാമചന്ദ്രൻ ( കർണാടക സംഗീതം), ട്രിവാൻഡ്രം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: