17.1 C
New York
Thursday, September 23, 2021
Home US News മാപ്പ് പ്രവർത്തനോദ്ഘാടനം മെയ് 22 ന് ശനിയാഴ്ച

മാപ്പ് പ്രവർത്തനോദ്ഘാടനം മെയ് 22 ന് ശനിയാഴ്ച

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

ഫിലാഡൽഫിയ: ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2021 – ലെ പ്രവർത്തനോത്ഘാടനം മെയ് 22 ന് ശനിയാഴ്ച  വൈകിട്ട് 5 മണി മുതൽ  ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്  (9999 Gantry Road , Philadelphia , PA 19115) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും .

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ, ബെൻസേലം സെന്റ്‌ ജൂഡ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഫാദർ ഡോ.സജി മുക്കൂട്ട് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ഫിലാഡൽഫിയാ സിറ്റി  കൗൺസിൽമാൻ ഡേവിഡ് ഓ  മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നൽകും. പ്രസ്തുത യോഗത്തിൽ ഫോമായുടെ സമുന്നതരായ നേതാക്കളോടൊപ്പം സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രശസ്തരായ നിരവധി ആളുകൾ സംബന്ധിക്കുന്നതായിരിക്കും. തുടർന്ന്, ആർട്ട്‌സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും . വിഭവസമൃദ്ധമായ ഡിന്നറോടുകൂടി വൈകിട്ട് 8 മണിക്ക്  പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: