17.1 C
New York
Sunday, November 27, 2022
Home US News മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കം: - ഫൊക്കാനയും ഫോമയും മറ്റെല്ലാ പ്രാദേശിക സംഘടനകളുമായി ഇനിമുതൽ സഹകരിക്കുവാൻ...

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കം: – ഫൊക്കാനയും ഫോമയും മറ്റെല്ലാ പ്രാദേശിക സംഘടനകളുമായി ഇനിമുതൽ സഹകരിക്കുവാൻ തീരുമാനം.

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

Bootstrap Example

ഫിലാഡൽഫിയാ: ശത്രുരാജ്യങ്ങൾ എന്നപോലെ കാലങ്ങളായി സഹകരണങ്ങളില്ലാതെ അകന്നുകഴിഞ്ഞിരുന്ന ഫൊക്കാനയുമായും, ഫിലാഡൽഫിയായിലുള്ള ട്രൈസ്റ്റേറ്റ്, പമ്പാ, തുടങ്ങി മറ്റെല്ലാ പ്രാദേശിക സംഘടനകളുമായും ഇനിയുള്ള കാലം സഹകരിക്കുവാൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്പ്) തീരുമാനാമെടുത്തു.

ജൂൺ പതിമൂന്നിന് വൈകിട്ട് ആറ് മണിക്ക് മാപ്പ് ഐ.സി.സി ബിൽഡിംഗിൽ മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബോഡ് ഓഫ് ട്രസ്റ്റിയുടെയും, കമ്മറ്റിയുടെയും സംയുകത യോയോഗത്തിലാണ് ചരിത്രം മാറ്റിക്കുറിച്ച ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതോട്, ഫോമാ ഒഴികയുള്ള മറ്റു സംഘടനകളുമായുണ്ടായിരുന്ന “നിസ്സഹകരണം തുടരുക” എന്ന പ്രാകൃത നിയമത്തിനും തീരുമാനത്തിനും അന്ത്യം കുറിച്ചു.

ഹേ..മനുഷ്യാ.. കുടിപ്പകയ്ക്കും പടലപ്പിണക്കങ്ങൾക്കും വിദ്വെഷത്തിനും ഇനിയീമണ്ണിൽ എന്തർത്ഥം.. എന്ന കോവിഡുകാലത്തെ തിരിച്ചറിവിൽ, നിസ്സാരവും ക്ഷണഭംഗവുമായ ഇനിയുള്ള കാലം വക്തിവൈരാഗ്യങ്ങൾ മറന്ന് പരസ്പര സ്നേഹവും സഹായവും സഹകരണവും പുലർത്തി മലയാളി മക്കൾ ഏകോദരസഹോദരങ്ങളെപ്പോലെ സഹകരിച്ചു പ്രവർത്തിക്കുന്നതാണ് അഭികാമ്യം എന്ന യാഥാർഥ്യം  മനസ്സിലാക്കിയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത് എന്ന് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് പ്രസ്ഥാപിച്ചു .

നമ്മുടെ പല സഘടനകളും, സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും ഇത്തരം പടലപ്പിണക്കങ്ങളുടെയും വ്യക്തി വൈരാഗ്യങ്ങളുടെയും പേരിൽ പണ്ട് നടപ്പാക്കിയ പ്രാകൃത നിയമങ്ങളുടെ താല്പര്യങ്ങളിൽ കുടുങ്ങി ഐക്യം ഇല്ലാതെ നശിച്ചു പോകുന്ന സങ്കടകരമായ അവസ്ഥ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചുവെന്നും, കൂട്ടായ പ്രവർത്തനത്തിൽകൂടി മാത്രമേ സമൂഹത്തിനു നന്മ ചെയ്യുവാൻ കഴിയുകയുള്ളുവെന്നും. സമൃദ്ധിയും നന്മയും സാഹോദര്യവും സമാധാനവും നിലനിർത്തുന്നതിനുള്ള പോരാട്ടത്തിൽ മാപ്പ് ഒറ്റക്കെട്ടായി മലയാളി മക്കൾക്കൊപ്പമുണ്ടെന്നും, ഇത്തരം തീരുമാനങ്ങൾ പുതുതലമുറയ്ക്ക് മാതൃകയായി ഭവിക്കട്ടെ എന്നും ശാലു പുന്നൂസ് വ്യക്തമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....

റേഷന്‍ കടയടപ്പ് സമരത്തിൽ നിന്നും പിന്മാറി.

ഇന്നലെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരത്തില്‍ നിന്ന് സംയുക്ത സമരസമിതി പിന്മാറി. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പിന്മാറ്റം. സമരസമിതിക്കുള്ളില്‍ രൂപം കൊണ്ട ഭിന്നിപ്പില്‍ ഭൂരിഭാഗം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: