17.1 C
New York
Wednesday, September 22, 2021
Home Literature മാധവിക്കുട്ടി (കവിത)

മാധവിക്കുട്ടി (കവിത)

കൃഷ്ണപ്രിയ✍

ഞാൻ എന്റെ ചിരിയോട്
പരിഭവങ്ങളോട്
പ്രണയത്തോട്
വിരഹത്തിനോട്
വിപ്ലവങ്ങളോട്
അക്ഷരങ്ങളോട്
ചേർത്ത് വെയ്ക്കാറുണ്ട്
നിനക്ക് വേണ്ടി
പൂക്കുന്ന നീർമാതള പൂക്കളെ…

ഓർമകളുടെ തിരക്കഥകളിൽ
തിരക്കുകളില്ലാത്ത രാത്രികളിൽ തിരക്കി ഞാൻ പോകാറുണ്ട് നിന്റെ നാലുകെട്ടിലേക്ക്.

ബാല്യകാല സ്മരണകളിൽ
നെയ്പായാസമുണ്ട് മതിവരാത്ത
ബാലികയെ പോലെ
ചന്ദനമരങ്ങളുടെ ഗന്ധം കൊതിച്ചു ആ നാലകത്തു ഞാനും അക്ഷരപ്പൂക്കൾ പറിച്ചെടുക്കാറുണ്ട്…
നിന്റെ നീലാംബരിയെ,
എന്റെ കഥയോട് വെറുതെ ചേർത്ത് നിർത്താറുണ്ട്.

ഓർമകളിൽ ഒരു തണുപ്പ്
ചുറ്റും നീർമാതളത്തിന്റെ ഗന്ധം
നെറ്റിയിലൊരു വലിയ പൊട്ട്..
ചെഞ്ചോര ചുവപ്പിലൊരു ഉടയാട.
ഭ്രാന്തും പ്രണയവും വിപ്ലവവും ചേർന്ന് പൂത്ത പെൺ പൂവ്

ആരുടെയൊക്കെയോ ഇഷ്ടങ്ങളിൽ പ്രിയപ്പെട്ടവളായി തളരാതെ ചിരിച്ചു നിന്നവൾ.
നോവിന്റെ ശിഖരങ്ങളിൽ ഒക്കെ പ്രണയത്തിന്റെ ഗന്ധം മാത്രം പേറുന്നവൾ.

ഓർമകളിലെ പ്രിയപ്പെട്ട പൂവ്…

കൃഷ്ണപ്രിയ✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: