17.1 C
New York
Monday, September 27, 2021
Home Literature മാതൃദേവോ ഭവ: (ചെറുകഥ)

മാതൃദേവോ ഭവ: (ചെറുകഥ)

✍സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്നവന്റെ വേദന. അത് അവന്റെ മാത്രം ദുഃഖമാണ്… ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയപ്പോൾ താങ്ങും തണലും അമ്മയായിരുന്നു.കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കാണാക്കയങ്ങളിൽ സഹതാപത്തിന്റെ മുഖംമൂടിചാർത്തി വീട്ടിലെത്തിയവരുടെ സ്നേഹത്തിൽ അറിയാതെ മതിമറന്നുപോയി… പക്ഷേ…. അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു യൗവനം വിട്ടുമാറാത്ത അമ്മയുടെ മേനിമാത്രം…
പക്ഷേ… അമ്മ ഒരിക്കലും ആ വഴിയേ പോകാൻ ചിന്തിച്ചിരുന്നില്ല…

ഒരിക്കൽ കൂട്ടുകാരോടൊപ്പം കളിച്ചു വൈകി വീട്ടിൽ എത്തുമ്പോൾ അമ്മ ഇറയത്തു നിൽക്കുന്നു… ആകെ പ്രാകൃതമായ രൂപത്തിൽ…. കൈയിൽ ചോരാ… ശരീരമാകെ വിറകൊണ്ട് നിൽക്കുന്നു…

“അമ്മേ… അമ്മേ… എന്തു പറ്റിയമ്മെ… കൈയിൽ ചോരാ… എന്താ പറ്റിയത് “

തന്റെ ചോദ്യങ്ങൾക്കു മറുപടിയായി അമ്മ വീടിന്റെ തെക്കെ മുറിയിലേക്ക് കൈ ചൂണ്ടി… ഓടിച്ചെന്നു നോക്കി… അവിടെ രക്തത്തിൽ കുളിച്ച് ഒരാൾ കിടക്കുന്നു.. അച്ഛന്റെ കൂട്ടുകാരൻ രമേശൻ ചേട്ടൻ… പലപ്രവിശ്യം വെട്ടേറ്റിട്ടുണ്ട്…. വിറയ്ക്കുന്ന കാലടികളോടെ അടുത്ത് ചെന്നു നോക്കി… ആൾ മരിച്ചിരിക്കുന്നു.. ഒരു പന്ത്രണ്ടു വയസ്സുകാരാനെങ്കിലും എല്ലാം താൻ ഊഹിച്ചെടുക്കുകയായിരുന്നു… ഇവനൊക്കെ അച്ഛന്റെ പേരിൽ തനിക്കുകൊണ്ടുവന്നു തന്നിരുന്ന പലഹാരപ്പൊതികളും കപട വാത്സല്യവും എന്തിനായിരുന്നുവെന്ന് അവന്റെ മനസ്സിൽ മിന്നലാട്ടം നടത്തി… അയാളുടെ അരികിൽ ഒരു വാക്കത്തിയും കിടപ്പുണ്ടായിരുന്നു.. അയ്യാളുടെ ജീവൻ അപഹരിച്ച ആയുധം….

മെല്ലെ ആ ആയുധം കയ്യിലെടുത്തു. അമ്മയുടെ അരുകിൽ എത്തി..

അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
“എന്റെ പൊന്നുമോനെ.. അമ്മയ്ക്ക് അതു ചെയ്യേണ്ടി വന്നെടാ… ഞാൻ അയ്യാളെ കൊന്നു…. എന്നെ…..” ബാക്കി പറയുവാൻ അവൻ അമ്മയെ സമ്മതിച്ചില്ല.. അമ്മയുടെ വായ് പൊത്തി… “വേണ്ട.. അമ്മ ഇനി ഒന്നും പറയേണ്ട… അമ്മ വിഷമിക്കണ്ട…. അയാൾക്ക് അർഹതപ്പെട്ട ശിക്ഷയാണ് കൊടുത്തത്…” അതു പറയുമ്പോൾ അവന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു..

“അമ്മ പോയി കുളിക്കൂ.. ആ ചോരക്കറകൾ എല്ലാം പോകട്ടെ… അമ്മ ഒന്നും ചെയ്തിട്ടില്ല… ഞാനാണ് കൊന്നത് ഇവനെ.. എന്റെ അമ്മയെ കയറി പിടിക്കുവാൻ വന്ന ഇവനെ… ഞാനാണ് കൊന്നത്…”

“മോനെ… വേണ്ട.. അമ്മ പോലീസിൽ പറഞ്ഞോളാം. ശിക്ഷ ഏറ്റോളാം നിനക്ക് ഇനിയും ഒരുപാട് ജീവിതമുണ്ട് “

“വേണ്ടമ്മേ … ഇതിലും കൂടിതൽ പീഡനം അവിടെ എന്റെ അമ്മയ്ക്ക് അനുഭവിക്കേണ്ടിവരും… ഞാൻ ചെറുപ്പമാണ്..എന്നെ ദുർഗ്ഗുണ പാഠശാലയിലെക്കെ അവർ വിടൂ…. എന്റെ അവസ്ഥ മനസ്സിലാക്കി ശിക്ഷയും കാര്യമായി ഉണ്ടാവില്ല.. എന്റെ അമ്മയ്ക്കുവേണ്ടി എനിക്കത് ചെയ്യണം…”

“പോ.. പോയി കുളിക്ക്… വസ്ത്രമെല്ലാം മാറ്റി ധരിക്ക്… ഈ പാതകത്തിൽ അമ്മയ്ക്ക് യാതൊരു പങ്കുമില്ല… ഞാനാ ഇത് ചെയ്തത്.. മനസ്സിലായോ “

അവന്റെ വാക്കുകളുടെ മൂർച്ചയിൽ അവർ അവിടെ മാറി കുളിക്കാൻ പോയി… അപ്പോഴും അവരുടെ ഉള്ളിലെ ആധി മാറിയിരുന്നില്ല…

കുറച്ചു നേരം കഴിഞ്ഞപ്പോൾ മകന്റെ ഉച്ചത്തിലുള്ള അലർച്ച അവർകേട്ടു… “ഞാൻ കൊന്നു അയ്യാളെ… ഞാൻ കൊന്നു..”

അവർ ഉമ്മറത്തേക്ക് വരുമ്പോൾ മകൻ മുറ്റത്തുനിന്ന് അട്ടഹസിക്കുകയാണ്… “ഞാൻ കൊന്നു… അവനെ കൊന്നു “

അവന്റെ ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരെല്ലാം ഓടി വരുന്നുണ്ട്.. വന്നവരെയെല്ലാം അവൻ ആ മുറി ചൂണ്ടി കാണിച്ചു..
അവിടെ കണ്ട കാഴ്ചയിൽ അവർ അമ്പരന്നു….
ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത പാവം പയ്യൻ.. വിഷ്ണു… അച്ഛൻ നഷ്ടപ്പെട്ടിട്ടും അല്ലലറിയിക്കാതെ അമ്മ ശാന്തി അവനെ വളർത്തി… പഠിത്തത്തിലും മിടുക്കൻ….

ഒന്നും പറയാതെ ശാന്തി ഇറയത്തിരുന്ന് പൊട്ടിക്കരയുന്നുണ്ട്.. ആശ്വാസവാക്കുകളുമായി അടുത്തുള്ള ഏതാനും സ്ത്രീകളും…

ആരോ പോലീസിൽ വിവരം അറിയിച്ചു.. വൈകാതെ പോലിസ് വാഹനം ആ വീടിന്റെ മുന്നിൽ എത്തി… കൈയിൽ വാക്കത്തിയുമായി നിൽക്കുന്ന വിഷ്ണുവിനെ അവർ കണ്ടു…പോലീസുകാർ അവന്റെ അടുത്തേക്ക് ചെന്നു.. അവനോടു സംസാരിച്ചു… യാതൊരു ഭാവഭേദവുമില്ലാതെ അവൻ മെനഞ്ഞ കള്ളക്കഥ അവരോടും പറഞ്ഞു.,. പോലിസ് മൃതദേഹം മാറ്റാനും മറ്റു നടപടികളും പൂർത്തിയാക്കി അവനെ പോലീസ് വാഹനത്തിലേക്ക് കേറ്റി.. സർവ്വനിയന്ത്രണങ്ങളും വിട്ട ശാന്തി ഓടി വന്നു “മോനെ… നീ പോകണ്ട.. അമ്മ പൊയ്ക്കോളാം…”

അവൾ പോലീസുകാരുടെ അടുത്ത് കൈകൂപ്പി പറഞ്ഞു… “സാർ … ഞാനാണ് ഇത് ചെയ്തത്… എന്റെ മോനെ വിടണം.. അവൻ പാവമാ “

ഒരു പോലീസുകാരൻ ദേഷ്യപ്പെട്ടു “മതി മതി… നിങ്ങൾ വേറേ പണി നോക്ക്… എല്ലാ അമ്മമാരും ഇങ്ങനെയാ മക്കളെ ലാളിച്ചു വഷളാക്കും… എന്നിട്ട് ഇതുപോലെ ഇവനെപ്പോലെ കുരുത്തക്കെടൊപ്പിക്കുമ്പോൾ ന്യായം പറയാൻ വരും… പോ… പോ..” അവനെയും വഹിച്ചുകൊണ്ടു ആ വണ്ടി ചീറിപ്പാഞ്ഞുപോയി….

 • * * * * * * * * * *
  വർഷങ്ങൾ കടന്നുപോയത് എത്രവേഗമാണ്…. വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ ഇപ്പോൾ ഇരിക്കുന്നത് അമ്മയേ അടക്കം ചെയ്ത മണ്ണിനരികിലാണ്….തന്നെ പോലിസ് കൊണ്ടുപോയതിനുശേഷം അമ്മയുടെ മാനസിക നിലമാറിയതും പെട്ടന്നായിരുന്നു… എല്ലാവരോടും പറയുമായിരുന്നു “എനിക്ക് വേണ്ടിയാ എന്റെ മോൻ ജയിലിൽ പോയത്.. ഞാനാ അയാളെ കൊന്നത്… പാവം എന്റെ കുട്ടി…”
  അമ്മയുടെ വാക്കുകളെല്ലാം ഒരു ഭ്രാന്തിയുടെ വാക്കുകളായി കണ്ടു എല്ലാവരും… ഒടുവിൽ ഒരുനാൾ എല്ലാം ഉപേക്ഷിച്ച് അമ്മ ഈ ലോകത്തോട് വിട പറഞ്ഞു… മൃതദേഹം കാണിക്കുവാൻ തന്നെ കൊണ്ടുവന്നു…. ആ മുഖത്തു അന്ത്യചുംബനം നൽകി… പിന്നെ യാന്ത്രികമായി സംസ്കാരചടങ്ങുകളിൽ കർമ്മി പറഞ്ഞുതന്ന കാര്യങ്ങൾ ചെയ്തു… പിന്നെ തെക്കെ തൊടിയിലെ ചിതയിലേക്ക്… ആ ചിതയിൽ അഗ്നിപകർന്നിട്ട് നേരെ പോലിസ് വണ്ടിയിലേക്ക്…..

ഇപ്പോൾ ശിക്ഷയുടെ കാലാവധി തീർന്ന് ദാ താനിവിടെ… തികച്ചും ഒറ്റപ്പെട്ടവൻ…

അവൻ മെല്ലെ എഴുന്നേറ്റു.. അമ്മയുടെ ദേഹം എരിഞ്ഞടങ്ങിയ ആ മണ്ണിൽ തൊട്ടു നമസ്കരിച്ചു… “അമ്മേ… ഈ മകൻ പോകുന്നു ജീവിതത്തിന് പുതിയൊരു ലക്ഷ്യംതേടി.. അച്ഛന്റെയും അമ്മയുടെയും ആത്മാവ് കൂടെയുണ്ടാവണം..
എവിടെനിന്നോ ഒരു ഇളംകാറ്റുവന്ന് അവനെ മെല്ലെ തഴുകി കടന്നുപോയി… അരൂപിയായ് അച്ഛന്റെയും അമ്മയുടെയും സാമിപ്യമായ് അതു അവനെ വലയം ചെയ്തുകൊണ്ടേയിരുന്നു ..അവൻ മെല്ലെ… മുന്നോട്ടു നടന്നു…. ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടിയുള്ള യാത്ര….

✍സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

COMMENTS

1 COMMENT

 1. നല്ലൊരു കഥ..ഭംഗിയായി എഴുതി.
  മൂല്യച്യുതി ഏറും
  ഈ കലികാലത്തോടു ചേർത്തു വായിക്കാനാവുന്ന കഥ.
  നന്നായി സാർ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: