17.1 C
New York
Monday, September 20, 2021
Home Special മാതൃദിനം - ജിത ദേവൻ

മാതൃദിനം – ജിത ദേവൻ

ജിത ദേവൻ✍

മെയ്‌ മാസത്തിലെ രണ്ടാം ശനിയാഴ്ച അമേരിക്ക, ഇന്ത്യ തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്ന ദിവസമാണ്. ഒരു ദിവസം മാത്രമായി അമ്മയെ ഓർമിക്കുകയും അമ്മയെ ആദരിക്കുകയും ചെയ്യുന്നത് നന്നല്ല. എങ്കിലും ആ ഒരു ദിവസം അമ്മമാർക്കൊപ്പം കഴിയുകയും അമ്മമാർക്കായി വിശിഷ്ട ഭോജ്യങ്ങൾ ഉണ്ടാക്കി നൽകിയും ഗിഫ്റ്റുകൾ സമ്മാനിച്ചും അമ്മമാരേ സന്തോഷിപ്പിക്കാനുമാ യി മാറ്റി വച്ച ദിനമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആണ് ആദ്യമായി അമേരിക്കയിൽ മാതൃദിനം ആഘോഷിച്ചു തുടങ്ങിയത് 1908 മെയ്‌ 10ന് ആണ് ആദ്യമായി മാതൃദിനം ഔദ്യോഗികമായി ആരംഭിച്ചത്. അമേരിക്കൻ ഐക്യനാടുകളിൽ കുടുബംഗങ്ങളെ ബഹുമാനിക്കാൻ പല ദിനങ്ങളും ആഘോഷിക്കാറുണ്ട്.

” നിങ്ങൾ നിങ്ങളുടെ അമ്മയോട് സംസാരിക്കുമ്പോൾ മൂർച്ചയുള്ള വാക്കുകൾ ഇപയോഗിക്കരുത്. കാരണം നിങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചത് നിങ്ങളുടെ മാതാവാണ് ” ഇത്‌ ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ ഇന്ത്യൻ പ്രസിഡന്റും മിസൽമാനും ആയ Dr APJ അബ്ദുൽകലാമിന്റെ വാക്കുകൾ ആണ്. “കുഞ്ഞുങ്ങൾ പല്ലുകൊണ്ട് ഏല്പിക്കുന്ന മുറിവുകളെക്കാൾ വലുതാണ് അവർ വളരുമ്പോൾ നാക്ക് കൊണ്ട് ഏല്പിക്കുന്ന മുറിവുകൾ “.

ഒരമ്മ തന്റെ കുഞ്ഞ് കരയുമ്പോൾ ആത്മനിർവൃതിയോടെ ചിരിക്കുന്ന, കൊടിയ വേദനയിലും ആഹ്ലാദിക്കുന്ന, ആനന്ദത്തിൽ ആറാടുന്ന ഒരേ ഒരു സന്ദർഭമാണ് ആ കുഞ്ഞിന്റെ ജനനവും അതിന്റെ ആദ്യകരച്ചിലും…
പിന്നീട് അവളുടെ ഓരോ നിമിഷവും കുഞ്ഞിനെ ചുറ്റിപറ്റിയാണ് കഴിയുന്നത്. ഊണിലും ഉറക്കത്തിലും എല്ലാം തന്റെ പിഞ്ചോമനയെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാണ്. അവരെ കുളിപ്പിച്ച് സുന്ദരനോ സുന്ദരിയോ ആക്കി അമ്മിഞ്ഞപാലൂട്ടി ലോകത്തിലേക്കും സംഗീതസാന്ദ്രമായ താരാട്ട് പാടി ഉറക്കി കിടത്തി, മാർജ്ജാര പാദത്തോടെ നടന്ന് അടുത്ത ജോലികൾക്കായി പോകുമ്പോൾ ഒരു കള്ളിയെ പോലെ അവൾ ഒന്ന്‌ പാളി നോക്കും, കുഞ്ഞിന്റെ ഉറക്കം ശരിയായോ എന്ന്‌. വീണ്ടും പലവട്ടം തുടരും ഈ ഒളിഞ്ഞു നോട്ടം. അങ്ങനെ കണ്ണിലെ കൃഷ്ണ മണിപോലെ വളർത്തുന്ന മക്കൾ അവസാനം എന്താകും ആ അമ്മക്ക് തിരികെ നൽകുക..

ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിൽ ഉള്ളത്. പൊക്കിൾകൊടി ബന്ധം ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയില്ല. മറ്റൊന്നിനും പകരം വയ്ക്കാൻ ആകില്ല ആ പവിത്ര സ്നേഹത്തിന്.. തന്റെ കുഞ്ഞിന് ഒരു നിസാര അസുഖം വന്നാൽ അവൾക്ക് വേദനയും വെപ്രാളവും ആണ് ഊണും ഉറക്കവും ഉപേക്ഷിക്കും അവൾ.

എന്നാലും കാലം മാറുമ്പോൾ കോലവും മാറും എന്നപഴമൊഴിയെ അന്വർഥമാക്കി ചിലകള്ള നാണയങ്ങൾ അമ്മമാർക്കിടയിലും ഉണ്ട്. തന്റെ സുഖലോലുപതക്കു കുഞ്ഞുങ്ങൾ തടസമായി കരുതുന്നവരും ഉണ്ട്‌. മറ്റുള്ളവരോടുള്ള ദേഷ്യവും വൈരാഗ്യവും തീർക്കാനുള്ള ഉപകാരണങ്ങൾ ആയി കുഞ്ഞുങ്ങളെ കാണുന്നവരും ഉണ്ടാകും അവരെ അമ്മമാർ ആയി കരുതാൻ പാടില്ല. ജന്മം കൊണ്ട് ഒരാളും അമ്മയോ അച്ഛനോ ആകുന്നില്ല,കർമ്മം കൊണ്ട് കൂടിയാവണം ആ സ്ഥാനം അലങ്കരിക്കേണ്ടത്.
അതിന് എത്രവേണമെങ്കിലും ഉദാഹരങ്ങൾ കണ്ടെത്താൻ കഴിയും.

അഭിമാനം രക്ഷിക്കാനും, നിവർത്തികേടുകൊണ്ടും, അനവസരത്തിൽ ജനിച്ചു പോയത് കൊണ്ടും തെരുവിൽ വലിച്ചെറിയുന്ന അനേകം കുഞ്ഞുങ്ങൾ ഉണ്ട്‌. അവരെ കണ്ടെത്തി സ്വന്തം കുഞ്ഞുങ്ങളെപോലെ കരുതി വളർത്തുന്ന പോറ്റമ്മമാരും കർമ്മം കൊണ്ട് അമ്മമാരാണ്.

എന്നാൽ ജീവിതത്തിന്റെ നല്ല സമയം എല്ലാം മക്കൾക്കായി ഉഴിഞ്ഞു വച്ച അമ്മമാർ
ജീവിത സായന്തനത്തിൽ മക്കളാൽ തെരുവിലേക്ക്‌ വലിച്ചെറിയപ്പെടാറുമുണ്ട്. മക്കളോടും പേരകുട്ടികളോടും ഒപ്പം സന്തോഷമായും സമാധാനമായും വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന അമ്മമാരേ വയോജനമന്ദിരത്തിലോ, വൃദ്ധസദനത്തിലോ ആരാധാനാലയങ്ങളിലൊ ഉപേക്ഷിക്കുന്നത് ഒരു ഒറ്റപെട്ട സംഭവം അല്ല. നാട്ടിൽ വർദ്ധിച്ചു വരുന്ന ഇത്തരം വൃദ്ധസദനങ്ങൾ തന്നെയാണ് അതിന്റെ തെളിവ്.

ഇന്നത്തെ പരിഷ്കൃത സമൂഹത്തിൽ മണിമാളികകൾ വച്ച് കൂറ്റൻ മതിലും കെട്ടിയിട്ട് മാതാപിതാക്കളെ താമസിപ്പിക്കാൻ വീടിനു പുറത്ത് ഒരു ഷെഡ് പണിതു അതിൽ ആക്കും. ഇക്കൂട്ടർക്കും അവസാനനാളുകളിൽ ഇതൊക്കെ തന്നെയാകും അവസ്ഥ എന്നത് മറ്റൊരു കാര്യം..

മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്ന മക്കൾ ധാരാളം ഉണ്ട്. അവർക്കു അതിന്റെ നന്മയും കിട്ടും.അറിയാതെ പോലും അവരുടെ മനസ് വേദനിക്കാതെ നോക്കും.

ഏതായാലും അമ്മമാർക്കായി ഒരു ദിനം മാറ്റിവച്ചു അവരെ ആദരിക്കാനും അവർക്കു സമ്മാനങ്ങൾ നൽകാനും അവർക്കു സന്തോഷവും സമാധാനവും നൽകാനും ഈ ദിവസം എല്ലാ മക്കൾക്കും കഴിയട്ടെ. ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് പലരും പ്രവാസികൾ ആണ്. അവർക്കു മാതാ പിതാക്കളെ സന്ദർശിക്കാനോ പരിചരിക്കാനോ കഴിയാറില്ല. എന്നാലും ഇന്ന് ഫോണിൽ കൂടി ആയാലും അവരെ കാണാനും സംസാരിക്കാനും കഴിയും. ആ അവസരം ഉപയോഗപ്പെടുത്തി അവർക്കു സന്തോഷം നല്കാൻ ശ്രദ്ധിക്കണം.

ഈ ഭൂമിയിലെ എല്ലാഅമ്മമാർക്കും ഈ മാതൃദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ, അഭിനന്ദനങ്ങൾ.. ഏതെങ്കിലും അമ്മമാരേ അറിഞ്ഞുകൊണ്ടോ അറിയാതെയോ വേദനിപ്പിച്ചിട്ടു ണ്ടെങ്കിൽ അവരോടു ഹൃദയപൂർവ്വം മാപ്പ് അപേക്ഷിക്കുന്നു. എല്ലാ അമ്മമാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളുടെ സ്നേഹവും കരുതലും ആവോളം അനുഭവിക്കാൻ കഴിയട്ടെ. നന്മകൾ നേരുന്നു എല്ലാ അമ്മമാർക്കും…

ജിത ദേവൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: