ദൈവം യോചിപ്പിച്ച കുടുംബം
കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പം എന്നാണ് അടിസ്ഥാനം കുടുംബം വേണമെങ്കിൽ സ്വർഗ്ഗമാക്കാൻ കഴിയും അതിന് കുടുംബത്തിലെ എല്ലാ അംഗങ്ങളും ശ്രമിച്ചാലേ സാധിക്കൂ ദൈവം യോചിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് ദൈവം കൂട്ടി ചേർത്താൽ പിന്നെ അവർ രണ്ടല്ല ഒന്നായിത്തീരണം വ്യത്യസ്ഥമായ രണ്ട് ദേശത്തുള്ളവർ രണ്ട് ഇടവകയിൽ പെട്ടവർ രണ്ട് കുടുംബത്തിലുള്ളവർ രണ്ട് സ്വഭാവമുള്ളവർ ആണെങ്കിലും എല്ലാം മറന്ന് കർത്താവിന്ന് ഒന്നാം സ്ഥാനം നൽകി ഭർത്താവും ഭാര്യയും ഒന്നായിത്തീരണം പരസ്പരം സ്നേഹത്തിലും ബഹുമാനത്തിലും അനുസരണത്തിലും മുന്നോട്ടു പോകണം രണ്ട് അഭിപ്രായങ്ങൾ മാറ്റി വച്ച് പരസ്പരം സംസാരിച്ച് ഒന്നിച്ച് തീരുമാനമെടുക്കണം പരസ്പരം സഹിച്ച് ക്ഷമിച്ച് എളിമയോടെ പ്രാർത്ഥനയോടെയും പ്രത്യാശയോടെയും മുന്നോട്ടു പോവുക അപ്പോൾ നിങ്ങളുടെ മക്കളും തലമുറകളും നന്നായി വരും ഒന്നിച്ച് ഇണ പിരിയാതെ നിൽക്കണം പലരും പല ക്രമീകരണത്തിലൂടെ വിവാഹം നടന്നു എങ്കിലും അവരുടെ വിവാഹ കൂദാശയോടെ അവർ ദൈവത്തിൻ്റെ അനുഗ്രഹം സ്വീകരിക്കുന്നു ദൈവമാണ് അവരെ കുട്ടിചേർപ്പിക്കുന്നത്.വിശുദ്ധ സഭയിലുടെ ദൈവം വധൂവരന്മാരെ അനുഗ്രഹിക്കുന്നു അന്നു മുതൽ സഭ അനുശ്വസിക്കുന്ന രീതികളും നിർദേശങ്ങളും പാലിക്കണം വിവാഹ നിയമങ്ങൾ അവർക്ക് ഗുണപ്രദമായിരിക്കും അവർക്ക് നന്മയുണ്ടാവുകയും ദാമ്പത്യ ബന്ധം പുലർത്തുന്നതിനും അതുമൂലം ദൈവനാമം മഹത്വപ്പെടുകയും ചെയ്യും,
വിവാഹത്തിന് സഭ തടസം നിൽക്കുന്ന വിഷയങ്ങൾ..
പ്രായമാകാത്തവർ തമ്മിലുള്ള വിവാഹം സഭ അനുവദിക്കില്ല പുരുഷന് 21 സ്ത്രീക്ക് 18 ആണ് വിവാഹ പ്രായം ഈ കാര്യത്തിൽ സഭയും രാഷ്ട്രത്തിൻ്റെ നിയമം തന്നെയാണ് കൈക്കൊള്ളുന്നത് പിന്നെ മുൻവിവാഹ ബന്ധം നിലനിൽക്കുമ്പോൾ മറ്റൊരു വിവാഹം ചെയ്യാൻ അനുവദിക്കില്ല ഒരാളുടെ മരണമോ അല്ലങ്കിൽ കോടതി മൂലം വിവാഹം അസാധുവായി പ്രഖ്യാപിച്ചാലോ സഭ പുനർവിവാഹത്തിന് അനുവദിക്കും പിന്നെ വി.മാമോദീസ സ്വീകരിക്കാത്ത വ്യക്തിയുമായിട്ടുള്ള വിവാഹം അനുവദിക്കില്ല അവരെ വി.മാമോദീസ നൽകി സഭയോട് ചേർത്ത് ചിലപ്പോൾ ചില സാഹചര്യങ്ങളിൽ അനുവദിക്കും പിന്നെ ഡീക്കൺ സ്ഥാനം നൽകിയതിനു ശേഷം ഏഴാം പട്ടമായ കശീശപട്ടം സ്വീകരിക്കുന്നതിന് മുൻപാണ് വിവാഹം കഴിക്കേണ്ടത് വൈദികനായ ശേഷം വിവാഹം കഴിക്കാൻ അനുവാദമില്ല ഒരു വ്യക്തിയെ സസ്യാസ പട്ടംകൊടുത്ത് കുറെ കഴിഞ്ഞ് അദ്ദേഹത്തിന് വിവാഹം കഴിക്കണം എന്ന് തോന്നിയാൽ അത് അനുവദിക്കില്ല’സഭാ മേലദ്ധ്യക്ഷൻ്റെ അനുവാദത്തോടെ അതിൽ നിന്ന് വിടുതൽ കൊടുത്താൽ സാധാരണ മനുഷ്യനായി വിവാഹജീവിതം നയിക്കാം രക്തബന്ധമുള്ളവർ തമ്മിലുള്ള വർ തമ്മിൽ വിവാഹം നടത്താൻ അനുവാദമില്ല അതായത് അപ്പൻ വഴിയും അമ്മ വഴിയുമുള്ള ജേഷ്ഠൻ അനുജൻ ആ ങ്ങളപെങ്ങൾ ചേച്ചി അനുജത്തി എന്നിവരുടെ മക്കൾ തമ്മിലുള്ള വിവാഹം അനുവദിക്കില്ല മാനസീക രോഗിയോ മാനസീക അസ്വസ്ഥതയുള്ളവരോ വേണ്ടതുപോലെ ആലോചനാ ശക്തിയല്ലാത്തവരോ ആയ വർക്ക് വിവാഹം അനുവദിക്കില്ല മറ്റേതെങ്കിലും കെട്ടുകഥകൾ പറഞ്ഞ് വിശ്വസിപ്പിച്ച് നിർബന്ധിത വിവാഹം അനുവദിക്കില്ല ഭയപ്പെടുത്തിയോ ഭീഷിണിപ്പെടുത്തിയോ വിവാഹത്തിന് അനുവദിക്കില്ല ഇനി പലതരത്തിലുള്ള വ്യവസ്ഥകൾ വച്ച് വിവാഹം നടത്താൻ ആഗ്രഹിച്ചാൽ അതും അനുവദിക്കില്ല’ ഇത്രയും കാര്യങ്ങൾ സഭയിൽ നിന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള തടസങ്ങൾ –
‘ തുടരും – ‘
ഡീക്കൺ ടോണി മേതല ✍
Informative. Thanks.
God continue to bless you.