കുടുംബത്തിൻ്റെ നേതൃത്വം ആര്
ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോകുവാൻ അതിന് നേതൃത്വം കൊടുക്കേണ്ടത് ഗ്രഹനാഥൻ ആണ് ഭാര്യയുടെ തല ഭർത്താവ് ഭർത്താവിൻ്റെ തല യേശു ക്രിസ്തു .വി വാഹത്തിന് മുൻപ് തൻ്റെ മാതാപിതാക്കൾക്ക് രണ്ടാം സ്ഥാനം നൽകിയിരുന്നു എന്നാൽ വിവാഹം കഴിയുന്നതോടെ ജീവിത പങ്കാളിക്കാണ് രണ്ടാം സ്ഥാനം – വിവാഹം കഴിയുന്നതോടെ ഭാര്യയും ഭർത്താവും ഭാര്യയും രണ്ടല്ല ഒന്നായി മാറുകയാണ്.ഒരു മിച്ചിരുന്ന് കാര്യങ്ങൾ സംസാരിക്കയും ഒരുമിച്ച് ഭക്ഷണം കഴിക്കയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഭവനത്തിൽ സാത്താന് ഇടമില്ല അങ്ങോട്ട് അടുക്കാൻ പറ്റില്ല. അവിടെ സന്തോഷവും സമാധാനവും ഉണ്ടാകും
എന്നാൽ തല എന്ന് പറയുമ്പോൾ ഭർത്താവിന് വലിയ സന്തോഷമാണ് എന്നാൽ തലയുടെ ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യുന്നുമില്ല ശരീരവും തലയും തമ്മിലുള്ള ബന്ധം മനസിലാക്കാതെയാണ് ജീവിതം നയിക്കുന്നത് പല കുടുംബങ്ങളിലും ശരീരത്തെ അടിച്ചമർത്തപ്പെട്ട നിലയിലാണ് കണ്ടു വരുന്നത് ഞാൻ തലയാണ് ഞാനാണ് എല്ലാം ഞാൻ ഞാൻ എന്ന ഭാവം അഹങ്കാരത്തിൻ്റെതാണ്. അഹങ്കാരിയെ ദൈവം ചിതറിച്ച് കളയും ഭാര്യ പറയുന്ന അഭിപ്രായങ്ങൾ ആശയങ്ങൾ ഒന്ന് കേൾക്കുവാൻ പോലും തയ്യാറാവാത്തതലകൾ ഒട്ടനവധിയാണ് തൻ്റെ ഇഷ്ടം മാത്രം നടക്കണം ഞാനല്ലെ തല -സംരക്ഷിക്കുന്നവൻ പുരുഷൻ നേതൃത്വം നൽകുന്നവൻ എന്നെല്ലാം അർത്ഥമാണിത് സ്നേഹപൂർവ്വമായ കരുതൽ ബുദ്ധിപൂർവ്വമായ ആലോചന ശക്തമായ നടത്തിപ്പ് സൗമ്യമായ നേതൃത്വം ഇതെല്ലാമാണ് നേതൃത്വത്തെ കുറിച്ച് പറയുന്നത് ‘പുരുഷൻ്റെ അധികാരം ദൈവത്താൽ നൽകപ്പെട്ടതാണ്. അതിനാൽ ദൈവം നിശ്ചയിച്ച അധികാര പരിധിയിൽ മാത്രമേ പ്രസക്തിയുണ്ടാകു എന്നാൽ ഇന്ന് പലരും അത് ദുർവിനിയോഗം ചെയ്യുന്നു.
ഉത്തരവാദിത്യങ്ങൾ ഉള്ള ഒരു പദവിയാണ് ഭർത്താവിനുള്ളത്. തൻ്റെ ഭാര്യയോടും മക്കളോടും സ്നേഹപൂർവ്വമായ ഇടപെടലാണ് ദൈവം ആഗ്രഹിക്കുന്നത് അതുപോലെ തന്നെ ഭർത്താവിന് സകലത്തിലും കീഴ്പെട്ട് ജീവിക്കണമെന്ന് ഭാര്യക്ക് കൽപനയുമുണ്ട് ഭർത്താവിനെ അനുസരിക്കണം ബഹുമാനിക്കണം എന്നാൽ ബലപ്രയോഗത്തിലുടെ ആകരുത് സ്നേഹം കൊടുത്താൽ ഇരട്ടിയായി ലഭിക്കും ദുഃഖം പങ്കിട്ടാൽ പകുതിയാകും ഏതു ഭാര്യയും സ്നേഹം കൊടുത്താൽ അത് തിരിച്ചുകിട്ടും സ്നേഹത്തിന് കീഴ്പെടാത്ത ഒരുഭാര്യ യും ഉണ്ടാവില്ല
ഭാര്യ ഭർത്താവിന് കീഴ്പ്പെട്ട് ജീവിക്കുന്നിടത്തെല്ലാം സന്തോഷവും സമാധാനവും ഉണ്ട്. മക്കൾ ഇത് കണ്ട് മാതൃകയായി വളരുന്നു കുടുംബം എന്നത് ഭാര്യ ഭർത്താവ് മക്കൾ മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ എല്ലാവരും ചേർന്നതാണ് ‘ ഇന്ന് സ്ത്രീകളുടെ വേഷവിധാനങ്ങൾ പുരുഷന്മാരും പുരുഷന്മാരുടെ വേഷവിധാനങ്ങൾ സ്ത്രീകളും ധരിക്കാൻ ഇഷ്ടപ്പെടുന്നു. പുരുഷന്മാർ കാത്കുത്തികമ്മലിട്ട് കണ്ണെഴുതി കുറി തൊട്ട് മുടി വളർത്തി കൈകളിൽ വളയുമിട്ട് നടക്കുന്ന പുരുഷന്മാരും ജീൻസും ടീഷർട്ടും ഇട്ട് സിഗററ്റും വലിച്ച് മദ്യപിച്ചു നടക്കുന്ന സ്ത്രീകളെയും കാണാം ദൈവീകക ൽപനകൾ മറന്ന് ജീവിക്കുന്നു ഭാര്യ ഭർത്താവിന് കീഴ്പെട്ട് ഭർത്താവ് കർത്താവിന് കീഴ്പെട്ട് ജീവിക്കുമ്പോൾ മക്കളും ആ മാതാപിതാക്കളുടെ മാതൃക കുടുംബം കണ്ട് വളരുന്നു
തുടരും…
ഡീക്കൺ ടോണി മേതല ✍