17.1 C
New York
Wednesday, December 1, 2021
Home US News 'മാഗ്' തിരഞ്ഞെടുപ്പ് : 'എടീ൦' ഇലെക്ഷൻ കോർഡിനേറ്റർമാരായി സൈമൺ വാളാച്ചേരിൽ, രഞ്ജിത് പിള്ള

‘മാഗ്’ തിരഞ്ഞെടുപ്പ് : ‘എടീ൦’ ഇലെക്ഷൻ കോർഡിനേറ്റർമാരായി സൈമൺ വാളാച്ചേരിൽ, രഞ്ജിത് പിള്ള

വാർത്ത: പി.പി. ചെറിയാൻ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ 2022 ലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ അനിൽ ആറൻമുളയും പരിചയ സമ്പന്നരും പ്രവർത്തന മികവുകാട്ടിയിട്ടുള്ളവരും ഉൾപ്പെടെ പതിനാറുപേർ അടങ്ങുന്ന സംഘത്തിന്റെ പ്രചാരണ പരിപാടികൾക്ക് ഉജ്വല തുടക്കം.

സ്റ്റാഫോർഡിലെ ദേശി റെസ്റ്റോറന്റിൽ കൂടിയ കിക്ക് ഓഫ് മീറ്റിംഗിൽ മാഗിന്റെ 6 മുൻ പ്രസിഡന്റുമാർ, ഇപ്പോഴത്തെ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ട്രെഷറർ തുടങ്ങി നിരവധി പ്രവർത്തകരും പങ്കെടുത്തു.

കഴിഞ്ഞ 31 വർഷമായി മാഗിൽ പ്രവർത്തിക്കുന്ന അനിൽ ആറന്മുള എന്തുകൊണ്ടും ഈ സ്ഥാനത്തേക്ക് സർവഥാ യോഗ്യൻ ആണെന്നും മാഗിനെ ശരിയായ ദിശയിൽ നയിക്കാൻ അനിലിനും സഹ സ്ഥാനാർഥികൾക്കും കഴിയും എന്നും ആദ്യമായി സംസാരിച്ച മുൻ പ്രസിഡന്റൂം ട്രസ്റ്റീ ചെയർമാനുമായ ജോഷ്വാ ജോർജ് പറഞ്ഞു.

തുടർന്ന് സംസാരിച്ച മുൻ പ്രസിഡന്റുമാരായ മാത്യു മത്തായി, എബ്രഹാം ഈപ്പൻ, മാർട്ടിൻ ജോൺ, മൈസൂർ തമ്പി, ജോൺ കുന്നക്കാട്ട്, വിനോദ് വാസുദേവൻ എന്നിവർ മാഗിന്റെ വളർച്ചയും വികാസവും വിശദീകരിച്ചു,. കൂട്ടായ പ്രവർത്തനമാണ് മാഗിന്റെ വളർച്ചക്ക് പ്രധാനം അത് സ്ഥാനാർഥികൾ ഓർക്കണം അതുപോലെ സമയം കണ്ടെത്താൻ കഴിയാത്തവർ സ്ഥാനാര്ഥിത്വത്തിലേക്കു വരരുതെന്നും മുൻ പ്രസിഡന്റുമാർ ഓർമിപ്പിച്ചു.

ഇലെക്ഷൻ കോർഡിനേറ്റർമാരായി സൈമൺ വാളാച്ചേരിൽ, രഞ്ജിത് പിള്ള എന്നിവരെ തിരഞ്ഞെടുത്തു.

ഫാൻസിമോൾ പള്ളത്തുമഠം, ക്‌ളാരമ്മ മാത്യൂസ്, മറിയാമ്മ മണ്ഡവത്തിൽ, സൈമൺ എള്ളങ്കിയിൽ, രാജേഷ് വർഗീസ്, ജിനു തോമസ്, റെജി കുര്യൻ, ജോസ് കെ ജോൺ (ബിജു), ആൻഡ്രൂസ് ജേക്കബ്, വിനോദ് ചെറിയാൻ, ജോർജ് വർഗീസ്(ജോമോൻ), ഉണ്ണി മണപ്പുറത്ത്‌, ഷിജു വർഗീസ്, സൂര്യജിത് സുഭാഷിതൻ (യുത്ത്) എന്നിവരാണ് പാനലിലെ ഡയറക്ടർ ബോർഡ് സ്ഥാനാർഥികൾ. ജെയിംസ് ജോസഫ് വിനോദ് വാസുദേവൻ എന്നിവർ ട്രസ്റ്റീ ബോർഡിലേക്കും ഈ പാനലിൽ മത്സരിക്കും.

മാഗ് സെക്രട്ടറി ജോജി ജോസഫ് ഈവർഷം നടത്തിയ 28 ൽ അധികം അഭിമാനകരമായ പരിപാടികളെ കുറിച്ച് സംസാരിച്ചു. ബോർഡ് അംഗങ്ങൾ ഒന്നിച്ചുനിന്നു പ്രവർത്തിച്ചു വിജയം നേടേണ്ടതാണ് എന്ന് ട്രെഷറർ മാത്യു കൂട്ടാലിൽ തന്റെ അനുഭവം വിവരിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ സ്പോർട്സ് കോർഡിനേറ്റർ റജി കോട്ടയം, ആർട്സ് കോർഡിനേറ്റർ റെനി കവലയിൽ, നേർകാഴ്ച ന്യൂസ് വീക്കിലി ചീഫ് എഡിറ്ററും ഫോമാ നേതാവുമായ സൈമൺ വാളച്ചേരിൽ, ഫൊക്കാന ആർവി പി രഞ്ജിത്ത് പിള്ള എന്നിവർ വിജയാശംസകൾ നേർന്നു സംസാരിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം ജയിച്ചവരെന്നോ തോറ്റവരെന്നോ വ്യത്യാസമില്ലാതെ തെന്റെയും സഹപ്രവർത്തകരുടെയും കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി കേരളാ ഹൌസിന്റെ വികസന പ്രവർത്തനങ്ങളും കഴിയുന്നത്ര ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുക എന്ന തികച്ചും പോസിറ്റീവ് ആയ സമീപനമാണ് തന്റെ ലക്ഷ്യമെന്ന് അനിൽ ആറന്മുള പറഞ്ഞു. സ്ഥാനാർഥികളായ ക്‌ളാരമ്മ മാത്യൂസ്, രാജേഷ് വർഗീസ്, ജോസ് കെ ജോൺ, ആൻഡ്രൂസ് ജേക്കബ് എന്നിവർ നന്ദി പറഞ്ഞു.

വാർത്ത: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: