17.1 C
New York
Wednesday, January 19, 2022
Home US News മഹാമാരികളുടെ വ്യാപനം: ഡോ.ഫൗച്ചിക്ക് മതിയായി

മഹാമാരികളുടെ വ്യാപനം: ഡോ.ഫൗച്ചിക്ക് മതിയായി

ഏബ്രഹാം തോമസ്

മഹാമാരികളുടെ വ്യാപനത്തിൽ ദിനം പ്രതി വർധന നേരിടുന്നതും അത് മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കേണ്ടി വരുന്നതും എൽഐഎഐഡി ഡയറക്റ്റർ ഡോ.ആന്റണി ഫൗച്ചിയെ രോക്ഷാകുലനാക്കിയിരിക്കുകയാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകുന്ന ഫൗച്ചി ഇപ്പോൾ വളരെ പെട്ടെന്ന് അക്ഷമനാകുന്നതായാണ് കാണുന്നത്. മാധ്യമ പ്രവർത്തകരുമായും സംവാദങ്ങൾ ഏറ്റുപിടിച്ച് ഒന്നു രണ്ടുപേരെ പുറത്താക്കിച്ചു. കൂടുതൽ പേരെ പുറത്താക്കുവാൻ തൊഴിൽ ദാതാക്കൾക്ക് മേൽ ഫൗച്ചി സമ്മർദ്ദം ചെലുത്തുന്നതായാണ് ദൃശ്യമാകുന്നത് എന്ന് മാധ്യമങ്ങൾ പറഞ്ഞു.

യു.എസിലെ സംവിധാനത്തിൽ തങ്ങൾക്ക് നേരെ കീഴിലുള്ള ജീവനക്കാരെ എന്ത് കാരണം കാണിച്ചും ഉടനെ പറഞ്ഞുവിടാൻ കഴിയും. ഫോക്സ് ന്യൂസിലെ ലാറലോഗൻ തന്നെ (ഫൗച്ചിയെ) നാസി ഡോക്ടർ ജോസഫ് മെംഗലേയോട് ഉപമിച്ചതിന് ശേഷം എങ്ങനെയാണ് അവർക്ക് ഫോക്സ് ന്യൂസിൽ തുടരാൻ കഴിയുക? അവർ ഇപ്പോഴും ഫോക്ക്സിൽ തുടരുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു, ഫൗച്ചി എംഎസ്എൻബിസിയുടെ ക്രിസ് ഫെയ്സിനോട് പറഞ്ഞു.

ഫൗച്ചി എൻഐഎഡിയുടെ ഡയറക്ടറായത് 1984ൽ. വാർത്തകളിൽ നിറഞ്ഞത് 2020 ജനുവരിയിൽ കോവിഡ്-19 പടരുവാൻ ആരംഭിച്ചത് മുതലാണ്. സെനറ്റർ റാൻഡി പോളുമായുള്ള വിവാദം വളരെ സമീപകാലത്തുണ്ടായതാണ്. ചൈനയിൽ കോവിഡ്-19 ന്റെ പ്രഭവ കേന്ദ്രമായി കരുതുന്ന വുഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിൽ ഫൗച്ചി നടത്തിയിരുന്ന ഗവേഷണ പരിപാടിയെ കുറിച്ചാണ് തർക്കം ആരംഭിച്ചത്. ഗവേഷണത്തിന് സഹായധനം അഭ്യർത്ഥിച്ച ലഘുലേഖകളിൽ ഫൗച്ചിയുടെ പടം പോൾ ചേർത്ത് കൂടുതൽ കോപ്പികൾ പ്രിന്റു ചെയ്തത് തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിച്ചു എന്ന് ഫൗച്ചി ആരോപിക്കുന്നു.

മറ്റൊരു സെനറ്റർ റോജർ മാർഷൽ (റിപ്പബ്ലിക്കൻ കെന്റക്കി)മായും നാഷ്ണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷസ് ഡിസീസ് ഡയറക്ടർ ഫൗച്ചി ഏറ്റുമുട്ടി. സെനറ്റ് ഹെൽത്ത് കമ്മിറ്റി മീറ്റിംഗിൽ ഇരുവരും മൈക്ക് ഓഫ് ചെയ്യാതെ നടത്തിയ ആരോപണ പ്രത്യാരോപണങ്ങൾ ഇരുവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും. മഹാമാരിയുടെ ആരംഭത്തിൽ ഫൗച്ചിക്ക് ഉണ്ടായിരുന്ന സൗമ്യനും ശാന്തശീലനുമായ ഉദ്യോഗസ്ഥ മേധാവിയുടെ മേലങ്കി ഇവിടെ അഴിഞ്ഞു വീഴുകയാണ്. ഫലമോ? സംഹാര താണ്ഡവമാടുന്ന കോവിഡും അതിരിക്തമഹാമാരികളും നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ നിലപാട് സ്വീകരിക്കുന്നത് വീണ്ടും വൈകുകയാണ്.

ഒമിക്രോൺ ഇപ്പോഴും അതിന്റെ യഥാർത്ഥരൂപം പുറത്തെടുത്തിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു. ഇതിന് ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കണം. ടെക്സസിൽ ഇതുവരെ 50 ലക്ഷം പേർക്ക് രോഗം ബാധിച്ചു.75,000 പേർ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച പ്രതിദിനം ശരാശരി 44,004 പേർക്ക് രോഗബാധയുണ്ടായി. നോർത്ത് ടെക്സസിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 265 പേരെ ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്തു. പ്രദേശത്ത് അടുത്ത ഒന്ന്. ഒന്നര ആഴ്ചയ്ക്കുള്ളിൽ രോഗബാധ മൂർച്ഛിക്കുവാൻ സാധ്യതയുള്ളതായി വിദഗ്ധർ പറഞ്ഞു. നോർത്ത് ടെക്സസിൽ രോഗബാധയുടെയും ഹോസ്പിറ്റലൈസേഷന്റെയും ഗ്രാഫുകൾ വളരെ വേഗം പടരും. ഹോസ്പിറ്റലൈസ് ചെയ്യപ്പെടുന്നവരുടെ എണ്ണവും വളരെവേഗം കൂടും.

ടെക്സസ് സംസ്ഥാനത്തിൽ 5 വയസ്സിനും അതിന് മുകളിലുമുള്ള 61.7% പേർക്ക് രണ്ടു വാക്സിനുകളും നൽകിയതായി അധികാരികൾ പറഞ്ഞു. ടറന്റ് കൗണ്ടിയിൽ കഴിഞ്ഞ ആഴ്ച 47 മരണങ്ങളും മൊത്തം 28, 265 കേസുകളും ഉണ്ടായി. ഇതുവരെയുള്ള കേസുകൾ 4,22,176 ആണ്. മരണം 5,085 ആയി.

തൊട്ടടുത്ത കൊളിൻ കൗണ്ടിയിൽ ആകെ 1.60, പേർക്ക് രോഗബാധയും 1, 228 പേരുടെ മരണവും സംഭവിച്ചു. ഡെന്റൺ കൗണ്ടിയിൽ 1.22, 464 മൊത്തം രോഗബാധിതരും 766 മരണവും ഉണ്ടായി. ടെക്സസിലെ മറ്റു ചില കൗണ്ടികൾ വിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യാറില്ല. സിഡിസി(സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ) പുതിയ മാസ്കുകൾ ശുപാർശ ചെയ്യുന്നു.

സിഡിസി മാസ്ക് ഗൈഡൻസ് അപ്ഡേറ്റ് ചെയ്യുകയാണ്. ലഭ്യമായ വിവിധ മാസ്കുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുവാനും വിവിധ ഉപയോഗങ്ങൾക്ക് പ്രയോജനപ്പെടുത്തുവാനുമുള്ള മാസ്ക്കുകൾ വപണികളിൽ എത്തിക്കുവാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടതായി സിഡിസി പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ ഡെൽറ്റ വേരിയന്റിന്റെ ആക്രമണം കടുത്തതോടെയാണ് നിർബന്ധമായും മാസ്കുകൾ ധരിക്കണമെന്ന് സിഡിസി നിർദ്ദേശിച്ചത്. വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. ഇവർ ഹോസ്പിറ്റലിൽ ആകുക കുറച്ച് സമയത്തേക്കായിരിക്കും- എന്നാൽ വീട്ടിനുള്ളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിഡിസി പറയുന്നു.

തുണികൊണ്ടുള്ള മാസ്കിന്റെ ഉപയോഗം കുറയ്ക്കണമെന്ന് നിർദ്ദേശം ഉണ്ടാവും. എന്നാൽ ഏതെങ്കിലും ഒരു മാസ്ക് ഉണ്ടാവുക ഒരു മാസ്കും ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലതാണ്. അമേരിക്കക്കാർ രണ്ടു മാസ്കുകൾ ധരിക്കുന്നത് കൂടുതൽ പരിരക്ഷയ്ക്ക് നല്ലതാണ്. എൻ 95 മാസ്കിന്റെ ലഭ്യത വർധിപ്പിക്കുവാൻ അടുത്ത മാസം ഒരു പ്രൊവൈഡറോട് 737 എൻ 95 മാസ്കുകൾ സപ്ലൈ ചെയ്യുവാൻ ആവശ്യപ്പെടുമെന്ന് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിലെ ഉന്നത ഉദ്യോഗസ്ഥൻ ഡോൺ ഒ കോണൽ വെളിപ്പെടുത്തി. വൈറ്റ് ഹൗസ് കോ-ഓർഡിനേറ്റർ ജെഫ് സിയന്റ്സ് എല്ലാ അമേരിക്കക്കാർക്കും മേൽത്തരം മാസ്ക്കുകൾ നൽകാൻ പരിപാടി ഉള്ളതായി പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻ
തയ്യാറായില്ല.

ഏബ്രഹാം തോമസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: