17.1 C
New York
Tuesday, July 27, 2021
Home US News മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണം: ഫോമാ

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണം: ഫോമാ

(ഫോമാ ന്യൂസ് ടീം: മുഹമ്മദ് സലിം)

കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നടപടി ഞെട്ടിപ്പിയ്ക്കുന്നതും, വേദനിപ്പിക്കുന്നതും അപലപനീയവുമാണെന്നു അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ. ഇന്ത്യയുടെ രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ലോകം ശ്രദ്ധാഞ്ജലി അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രതിമ തകർത്തത് നിന്ദ്യവും, നീചവുമായ പ്രവൃത്തിയാണെന്നും പ്രതിമ തകർത്തവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്നും ഫോമാ ആവശ്യപ്പെട്ടു.

സത്യത്തിനും, അഹിംസക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ മനുഷ്യ സ്നേഹിയെ അപമാനിക്കുക വഴി ലോകത്തിനു മുൻപാകെ ഇന്ത്യയെയും, ഭാരതീയ മൂല്യങ്ങളെയും, ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങൾ വിലപ്പോകുകയില്ല. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് മാത്രമല്ല, ലോകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന പ്രചരിപ്പിച്ച, ലളിത ജീവിതം കൊണ്ട് ലോകത്തിനു മാതൃകയായ മഹാ പുരുഷനാണ്. അദ്ദേഹത്തിന്റെ പ്രതിമയെ അപമാനിക്കുകയും, കാലുകൾ മുറിച്ചുമാറ്റി നശിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് അദ്ദേഹം ലോകത്തിനും, ഭാരതീയർക്കും നൽകിയ സന്ദേശങ്ങളും, സംഭാവനകളും ഇല്ലാതാക്കുകയോ, തുടച്ചുമാറ്റാനോ കഴിയില്ല. ഒരു സാധാരണ അഭിഭാഷകനിൽ നിന്ന് ഒരു രാജ്യത്തിന്റെ നേതാവിലേക്കും അഹിംസയുടെ ആൾരൂപമായി ലോകം മുഴുവൻ ബഹുമാനിക്കുന്ന ആദർശവ്യക്തിയിലേയ്ക്കുമുള്ള അദ്ദേഹത്തിന്റെ വളർച്ച എല്ലാ ഭാരതീയർക്കും ഇന്നും പ്രചോദനമാണ്.

തന്റെ ലളിത ജീവിതം കൊണ്ട് കോടാനുകോടി ജനങ്ങളുടെ ജീവിതങ്ങൾക്ക് വഴികാട്ടിയും സന്ദേശവുമായ മഹാത്മാവിന്റെ പ്രതിമ തകർത്തവരെ കണ്ടു പിടിച്ചു തക്കതായ ശിക്ഷണ നടപടികൾ ആഭ്യന്തര വകുപ്പും എഫ്.ബി.ഐയും സ്വീകരിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്,

ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ഫോമയുടെ നാഷണൽ കമ്മിറ്റിക്കു വേണ്ടി ആവശ്യപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റിട്ടയേഡ് ഡെപ്യൂട്ടിതഹസിൽദാരെ പോലീസ് മർദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

*റിട്ടയേഡ് ഡെപ്യൂട്ടിതഹസിൽദാർ ഭദ്രനെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.* ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന ഗം പി.എം.ബീനാകുമാരി...

കൊവിഡ് കുറയുന്നില്ല, കേരളവും മഹാരാഷ്ട്രയുമായും കേന്ദ്രം ചർച്ച നടത്തും

കൊവിഡ് കുറയുന്നില്ല, കേരളവും മഹാരാഷ്ട്രയുമായും കേന്ദ്രം ചർച്ച നടത്തും കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയാത്തത് കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ...

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ് ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ...

പന്തുകളി മത്സരത്തിൽ വെടിവെയ്പ്പ്, മൂന്നുപേർ കൊല്ലപ്പെട്ടു.

ഡാളസ്: ഹ്യൂസ്റ്റനിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിങ് ക്യാമ്പിൽ ജൂലൈയ് 25ന് ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു എന്ന് ഹാരിസ് കൗണ്ടി ഷെറിഫിസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. ...
WP2Social Auto Publish Powered By : XYZScripts.com