“മഴ” എന്ന ഭാവനാസമ്പന്നമായ കവിതയുമായി പത്തു വയസ്സുകാരി ഭാഗ്യകുഞ്ഞാറ്റ എന്ന ഭാഗ്യ രാജേഷ് കവിതാ ലോകത്തേക്ക് ..
കോട്ടയം പങ്ങട എസ് എച്ച് ഹൈസ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഭാഗ്യ രാജേഷ് എന്ന ഭാഗ്യകുഞ്ഞാറ്റ കോട്ടയം പങ്ങട പാമ്പാടി സ്വദേശികളായ രാജേഷ് – ബീനാ ദമ്പതികളുടെ ഏക മകളാണ്. അച്ഛൻ രാജേഷ് അറിയപ്പെടുന്ന ഒരു മിമിക്രി ആർട്ടിസ്റ്റാണ്. . കുവൈറ്റിൽ ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്ന അമ്മ ബീനാ രാജേഷും അത്യാവശ്യം കവിതകൾ എഴുതാറുണ്ട്.

ഭാഗ്യകുഞ്ഞാറ്റയുടെ ചെറുതൂലികയിൽ വിരിഞ്ഞ മഴ എന്ന കവിത ഇതാ നിങ്ങൾക്കായ്…
⛈⛈മഴ..⛈⛈
കാത്തിരുന്നു ഞാൻ
വേനലിലൊരു കുളിർ
മഴപെയ്ത്തിനായി,
തണുപ്പാർന്നനേരത്ത്
കുളിരേകിയ
മഴയോടെനിക്ക് പരിഭവം,
വേനലിൽ തീവ്രഉഷ്ണത്തിലതിലേറെ പരിഭവം,
കാത്തുകാത്തിരുന്നു
നിന്റെ വരവിനായി,
മറഞ്ഞിരുന്നെന്നോട്
കുറുമ്പ് കാട്ടും,
ഞാനോർക്കാത്ത
നേരത്തെന്നരികിൽ,
തണുത്ത കുളിർക്കാറ്റ്
വീശിടുന്നു,
ഇളംതെന്നലായി
തഴുകി തലോടി
മഴയായി പെയ്തിറങ്ങി.
✍️ഭാഗ്യകുഞ്ഞാറ്റ
Nice poem .
അതി സുന്ദരം ഈ കുഞ്ഞാറ്റ കിളിയുടെ തൂലിക കുറിച്ച വരികൾ
💐🌹❤
ഭാഗ്യ… മനോഹരമായ വരികൾ
ഇനിയുമിനിയുമെഴുതണം
ആശംസകൾ
Kunjatta supperrrr