17.1 C
New York
Monday, August 15, 2022
Home US News മഴയില്‍ വസ്ത്രമില്ലാതെ കുട്ടികള്‍ വീടിനു വെളിയില്‍ - പിതാവ് അറസ്റ്റില്‍

മഴയില്‍ വസ്ത്രമില്ലാതെ കുട്ടികള്‍ വീടിനു വെളിയില്‍ – പിതാവ് അറസ്റ്റില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഒക്കലഹോമ: രണ്ടു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികള്‍ ഡയപ്പര്‍ മാത്രം ധരിച്ചു പുറത്തു കോരിച്ചൊരിയുന്ന മഴയില്‍ ഓടിനടന്ന സംഭവത്തില്‍ 22 വയസ്സുള്ള പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലെക്ക ഐഫ്‌നര്‍ ടൗണ്‍ ഹോമിന്റെ ബ്രിട്ടന്‍ റോഡില്‍ രണ്ടു കുട്ടികള്‍ മഴയില്‍ ഓടി കളിക്കുന്നതു ശ്രദ്ധയില്‍പെട്ട ഒരു സ്ത്രീയാണു വിവരം പൊലീസിനെ അറിയിച്ചത്. കുട്ടികളുടെ മാതാപിതാക്കളെ ആദ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പിന്നീടു ടൗണ്‍ ഹോമുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ താമസിച്ചിരുന്ന ടൗണ്‍ ഹൗസ് കണ്ടെത്തി. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രണ്ടു തോക്കുകള്‍ കൈവശം വച്ചു ടോയ്‌ലറ്റില്‍ ബോധരഹിതനായി കിടക്കുന്ന ടയലര്‍ മില്ലര്‍ (22) എന്ന പിതാവിനെ കണ്ടെത്തി. വീടിനകത്ത് ഒരു ബാഗ് കഞ്ചാവും, ആയിരക്കണക്കിനു ഡോളറും പൊലീസ് കണ്ടെടുത്തു.

തുടര്‍ന്ന് പൊലീസ് ടയ്‌ലറെ കസ്റ്റഡിയിലെടുത്തു ഫയര്‍ ആം കൈവശം വയ്ക്കല്‍, കുട്ടികളെ അശ്രദ്ധമായി പുറത്തു വിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. രണ്ടു കുട്ടികളെ മാതാവിനെ ഏല്‍പിക്കുകയും ചെയ്തു. മയക്കു മരുന്നു കൈവശം വച്ചതിനും കേസ്സെടുക്കുമെന്നു പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ഒക്ലഹോമ കൗണ്ടി ജയിലിലടച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: