17.1 C
New York
Tuesday, September 21, 2021
Home Kerala മലിനീകരണം മൂലം തടാകം 'പിങ്ക് 'നിറമായി; സംഭവം അർജൻ്റീനയിൽ

മലിനീകരണം മൂലം തടാകം ‘പിങ്ക് ‘നിറമായി; സംഭവം അർജൻ്റീനയിൽ

ബ്യൂണസ് ഐറിസ്: രാസ വസ്തു കലർന്നതിനെ തുടർന്ന് അര്‍ജന്റീനയില്‍ തെക്കന്‍ പാറ്റഗോണിയ മേഖലയിലെ തടാകം പൂര്‍ണമായും പിങ്ക് നിറമായി മാറി. ഇത് അപകടമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചെമ്മീന്‍ കയറ്റുമതി ചെയ്യുമ്പോള്‍ കേടുകൂടാതെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു കാരണമുണ്ടായ മലിനീകരണമാണ് ഇതെന്ന് വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.

കോർഫോ തടാകത്തിലേക്കും പ്രദേശത്തെ മറ്റ് ജലസ്രോതസുകളിലേക്കും ജലം എത്തുന്ന ചുബട്ട് നദിയിലേക്ക് മാലിന്യം ഒഴുക്കുന്നതാണ് കായലിന്റെ ഇത്തരം അവസ്ഥയ്ക്ക് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മത്സ്യ ഫാക്ടറികളില്‍ ഉപയോഗിക്കുന്ന സോഡിയം സള്‍ഫൈറ്റ് എന്ന രാസവസ്തുവാണ് ഈ നിറത്തിന് പിന്നില്‍.

മാലിന്യങ്ങൾ തള്ളുന്നത് തടയാൻ പ്രദേശവാസികൾ നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ദിവസവും ഡസന്‍ കണക്കിന് ട്രക്കുകള്‍ മാലിന്യമാണ് ഇവിടേക്ക് കൊണ്ടുവരുന്നത്, ഞങ്ങള്‍ക്ക് ഇനി ഇത് സഹിക്കാന്‍ കഴിയില്ല, സമീപവാസിയായ ലഡ പറഞ്ഞു. നദിക്കും തടാകത്തിനും ചുറ്റുമുള്ള ദുർ​ഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും രൂക്ഷമാണെന്ന് പ്രദേശവാസികൾ കുറേക്കാലമായി പരാതിപ്പെടുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: