മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ എന്ന ലാലേട്ടൻ എന്ന കംപ്ലീറ്റ് ആക്റ്റർ നടനിൽ ഇതാ സംവിധായകനിലേക്ക് കടക്കുന്നു. ‘ബറോസ്’എന്ന ത്രീഡി ചിത്രത്തിലൂടെയാണ് സംവിധായകനിലേക്കുള്ള പ്രവേശനം. മോഹൻലാൽ ഇതിൽ നിധി കാക്കുന്ന ഭൂതമായി വേഷമിടുന്നു.

ഈ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിച്ചു.. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. വിദേശ നടി പാസ് വേഗയുള്‍പ്പെടെ നിരവധി വിദേശ താരങ്ങളും ചിത്രത്തിലുണ്ട്. ബാറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന പേരിലുള്ള നോവൽ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയിൽ ഗോവയും പോർച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമയുടെ നിർമ്മാണം.കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, സിദ്ദീഖ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ സന്നിഹിതരായി ……

നിധി ശേഖരം, അതിന്റെ കാവൽക്കാരൻ ആയി ബറോസ് ..ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും എത്തിച്ച വാസ്കോഡഗാമയുടെ രക്നങ്ങളുടെയും സ്വർണ്ണ നാണയങ്ങളുടെയും കാവൽകാരൻ ആയി ബറോസ് പോർച്ചുഗീസ് തീരത്ത് കാത്തുനിൽക്കാൻ തുടങ്ങിയിട്ട് നാലുപതിറ്റാണ്ട് കഴിഞ്ഞു. ഓരോ കപ്പൽ എത്തുമ്പോഴും “ബറോസ്” കരുതുന്നത് നിതിയുടെ അവകാശി അതിൽ കാണും എന്നാണ്. ഗാമ പിന്തുടർച്ച അവകാശി എന്നു ഉറപ്പുള്ളവർക്കു മാത്രമേ മാത്രമേ നിധി കൈമാറുകയൊള്ളു.
ഒരു ദിവസം തീരത്തേക്ക് ഒരു കുട്ടി വാസ്കോഡഗാമയെ തേടി വന്നു. ഗാമയുടെ പിൻതുടർച്ച അവകാശി താൻ ആണെന്ന് പറയുമ്പോൾ ബറോസ് ന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമിയെ കണ്ടത്താൻ ആയി ബറോസ് നടത്തുന്ന യാത്രയാണ് കഥയിലൂടെ പറയുന്നത്.
അത്ഭുതങ്ങളുടെയുള്ള യാത്ര…. കാണികളുടെ മുമ്പിലേക്ക് കടലും നിതിയും ശത്രുക്കളും കടന്നു വരുന്ന നിമിഷങ്ങൾ… 3D സ്‌ക്രീനിൽ തീയേറ്റർ മൊത്തം അത്ഭുതലോകമാകുന്ന മണിക്കൂറുകൾകായ് ഇനി കാത്തിരിക്കാം .
