റിപ്പോർട്ട്: അജു വാരിക്കാട്
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾക്ക് മലയാളം പഠിയ്‌ക്കാനും ആലംബഹീനർക്ക് സഹായം എത്തിയ്‌ക്കാനുമുള്ളതടക്കം പുതുവർഷത്തിൽ നൂതനമായ പദ്ധതികളുമായി ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല). ഈ വർഷം പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് അലയുടെ ദേശീയ എക്സിക്യൂട്ടീവ് അറിയിച്ചു.
അല മുൻപോട്ട് വയ്ക്കുന്ന നാല് പദ്ധതികൾ ഇവയൊക്കെയാണ് –
അല അക്കാദമി:
അല അകാദമിയുടെ ആദ്യ സംരംഭം കേരള ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നുള്ള മലയാളം e-സ്‌കൂൾ ആണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ മാതൃഭാഷയിലൂടെ ഒരുമിപ്പിക്കാന് ഉദ്ദേശിച്ചുകൊണ്ടുള്ള ALA യുടെ ഒരു പദ്ധതിയാണ് “അല അകാദമി”
അല കെയർ:
അമേരിക്കയിലെയും കേരളത്തിലെയും ആലംബഹീനരായ ജീവിതങ്ങൾക്ക് കൈത്താങ്ങ് നൽകുകയാണ് അല കെയറിലൂടെ ലക്ഷ്യമാക്കുന്നത്.
അല ലൈബ്രറി:
നോർത്ത് അമേരിക്കൻ മലയാളികൾക്ക് വായനയുടെ വാതായനങ്ങൾ തുറക്കുകയാണ് അലയുടെ വെർച്വൽ ലൈബ്രറിയിലൂടെ ലക്ഷ്യമാക്കുന്നത്.
അല സ്കോളർഷിപ്പ്:
കേരളത്തിലെ കുട്ടികൾക്ക് ( ട്രൈബൽ വിഭാഗം ) വിദ്യാഭ്യാസ സഹായം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
