മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ‘ നല്ല ഭാര്യയുടെ ലക്ഷണങ്ങൾ – നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ.., മക്കളോടുള്ള ഉപദേശങ്ങൾ.. പെരുമാറ്റ രീതികൾ.., ഭാര്യ ഭർതൃബന്ധം.., നാവുകൊണ്ടുള്ള ദോഷവും നന്മയും, ക്ഷമ എളിമ സ്നേഹം അച്ചടക്കം അനുസരണം മദ്യപാനികൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ തുടങ്ങിയിട്ടുള്ള ഒട്ടേറെ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കവി, കഥാകൃത്ത്, ഗായകൻ, സാഹിത്യകാരൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡീക്കൺ ടോണി മേതല തയ്യാറാക്കുന്ന ‘മാതൃകാ കുടുംബ ജീവിതം’ എന്ന പുതിയ ലേഖന പരമ്പര മലയാളി മനസ്സിൽ ഞായറാഴ്ച മുതൽ ആരംഭിക്കുന്നു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി നാൽപ്പത്തിമൂന്ന് പുസ്തകങ്ങൾ. ആയിരത്തിലധികം ലേഖനങ്ങൾ, കഥകൾ, കവിതകൾ, ഭക്തിഗാന ആൽബങ്ങൾ എന്നിവയുടെ രചചിതാവും നിരവധി അവാർഡുകളും അംഗീകാരങ്ങളും ആദരവുകളും നേടിയിട്ടുള്ള ഡീക്കൺ ടോണി മേതല ഞായർ മുതൽ ആരംഭിക്കുന്ന ‘മാതൃകാ കുടുംബ ജീവിതം’ എന്ന പുതിയ ലേഖന പരമ്പര വായിക്കുക ‘ ആഗ്രഹത്തോടെ അറിയുന്നതിനായി വായിക്കുക.. പഠിക്കുക.. പ്രവർത്തിക്കുക.. നല്ല മാതൃക കുടുംബ ജീവിതം നയിക്കുക
എല്ലാ നന്മകളും നേരുന്നു