17.1 C
New York
Wednesday, January 19, 2022
Home Editorial 'മലയാളി മനസ്സിന്' ഇന്ന് ഒന്നാം പിറന്നാൾ

‘മലയാളി മനസ്സിന്’ ഇന്ന് ഒന്നാം പിറന്നാൾ

രാജു ജി. ശങ്കരത്തിൽ
(ചീഫ് എഡിറ്റർ)

മലയാളിയുടെ മനസ്സു തൊട്ട അക്ഷരങ്ങളിലൂടെ പിറവിയെടുത്ത് ഓൺലൈൻ മാധ്യമ ശിഖരങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ‘മലയാളി മനസ്സിന്’ ഇന്ന് ഒന്നാം പിറന്നാൾ. ഒരു വർഷത്തിനിടയിൽ ഓൺലൈൻ വാർത്താ പത്രങ്ങൾക്കിടയിൽ സവിശേഷ ഇടം മലയാളി മനസ്സിനു നേടാനായത് ഈശ്വരാനുഗ്രഹവും വായനക്കാരുടെ അനുഗ്രഹാശിസ്സുകളും മൂലമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

മലയാളസാഹിത്യത്തിലെ എഴുത്തുകാരുടെ തലമുറയ്ക്ക് മുഴുവൻ വളക്കൂറൊരുക്കുകയാണ് ഞങ്ങളുടെ അത്യന്തിക ലക്ഷ്യം. മറുനാടൻ മലയാളികളുടെ ജീവിതത്തെ പരിപോഷിപ്പിക്കുകയാണ് പത്രാധിപ സമിതിയുടെ സ്വപ്നം.

തിരിഞ്ഞുനോക്കുമ്പോൾ ആഹ്ലാദിക്കുവാനുണ്ടെങ്കിലും, വെല്ലുവിളികൾ ഏറെയാണെന്നും ആഴമായ ആത്മസമർപ്പണം അനിവാര്യമാണെന്ന് ഉത്തമ ബോധ്യമുണ്ട്

കോവിഡിൻ്റെ പ്രതികൂല നാളുകളിൽ പിറന്ന ഈ ശിശുവിനെ നെഞ്ചോടു ചേർത്ത് ഓമനിച്ചു താലോലിച്ചു ഒന്നാം വയസ്സുവരെ ബാലാരിഷ്ടതകളൊന്നുമില്ലാതെ വളർത്തിയത് എഴുത്തുകാരായ ഗുരുക്കന്മാരും വായനക്കാരായ മാതാപിതാക്കളുമാണ്.

അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചു മാത്രമേ ഞങ്ങൾ ഓരോ ചുവടും വെച്ചിട്ടുള്ളൂ… ഇനിയും അങ്ങനെ തന്നെ ആയിരിക്കും.

പുതിയ വിഭവങ്ങൾ ഒരുക്കി കാലോചിതമായ മാറ്റങ്ങളിലൂടെ അത്യാകർഷകമാക്കിയ ‘മലയാളി മനസ്സ്’ ആയിരിക്കും ഇനി നിങ്ങളുടെ വിരൽ തുമ്പിലെത്തുക. പുതുമകളുടെ പുത്തൻ ലക്കങ്ങൾ ഇറക്കുവാൻ നിങ്ങളുടെ സഹായ സഹകരണങ്ങളും അനുഗ്രഹാശിസുകളമാണ് തുടർന്നും ഞങ്ങൾക്ക് ആവശ്യം. ഒപ്പം, വിലയേറിയ നിർദ്ദേശങ്ങളും.

ഒന്നാം വാർഷിക വേളയിൽ ഈ പത്രത്തിൻ്റെ ഉടമസ്ഥാവകാശം സമസ്ത മലയാളികൾക്കുമായി വീണ്ടും ഞങ്ങൾ പുനരർപ്പിക്കുന്നു. നിങ്ങളുടെ സ്നേഹവും വാത്സല്യവും കരുതലുമാണ് ഞങ്ങൾക്കാകെയുള്ള മൂലധനം.

ഒരു ചരടിൽ കൊരുത്ത പുഷ്പങ്ങളെപ്പോലെ മറുനാടൻ മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യം പൂവണിയുന്നതിന് ഏവരുടെയും ആശിർവാദ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകണമെന്ന് വിനയപൂർവം അപേക്ഷിച്ചു കൊണ്ട്,

പുതുവത്സര മംഗളാശംസകളോടെ,

നിങ്ങളുടെ സ്വന്തം..

രാജു ജി. ശങ്കരത്തിൽ
(ചീഫ് എഡിറ്റർ)

COMMENTS

8 COMMENTS

  1. പുതുവത്സരാശംസകൾ നേരുന്നതോടൊപ്പം മലയാളി മനസ്സിസ് ഹൃദയം നിറഞ്ഞ ജന്മദിനാശംകൾ 💗💗💗

  2. പുതുവത്സരാശംസകളും പത്രത്തിന് ജന്മദിനാശംസകളും നേരുന്നു 🌹

  3. മലയാളി മനസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ
    💖💖💖💖
    Babu, Lovely, Bretly & Abel

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: