17.1 C
New York
Wednesday, July 28, 2021
Home US News മലയാളി മനസ്സാക്ഷി മരവിയ്ക്കുന്നുവോ ..?

മലയാളി മനസ്സാക്ഷി മരവിയ്ക്കുന്നുവോ ..?

ഹരിദാസ് പല്ലാരിമംഗലം.

അന്ധരാവുക …!
ബധിരരാവുക ….!!
മൂകരാവുക………!!!
മൃതരാകുക……….!!!! …സാദ്ധ്യമല്ലെങ്കിൽ …

പ്രതികരണശേഷിയുള്ളവരും!ചിന്താശേഷിയുള്ളവരും!! വിവേകമുള്ളവരുമാവുക !!!

ഇനിയെങ്കിലും നാം മാറേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു സമൂഹമെ !!!

മരണങ്ങളും കൊലപാതകങ്ങളും കേട്ടും കണ്ടും തഴമ്പിച്ചു വളർന്നുവന്ന മലയാളി സമൂഹത്തിനിടയിലൂടെ കടന്നു വന്നതുകൊണ്ടാകാം ഇവയിലൊന്നും “കടുത്ത” പ്രതികരണങ്ങളിലേക്ക് എന്നെ പോലെയുള്ള സാധാരണക്കാരായവർ കാര്യമായി ശ്രദ്ധിക്കാറുമില്ല .

നമുക്ക് അനുഭവഭേദ്യമാകാത്തിടത്തോളം കാലം നമുക്കതിൽ പങ്കില്ലെന്ന് കരുതുന്നവർ …
അതിലെ കഥാപാത്രങ്ങളായി നാം ഓരോരുത്തരും മാറുന്ന നിമിഷം വരെ മാത്രമെ മേൽ പ്രസ്താവിച്ച ചിന്തകൾക്ക് പ്രസക്തിയുള്ളു.

ഇനിയും വൈകിയാൽ കേര നിരകളാടിയിരുന്ന കേരളത്തിൽ
നാരീ നിരകൾ കയറിൽ തൂങ്ങിയാടുന്ന തലത്തിലേക്ക് മാറുമോയെന്ന് ശങ്കിയ്ക്കേണ്ടിയിരിയ്ക്കുന്നു!…

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ മാദ്ധ്യമങ്ങളിലൂടെ മാത്രം നാം അറിഞ്ഞ മൂന്നു മരണം! ….
അത്രയേറെ കരളലിയിയ്ക്കുന്ന ചിത്രം വരച്ചു കാട്ടുന്നു.

വ്യത്യസ്ത ജീവിത ചുറ്റുപാടുകളിലൂടെ കടന്നുവന്ന മൂന്നു പെൺകുട്ടികൾ..
കൗമാരം പിന്നിട്ട് ഓമൽ പ്രതീക്ഷകളോടെ യൗവ്വനത്തിലേക്ക് ….
പുതിയ മേച്ചിൽപുറങ്ങളിലേക്ക് ….

വീട്ടുകാരുടെ ഉഭയ സമ്മതപ്രകാരം വില പറഞ്ഞുറപ്പിച്ച് അറവുമാടുകളെ പോലെ കയറു മാറി പുതിയ തൊഴുത്തിലേക്ക് ആനയിയ്ക്കപ്പെട്ടവർ….

ഇവിടെ ആർക്കാണ് ലക്ഷ്യം പിഴച്ചത് … !

വില പറഞ്ഞുറപ്പിച്ച്
കൂട്ടിക്കൊണ്ടുപോയവർക്കോ …..?

അതോ കയറുമാറാൻ വെമ്പൽ കൊണ്ട ഉടമകൾക്കോ….?

കൊല്ലത്തെ വിസ്മയയുടെ വാർത്ത ആരിലും വിസ്മയമുളവാക്കും.
എന്തിൻ്റെയെങ്കിലും കുറവുണ്ടോ?
വിദ്യാഭ്യാസം, സൗന്ദര്യം, ധനം, ബന്ധുബലം എല്ലാം ആവശ്യത്തിലധികം.!

ഉഭയകക്ഷി സമ്മതപ്രകാരം വാങ്ങിയവർക്കോ… അതിലേറെ…!

ഇവിടെ വിവേകവും ദീർഘവീക്ഷണ കുറവും ഉണ്ടായതാർക്കാണ് …?

നല്ല വരുമാനവും കുടുംബമഹിമയും
നിലയും വിലയും സർക്കാരുദ്യോഗവും ഉണ്ടെന്നുള്ളതിൻ്റെ പേരിൽ മാത്രം അന്യപുരുഷന് പെൺകുട്ടികളെ കൈമാറുന്ന രക്ഷിതാക്കൾക്കുള്ളൊരു മുന്നറിയിപ്പാണിത്.

എത്രയോ വിദ്യാസമ്പന്നരും സ്വഭാവശുദ്ധിയുള്ളവരുമായ ചെറുപ്പക്കാർ സർക്കാരുദ്യോഗമില്ലെന്നതിൻ്റെ പേരിൽ മാത്രം വിവാഹാലോചനയിൽ പിൻതള്ളപ്പെട്ടുപോകുന്നുവെന്ന യാഥാർത്ഥ്യം നാം ഇനിയും മറന്നുകൂടാ…

മാന്യമായ വിദ്യാഭ്യാസവും ആരോഗ്യവും സ്വഭാവശുദ്ധിയും ഉണ്ടെന്നു പരസ്പരം ബോധ്യമുണ്ടെങ്കിൽ….
ജാതിയോ പാരമ്പര്യമോ കുലമഹിമയോ നോക്കാതെ …..
പരസ്പരം പൂർണമായി മനസ്സിലാക്കി ജീവിയ്ക്കുവാനുതകുന്ന ചുറ്റുപാടുകളിലും അവരെ എത്തിയ്ക്കാമെങ്കിൽ
അതിലും വലിയൊരു സന്തോഷം രക്ഷിതാക്കൾക്കെന്തിന്?

മകളെ വിവാഹം കഴിച്ചയച്ച വീട് എത്ര ദൂരെയാണെങ്കിലും ആഴ്ചയിലോ മാസത്തിലോ അവിടെയൊന്നു മുടങ്ങാതെ പോകുകയും വീട്ടിലെ സാഹചര്യമാറ്റങ്ങളും പെരുമാറ്റങ്ങളും സുഖ- സമാധാന- സൗഹൃദ അന്തരീക്ഷവും നിരീക്ഷണ വിധേയവുമാക്കിയിരുന്നെങ്കിൽ കേവലം മാസങ്ങൾക്കിടയിലുണ്ടായ മകളുടെ ജീവിത തകർച്ചയ്ക്ക് ഈ വിധം ഒരു പരിസമാപ്തി ഉണ്ടാകുമായിരുന്നോ എന്നും ചിന്തിയ്ക്കുക..

ഇനിയെങ്കിലും മറ്റുള്ള രക്ഷിതാക്കൾക്ക് ഇവരുടെ രക്തസാക്ഷിത്വം ഒരു പാഠമാകട്ടെ!

തേനീച്ച തേൻ ശേഖരിച്ചു വെയ്ക്കും പോലെ 10 വർഷക്കാലം ആരോരുമറിയാതെ തൻ്റെ ചെറു കൂരയ്ക്കുള്ളിലൊരിടത്ത് ജീവനു തുല്യം സ്നേഹിയ്ക്കുന്ന പ്രണയിനിയെ കാത്തു സൂക്ഷിച്ചിരുന്ന ദരിദ്രനായ കമിതാവിനെ കണ്ടെത്തി നാം ചാർത്തി നൽകിയ പേരോ മാനസ്സിക രോഗിയെന്നും…!!……!!!

സ്നേഹാദരവോടെ സ്വന്തം

ഹരിദാസ് പല്ലാരിമംഗലം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...
WP2Social Auto Publish Powered By : XYZScripts.com