17.1 C
New York
Saturday, August 13, 2022
Home Kerala മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് മേക്കര്‍ ഡെന്നീസ് ജോസഫിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് മേക്കര്‍ ഡെന്നീസ് ജോസഫിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാവിന് ജന്മനാട് കണ്ണീരോടെ വിടപറഞ്ഞു.

11 മണിയോടെ ഭൗതീകദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ചു. മൂന്നുമണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെന്നീസ് ജോസഫ് മരണത്തിന് കീഴടങ്ങുന്നത്. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

അമ്മയ്ക്ക് വേണ്ടി നടന്‍ കലാഭവന്‍ പ്രജോദും ഫെഫ്കയ്ക്ക് വേണ്ടി സംഘടനാ പ്രതിനിധികളും ഏറ്റുമാനൂരിലെ വിട്ടിലെത്തി് അന്തിമോപചാരം അര്‍പ്പിച്ചു.

ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഎന്‍ വാസവന്‍, മോന്‍സ് ജോസഫ്, തോമസ് ചാഴിക്കാടന്‍, സുരേഷ് കുറുപ്പ്, പ്രൊഡ്യൂസര്‍ ജോയ് തോമസ് തുടങ്ങി രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേര്‍ ഡെന്നീസ് ജോസഫിന് ആദരാഞ്ജലികളര്‍പ്പിച്ചു. ഇനിയും എന്തൊക്കെയോ കലാലോകത്തിന് നല്‍കാന്‍ ബാക്കിവച്ച,് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും തിരക്കഥയുടെ തിളക്കത്തിലൂടെയും ഹൃദ്യമായ ചലച്ചിത്ര സൃഷ്ടിയിലൂടെയും മലയാളനാട് ഡെന്നീസ് ജോസഫിനെ എന്നും ഓര്‍മിക്കും.  

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: