17.1 C
New York
Tuesday, January 25, 2022
Home Special മറ്റുള്ളവർ നിന്നെ ദുരുപയോഗം ചെയ്യുമ്പോൾ (ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”)

മറ്റുള്ളവർ നിന്നെ ദുരുപയോഗം ചെയ്യുമ്പോൾ (ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ …”)

-ദേവു-

ഒരു സുപ്രഭാതത്തിൽ,
വർഷങ്ങളായി നീയുമായി യാതൊരു ബന്ധവും പുലർത്താതിരുന്ന ഒരു വ്യക്തി, വീട്ടിൽ വന്ന് കയറുമ്പോൾ നിനക്ക് എന്താണ് തോന്നുക?

അവരുടെ നിഗൂഢമായ ഉദ്ദേശം അറിയാതെ, സന്തോഷപൂർവ്വം അവരെ നീ വീടിന്റെ ഉള്ളിലേക്ക് ആനയിക്കുന്നു, സൽക്കരിക്കുന്നു. ശവകുടീരത്തിലെ മൗനം പോലെ വിറങ്ങലിച്ച് പോയ പഴയ ബന്ധത്തിന്റെ ചീളുകൾ കൂട്ടിപെറുക്കി, നാടകീയമായി സ്നേഹം അഭിനയിച്ച്, നിന്റെ വിവരങ്ങൾ ശ്രദ്ധയോടെ ഇവർ അന്വേഷിയ്ക്കുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നീ അവരോട് വളരെ നന്നായി സംസാരിക്കുന്നു, പെരുമാറുന്നു. അങ്ങനെ സംഭാഷണത്തിന്റെ അവസാന ഘട്ടത്തിൽ, അവർ തങ്ങളുടെ ആഗമനോദ്ധ്യേശം അറിയിക്കുന്നു. അത് ഒരു പക്ഷെ ഇപ്രകാരം ആയിരിക്കാം. ” അത്… ഞാൻ വന്നത് എനിക്ക് നിന്റെ വണ്ടി ഒരു നാല് ദിവസത്തേക്ക് വേണമായിരുന്നു.” ” എനിക്ക് ഒരൽപം കാശ് കടം കിട്ടിയാൽ കൊള്ളാമായിരുന്നു”…..

ഈ സംഭാഷണം കേൾക്കുമ്പോൾ തന്നെ അറിയാം, അവരുടെ ലക്ഷ്യം നിങ്ങളെ കാണാനോ ക്ഷേമം അന്വേഷിക്കാനോ ആയിരുന്നില്ല. അവരുടെ ഏതോ ഒരു ആവശ്യം നിറവേറാൻ നിന്റെ സഹായം അത്യാവശ്യമാണ്. അവരുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഒരു പടി മാത്രമാണ് നീ! അത് മാത്രമായിരുന്നു അവരുടെ ആഗമനോദ്ധേശ്യം!

ഇത് പോലെ ഉള്ള പലരും, നമ്മുടെ കുടുംബ, സൗഹൃദ, തൊഴിൽ വലയത്തിൽ നാം അനുദിനവും കാണാറുണ്ട്. ഒരു ആവശ്യം വരുമ്പോൾ മാത്രം നമ്മളെ അന്വേഷിക്കുന്നവർ!

ഇത് കൂടാതെ വേറൊരു കൂട്ടം ആളുകൾ ഉണ്ട്. അവരുടെ ആവശ്യങ്ങളെ നമ്മുടെ ദിനചര്യയിൽ തള്ളികയറ്റിയിട്ട്, സ്വന്തം തലവേദന മറ്റുള്ളവരുടെ ചുമലിൽ വെച്ച് മാറി നിൽക്കുന്നവർ. മറ്റുള്ളവരുടെ സമയവും, ഊർജ്ജവും ഇത്തിൾക്കണ്ണി പോലെ വലിച്ചെടുക്കുന്നവർ. അവർ എന്ത് ആവശ്യപ്പെട്ടാലും നാം അവർക്ക് മടി കൂടാതെ ചെയ്തു കൊടുക്കണം എന്നത് അവരുടെ അവകാശമായി കണക്കാക്കുന്നവർ. എന്നാൽ തിരിച്ചൊരിക്കലും ഇതേ പ്രവർത്തി മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ അവർ മുതിരാറില്ല.

മറുവശത്ത് ഉള്ളവർക്ക് ഇവരുടെ ചിന്താഗതി മനസ്സിലാകുന്നില്ല എന്നാണോ ഇവരുടെ വിചാരം?

മറ്റൊരാളുടെ ആവശ്യങ്ങൾക്കായി താൻ ഉപയോഗിക്കപ്പെടുന്നതായ ആ ചേതനയറ്റ വിചാരം, എത്ര ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു മെസ്സേജ്, അല്ലെങ്കിൽ മറുപടി ഇല്ലാത്ത ഫോൺ കോൾ; ഇതൊക്കെ കൽമതിലുകളോട് സംസാരിക്കുന്നതിന് തുല്ല്യമാണ്. ഇങ്ങനെയാണ് വ്യക്തി ബന്ധത്തിൽ നിർവികാരിത പടർന്നു പന്തലിയ്ക്കുന്നത്.

അവരുടെ മൗനത്തെ, അജ്ഞതയായി തെറ്റിദ്ധരിക്കരുത്. അവരുടെ ശാന്തമായ പ്രകൃതത്തെ അംഗീകാരം ആയി കണക്കാക്കരുത്. അവരുടെ ദയയെ ദൗർബല്യം ആയി കരുതരുത്. മനുഷ്യൻ ഈ കരുണയെ ആണ് ദുരുപയോഗം ചെയ്യുന്നത്. ഈ പറഞ്ഞതായ അവരുടെ എല്ലാം ഗുണങ്ങളെയും; നിനക്ക് അവരെ ദുരുപയോഗം ചെയ്യാൻ ഉള്ള ലൈസൻസ് ആയും കണക്കാക്കരുത്.

പലപ്പോഴും നാം ചെയ്യുന്ന സഹായങ്ങൾ എല്ലാം നമ്മുക്ക് നൻമ കൊണ്ട് വരികയില്ല. എത്ര ഭംഗിയായും, എത്രത്തോളവും മറ്റുള്ളവർക്ക് നിന്നെ കൊണ്ട് ഉപകരിക്കണം എന്ന നിന്റെ അഞ്ജത കൊണ്ട് മാത്രമാണ്, മറ്റുള്ളവരാൽ നീ ദുരുപയോഗം ചെയ്യപ്പെടുന്നത്.
മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നവർ ഒരിക്കലും തങ്ങളുടെ തെറ്റായ പ്രവർത്തിയിൽ അടങ്ങിയിട്ടുള്ള ദുഷ്ടതയെ മനസ്സിലാക്കാനോ, വിവേചിച്ച് അറിയാനോ കഴിയുന്നില്ല. ഇങ്ങനെ ഉള്ളവരിൽ നിന്നും വഴി മാറി, നിന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടിയത്! ഭാഗ്യം കൊണ്ട് നീ അവരല്ല എന്ന് ഓർക്കുക!

മറ്റുള്ളവർ നിന്നെ ദുരുപയോഗം ചെയ്യുമ്പോൾ നീ എന്ത് ചെയ്യും?

നാമെല്ലാം സംഭവിക്കാൻ ഇരിക്കുന്ന ഓരോ പ്രക്രിയകൾ ആണ്. നമ്മളെ മറ്റുള്ളവർ ദുരുപയോഗപ്പെടുത്തുമ്പോൾ തിരിച്ചും അത് പോലെ തന്നെ പ്രതികരിക്കാൻ ആണ് പലപ്പോഴും തോന്നാറുള്ളത്. ഇനി മുതൽ ഇങ്ങനെ ഉള്ള സാഹചര്യത്തിന് ഒരു നൈമിഷിക വിരാമം ഇടുക.
ചിലപ്പോൾ ഈ ഒരു താൽക്കാലിക വിരാമം കൊണ്ട് നമ്മുക്ക് മറ്റൊരു കാഴ്ചപ്പാട് തന്നെ ഉണ്ടായെന്നു വരാം. പ്രതികരണത്തിന് പകരം
പ്രതിസ്പന്ദനം നമ്മളിൽ നിന്നും ഉണ്ടായാൽ നീ നിന്റെ പെരുമാറ്റത്തിന് മേലാണ് ആധിപത്യം നേടുന്നത്.

മറ്റുള്ളവർ നിന്നെ ദുരുപയോഗം ചെയ്യുമ്പോൾ ഏറ്റവും ആദ്യം, നിന്റെ ജീവിതത്തിൽ ഉള്ള അവരുടെ പ്രഭാവത്തെ കുറയ്ക്കുകയാണ് വേണ്ടിയത്.
അങ്ങനെ ചെയ്യേണ്ടി വരുന്നത് കൊണ്ട്, നിനക്ക് അവരോട് സ്നേഹമോ, ക്ഷമയോ, കുറയുകയോ, അവർക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയോ നീ ചെയ്യാതിരിക്കുന്നില്ല. നിന്റെ ജീവിതത്തിൽ അവർ നിറഞ്ഞ് നിൽക്കുന്ന ഇടങ്ങളിൽ അൽപ്പം വിടവുകൾ വരുത്തുന്നു എന്ന് മാത്രം!

ഇവരിൽ മാറ്റം വരുത്താൻ നമ്മുക്ക് കഴിയുകയില്ല. എന്നാൽ, ഇവരോടുള്ള നമ്മുടെ പ്രതികരണത്തിനെ മാറ്റാൻ നമുക്ക് സാധിക്കും.

നീ നീട്ടുന്ന കരുണയുടെ അതിർത്തികൾ നീ തിരിച്ചറിയുക. “ദുരുപയോഗം ചെയ്യപ്പെടുന്നു” എന്ന തിരിച്ചറിവിന്റെ ആദ്യത്തെ ഉത്തരമാണ് നിന്റെ അതിർത്തി നിർണ്ണയം. അത് കൊണ്ട് നിന്റെ വ്യക്തി ശക്തിയെ തിരിച്ചു പിടിക്കാൻ സാധിക്കും. നിന്റെ അതിർത്തികളെ അടയാളപ്പെടുത്തുന്നതിന് ഒപ്പം, അവയെ മറ്റുള്ളവർ അംഗീകരിക്കാനും പറയാനുമുള്ള അവകാശം ഉണ്ട്.

ഏറ്റവും നന്നായി നമ്മൾ ഇടപഴകുമ്പോൾ മനുഷ്യർ നമ്മെ ദുരുപയോഗപ്പെടുത്തുകയും, നമ്മൾ വിസമ്മതിച്ചാൽ അവർ നമ്മളെ തിരസ്കരിക്കുകയും ചെയ്യും. ആയതിനാൽ ചിന്തകളുടെ ചക്രവ്യൂഹത്തിൽ പ്പെടാതിരിക്കുക. നിന്റെ സ്നേഹത്തെ മറ്റുള്ളവർ ദുരുപയോഗം ചെയ്യുമ്പോൾ അവരെ തിരുത്താൻ പിന്നാലെ പോകാതെ, ആരോഗ്യകരമായ അകലം പാലിക്കുക. ചിലപ്പോൾ അവർ വീണ്ടും നല്ല പിള്ള ചമഞ്ഞ് അടുത്ത് കൂടി നിന്നെ വീണ്ടും ദുരുപയോഗപ്പെടുത്തുക തന്നെ ചെയ്യും! ഇങ്ങനെ പറ്റിക്കുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് അകലം പാലിക്കുക.

ജീവിതം എന്നത് ഒരു സംതുലിതാവസ്ഥയാണ്. നിന്നെ, “നീ” ആയി കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. കരുണയെന്നത് മറ്റുള്ളവർ നിനക്ക് തരുന്ന സമ്മാനമാണ്! അതിനെ ഒരിക്കലും ദുരുപയോഗപ്പെടുത്തരുത്!

സ്നേഹപൂർവ്വം
-ദേവു-

COMMENTS

23 COMMENTS

 1. കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തി
  മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവർ ഇന്ന്
  കൂടിക്കൂടി വരുന്ന കാഴ്ച നാം ഒരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു.
  എങ്കിലും ഒന്നും മനസ്സിലാക്കാത്തവരാണ്
  പലരും. അവർക്കുള്ള ഒരു ഓർമ്മ പ്പെ
  ടുത്തലവട്ടെ ഇത്.നന്നായി.

 2. ഉൾക്കാഴ്ചയുള്ള ജീവിതമൂല്യങ്ങളുടെ അടയാളപ്പെടുത്തലുകൾ…. ചില ഓർമ്മപ്പെടുത്തലുകൾ… ഇത്തിൾ കണ്ണി.. അത് ആദ്യം സ്വന്തം നിലനിൽപ്പും.. പിന്നെ പിടിച്ചടക്കലും.. ലേഖനം അർത്ഥവത്തായ ജീവിതനേർരേഖയുടെ പ്രതിബിംബം പോലെ മനോഹരം.. ഭാവുകങ്ങൾ.. ജീ.. സ്നേഹാദരവോടെ… ആശംസകൾ..

 3. വളരെ നല്ലറിവുകൾ..
  നല്ലെഴുത്ത്.തുടരുക.അഭിനന്ദനങ്ങൾ.

 4. This is reality of life . But our response to it and how we deal with such situations matter . As you said step aside from the issue if it bothers you . It’s for your own health . Well penned down Devu. Keep going

  • No matter how many people misuse you, never feel useless. No matter how many people mistreat you, never stop treating yourself with love and kindness.

   Thank you so much ❤️🙏

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: