17.1 C
New York
Wednesday, September 22, 2021
Home Special മരവിച്ച് പോകുന്നുവോ മനുഷ്യത്വം (കാലികം)

മരവിച്ച് പോകുന്നുവോ മനുഷ്യത്വം (കാലികം)

✍ജിത ദേവൻ

കെവിൻ കാർട്ടറിന്റെ പുലിട്സർ അവാർഡ് നേടിയ ഒരു പ്രസിദ്ധ ചിത്രമുണ്ട്. ആ ചിത്രത്തിന്റെ പേര്‌ “The vulture and the littile girl “.ലോക മനസാക്ഷിയെ ഞെട്ടിച്ച, ലോകത്തിനാകെ അപമാനവും തീരാദുഃഖവുമായ ഒരു ചിത്രം. പട്ടിണിക്കൊണ്ട് എല്ലും തോലുമായി മരണം കാത്ത് ഇരിക്കുന്ന ഒരു കുട്ടിയുടെ ചിത്രമാണ് അത്.തെല്ലകലെ ആ കുട്ടിയെ ഉറ്റു നോക്കിയിരിക്കുന്ന ഒരു കഴുകൻ. ആ കുട്ടിയുടെ മരണം കാത്തിരിക്കുകയാണ് ആ കഴുകൻ. എന്നിട്ട് വേണം അതിന്റെ വിശപ്പ് അടക്കാനും ജീവൻ നിലനിർത്താനും. എന്തൊരു വിരോധാഭാസം അല്ലേ. ഒരു ജീവൻ നഷ്ടമായാലെ മറ്റൊരു ജീവനെ നിലനിർത്താൻ കഴിയു എന്ന അവസ്ഥ. സുഡാനിൽ പട്ടിണിയും ദാരിദ്ര്യവും കൊണ്ട് മനുഷ്യരും മറ്റു ജീവജാലങ്ങളും മരണപ്പെടുന്ന കാലം. അവിചാരിതമായി അത് വഴി വന്ന ഫോട്ടോഗ്രാഫർ ആ ഹൃദയം പിളർക്കുന്ന കാഴ്ച തന്റെ ക്യാമറ യിൽ പകർത്തി. അത് ലോക പ്രശസ്തമാവുകയും ഫോട്ടോഗ്രാഫർക്ക് പുലിറ്റ്സർ അവാർഡ് ലഭിക്കുകയും ചെയ്തു.

എന്നാൽ അവാർഡ് ദാനത്തിന്റെ ആഘോഷത്തിൽ മതിമറന്ന കാർട്ടറിനോട് അവിടെ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന്‌. ഒരു നിമിഷം അദ്ദേഹം സ്തബ്ദനായി നിന്നു. ആ ചിത്രം പകർത്തിയതിനു ശേഷം തിരികെ പോയ അദ്ദേഹം ഒരിക്കൽ പോലും ആ ചിത്രത്തെ കുറിച്ചോ, ആ കുട്ടിയുടെ അവസ്ഥയെ കുറിച്ചോ ആലോചിച്ചിട്ട് പോലുമില്ല. ആ കുട്ടി മരിച്ചോ അതോ ജീവിച്ചോ. ആ കഴുകന് എന്ത്‌ സംഭവിച്ചു,അതിന് ഇരയെ കിട്ടിയോ. ഒന്നും അറിയില്ല. അതിജീവനത്തിനായി കാത്തിരുന്ന രണ്ട് ജീവനുകൾ രക്ഷപെട്ടോ അതോ രണ്ട് ജീവനുകളും പൊലിഞ്ഞു പോയോ…

ആ മനുഷ്യന്റെ ചോദ്യം അദ്ദേഹത്തെ തകർത്തു കളഞ്ഞു. തന്റെ നിസ്സഹായാവസ്ഥ കൊണ്ടോ തിടുക്കം കൊണ്ടോ ആത്മാർഥത ഇല്ലായ്മകൊണ്ടോ ആ സംഭവം മറന്നു കളഞ്ഞു. എങ്ങനെ തനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞു?. ആ കുഞ്ഞിന് വേണ്ടി, അല്ലെങ്കിൽ അതേ അവസ്ഥയിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് വെണ്ടി തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞുവോ.? ആ ദൈന്യതയാർന്ന ചിത്രം പകർത്തി താൻ പ്രശസ്തിയും പണവും നേടി ആഘോഷങ്ങളിൽ പങ്ക് ചേർന്നു. താൻ എന്തൊരു മനുഷ്യനാണ്?.. കുറ്റബോധവും പശ്ചാത്താവും കൊണ്ട് ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥയിൽ 33 മത്തെ വയസിൽ അദ്ദേഹം ആത്മഹത്യ ചെയ്തു.

ഇന്നും പല രാജ്യങ്ങളിലും (ഒന്നും പേരെടുത്തു പറയുന്നില്ല ) പട്ടിണി കൊണ്ട് ലക്ഷകണക്കിന് മനുഷ്യർ ചത്തൊടുങ്ങുന്നു. സമ്പത്തെല്ലാം ഒരു ചെറിയ ശതമാനം ആളുകളിൽ കേന്ദ്രികൃതമാകുമ്പോൾ ബഹുഭൂരി പക്ഷം ജനങ്ങളും ദാരിദ്ര്യവും രോഗവും കൊണ്ട് മരണത്തിനു കീഴടങ്ങുന്നു.

ഏറ്റവും ദുഃഖകരമായ കാര്യം ഒരു ചെറിയ ശതമാനം ആളുകൾ കൈയടക്കുന്ന സമ്പത്ത് ധൂർത്തടിച്ചും ആഡംബരം കാണിച്ചും നശിപ്പിക്കുമ്പോൾ അവർ വേസ്റ്റ് ആക്കി കളയുന്ന ആഹാരത്തിന്റെ പകുതിപോലും വേണ്ട ഈ പട്ടിണിപാവങ്ങളുടെ വിശപ്പ് അടക്കാൻ. അതെല്ലാം കുപ്പതൊട്ടിയിൽ വലിച്ചെറിയുമ്പോൾ ആണ് പട്ടിണി മൂലമുള്ള കൂട്ട മരണങ്ങൾ ഉണ്ടാകുന്നത്.

ഭരണാധികാരികളുടെ പിടിപ്പ്കേടും കെടുകാര്യസ്ഥതയും കൊണ്ട് ഇതൊക്കെയുംതനിയാവർത്തനങ്ങൾ ആയി തുടരുന്നു…
മനുഷ്യന്റെ നിസ്സഹായതയിൽ അവശ്യം സഹായം വേണ്ടി വരുമ്പോൾനമ്മൾനിസ്സംഗതയോടെ പ്രതികരിക്കുന്നത് പതിവ് കാഴ്ചയാണ്. വാഹനാപകടങ്ങൾ ഒക്കെ സംഭവിക്കുമ്പോൾ ആദ്യം നൽകേണ്ടത് ഫസ്റ്റ് എയ്ഡ് ആണ്. അരമണിക്കൂറിനകം കൊടുക്കുന്ന പ്രഥമ ശുശ്രുഷ ആണ് അപകടത്തിൽ പെട്ട ആളിന്റെ ജീവൻ രക്ഷിക്കുന്നത്. എന്നാൽ അവിടെ ഓടികൂടുന്നവർ സെൽഫി എടുത്ത് പോസ്റ്റ് ചെയ്യാനും ലൈവ് ഇടാനും ആണ് മത്സരിക്കുന്നത്. മനസാക്ഷി മരവിച്ചു പോയവർക്കല്ലേ ഇതൊക്കെ ചെയ്യാൻ കഴിയു. എന്നാൽ അപകടസ്ഥലത്തു പാഞ്ഞെത്തി വേണ്ടുന്ന എല്ലാ സഹായവും ചെയ്തു അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കഠിന പ്രയത്നം ചെയ്യുന്നവരെയും കണ്ടില്ലെന്നു നടിക്കാൻ ആവില്ല.

പ്രൊഫഷനലിസത്തിനു അപ്പുറം മനസാക്ഷിയും സ്നേഹവും ഉള്ളവർക്ക് സഹജീവികളോട് കരുണ കാണിക്കാതിരിക്കാൻ ആകില്ല. അതിന്റെ ഉദാഹരണവും നേർ കാഴ്ചകളും മഹാമാരി കാലത്ത് നാം കാണുന്നതാണ്. തങ്ങളുടെ ഇല്ലായ്മ മറച്ചു വച്ചും മറ്റുള്ളവരെ സഹായിക്കാൻ ഓടി നടക്കുന്ന മനുഷ്യരെ നമ്മൾ നിത്യേന കാണുന്നു. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

എന്നാൽ ഇന്നും മനുഷ്യജീവന് ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഈ സമയത്തും പണം ഉണ്ടാക്കാൻ വേണ്ടി ഏത് ഹീന മാർഗവും സ്വീകരിക്കുന്നവരും കുറവല്ല. കള്ളക്കടത്തും, കരിഞ്ചന്തയും. മയക്കു മരുന്ന് കച്ചവടവും എല്ലാം നടത്തി പണം സമ്പാദിക്കുന്നത് താഴേക്കിടയിൽ ഉള്ള പട്ടിണി പാവങ്ങൾ അല്ല എന്നതാണ് അതിശയകരവും അമ്പരപ്പിക്കുന്നതും. മാനം മര്യാദക്ക് ജീവിക്കാൻ കഴിവുള്ളവരുംഈഹീനമാർഗങ്ങൾ സ്വീകരിക്കുമ്പോൾ അവരോടു തോന്നുന്നത് അവജ്ഞയും വെറുപ്പും മാത്രം..

ഏകദേശം അരക്കോടി ജനങ്ങൾ മഹാമാരിയിൽ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെട്ടു. ഇനിയും വരുന്ന മൂന്നാം തരംഗത്തിൽ എത്ര ജീവൻ പൊലിയും എന്നും അറിയില്ല. പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചും വാക്‌സിനേഷൻ നടത്തിയും മഹാമാരിയെ പ്രതിരോധിക്കാം.. കൂട്ടമരണങ്ങൾ ഒഴിവാക്കാം. നന്മയും സ്നേഹവും കരുണയും ഉള്ളവരായി നമുക്ക് മാറാം.രോഗവും ദുരിതവും ഒഴിഞ്ഞ ഒരു ശുഭദിനത്തിനായി കാത്തിരിക്കാം…

✍ജിത ദേവൻ

COMMENTS

3 COMMENTS

  1. വളരെ പ്രസക്തമായതും മാനുഷികമൂല്യങ്ങൾ ഓർമ്മപ്പെടുത്തുന്നതുമായ ലേഖനം ഇന്ന് വളരെ പ്രസക്തിയുണ്ട് ഈ ചിന്തകൾക്ക്
    അഭിനന്ദനങ്ങൾ.

  2. ഓരോ ജീവിയുടേയും പിറകിൽ മരണമുണ്ട്. മരിക്കാൻ വേണ്ടി കാത്തിരിക്കുന്ന കഴുകനെ ആട്ടാതെ ലോകപ്രസിദ്ധ ഫോട്ടോ കിട്ടിയിട്ടെന്തു കാര്യമെന്നു മനംനൊനതു മരിച്ച മനുഷ്യൻ ശരിക്കും ഒരു പെർബക്റ്റ് സാമ്പിളാണ്. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...
WP2Social Auto Publish Powered By : XYZScripts.com
error: