17.1 C
New York
Saturday, August 13, 2022
Home US News മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്‌ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു

മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്‌ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

സൗത്ത് കരോലിന: മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മാരക വിഷമിശ്രിതം കുത്തിവെക്കുന്നതിനു പുറമെ, ഇലക്ട്രിക്ക് ചെയറോ, ഫയറിംഗ് സ്‌ക്വാഡിനേയോ ആവശ്യപ്പെടാം എന്ന പുതിയ നിയമം സൗത്ത് കരോലിനായില്‍ പ്രാബല്യത്തില്‍ വന്നു.ഇതു സംബന്ധിച്ച ബില്ലില്‍ വെള്ളിയാഴ്ച(മെയ് 15) ഗവര്‍ണ്ണര്‍ ഹെന്‍ട്രി മെക്ക് മാസ്റ്റര്‍ ഒപ്പുവെച്ചു.

മാരകവിഷത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ തല്‍ക്കാലം നിറുത്തിവെച്ചിരുന്ന വധശിക്ഷ ഇതോടെ പുനരാരംഭിക്കുവാന്‍ കഴിയുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു. 2010 ലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായ് വധശിക്ഷ നടപ്പാക്കിയത്.

വധശിക്ഷക്കുപയോഗിച്ചിരുന്ന വിഷമിശ്രിതം നല്‍കുന്നതിന് ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിന്നീട് വധശിക്ഷ നിര്‍ത്തലാക്കേണ്ടിവന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികള്‍ തങ്ങളെ വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിരുന്നു. മരുന്നു ലഭിക്കാത്തതിനാല്‍ ഇവരുടെ വധശിക്ഷ നടപ്പാക്കാനായില്ല.

വധശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേക ഫയറിംഗ് സ്‌ക്വാഡിനും, പുതിയ ഇലക്ട്രിക്ക് ചെയറിനും രൂപം നല്‍കി കഴിഞ്ഞതായും, പ്രത്യേകം പരിശീലനം ഇവര്‍ക്ക് നല്‍കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

മിസിസിപ്പി, ഒക്കലഹോമ, യൂട്ട തുടങ്ങിയ സംസ്ഥാനങ്ങളിലും ഫയറിംഗ് സ്‌ക്വാഡിനെ വധശിക്ഷക്കായി ഉപയോഗിക്കുന്നത് അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലാണ് വധശിക്ഷ നിലനില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറ് വര്‍ഷം അമ്പതില്‍ താഴെ ശി്ക്ഷകളാണ് പ്രതിവര്‍ഷം നടപ്പാക്കുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: