17.1 C
New York
Monday, November 29, 2021
Home Kerala മന്ത്രി ഏകെ ശശീന്ദ്രന്‍ ഇടപ്പെട്ട പീഡന പരാതി: കുണ്ടറ സി.ഐയെ സ്ഥലം മാറ്റി

മന്ത്രി ഏകെ ശശീന്ദ്രന്‍ ഇടപ്പെട്ട പീഡന പരാതി: കുണ്ടറ സി.ഐയെ സ്ഥലം മാറ്റി

കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. സംഭവത്തില്‍ കുണ്ടറ സി.ഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐയായ എസ് മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സി.ഐ. കേസ് അന്വേഷണത്തിൽ സി.ഐയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു.

എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയാണ് എന്‍.സി.പി നേതാവിന്‍റെ മകള്‍ പീഡനപരാതി ഉന്നയിച്ചത്. ഈ പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. മീഡിയവണ്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിടുന്നത്. ആരോപണവിധേയനായ പത്മാകരന് എതിരെ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി. പത്മാകരന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതെ സമയം പീഡന പരാതിയില്‍ പ്രതിസ്ഥാനത്തുള്ള പത്മാകരനെതിരെ എന്‍.സി.പി നടപടിയെടുത്തു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി. സംഭവത്തില്‍ നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് എസ്. രാജീവിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: