17.1 C
New York
Wednesday, September 22, 2021
Home Cinema 'മധുഭാഷിതം' സംസ്‌കൃത സിനിമ ദേശീയ സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 ന് ആരംഭിക്കും.

‘മധുഭാഷിതം’ സംസ്‌കൃത സിനിമ ദേശീയ സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 ന് ആരംഭിക്കും.

അയ്മനം സാജൻ, പി ആർ ഒ

ലോക റെക്കോർഡ് ലക്ഷ്യമാക്കി നിർമ്മിക്കുന്ന സംസ്‌കൃത സിനിമ ‘മധുഭാഷിതം ‘ ദേശീയ സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 ന് ഓൺ ലൈൻ ആയി ചിത്രീകരണം ആരംഭിക്കും. SGISFSY PRODUCTIONS ന്റെ ബാനറിൽ SGI സാൻസ്ക്രിറ്റ് ഫിലിം സൊസൈറ്റിയാണ് KSFDC യുടെ സഹകരണത്തോടെ ‘മധുഭാഷിതം ‘ നിർമ്മിക്കുന്നത്. സംസ്‌കൃതത്തിലെ ആദ്യ കുട്ടികളുടെ ചലച്ചിത്രമായ ‘മധുരസ്മിത’ത്തിന്റെ സംവിധായകൻ സുരേഷ് ഗായത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സംസ്‌കൃത ചലച്ചിത്രമാണ് ‘മധുഭാഷിതം.’

ആയുർവേദത്തിന്റെ മഹത്വത്തെകുറിച്ച് കഥ പറയുന്ന ഈ സിനിമയിലെ ഗാനം ഓൺലൈൻ ആയി ചിത്രീകരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ലോക റെക്കോർഡ് ലക്ഷ്യമാക്കി നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഭാഗമായി ആയുർവേദ ഔഷധ സസ്യ തൈകൾ നട്ട് പരിപാലിക്കുന്ന ‘ഔഷധഗ്രാമവല്ലരി’ എന്ന പരിപാടിക്കും ദേശീയ സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 ന് തുടക്കം കുറിക്കും. വീടുകളിൽ ഔഷധ സസ്യതൈകൾ നട്ട് അവ പരിപാലിക്കുന്ന പരിപാടി ആണിത്.ഈ സിനിമയിൽ പങ്കെടുക്കുന്ന കേരള, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ സംസ്‌കൃത പ്രേമികൾ ഈ ‘ഔഷധഗ്രാമവല്ലരി’ എന്ന പരിപാടിയിലും പങ്കെടുക്കും.

ഈ സിനിമയുടെ തിരക്കഥ പ്രസാദ് പാറപ്പുറം ആണ്. മുത്തലപുരം മോഹൻ ദാസ്, ഹരിപ്രസാദ് കടമ്പൂര് എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ VS വ്ലാത്താൻകര സംഗീതം നൽകിയിരിക്കുന്നു.രേവതി M S, അലീനിയ സെബാസ്റ്റ്യൻ, ഐഫുന നുജ്ഉം എന്നിവരാണ് ഗായകർ. ബാല താരങ്ങളായ അഞ്ജന, പാർവതി, ഗോവിന്ദ് കൃഷ്ണ, ഗൗതം, ആദിത്യ, പഞ്ചമി, ചന്ദന, ഭാസുര, വിഷ്ണു, ആതിര, ഗൗരി തീർത്ഥ, അശ്വനി, മഹാലക്ഷ്മി, ആർദ്ര, വൈഷ്ണവ് എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി അഥിതി താരങ്ങളും ചിത്രത്തിൽ ഉണ്ട്. യൂണിറ്റ്, പോസ്റ്റ്‌ പ്രൊഡക്ഷൻ ചിത്രാഞ്ജലി തിരുവനന്തപുരം.പി ആർ ഒ അയ്മനം സാജൻ. ചിത്രം ശിശുദിനത്തിന് പ്രദർശനത്തിന് എത്തും.

  • അയ്മനം സാജൻ, പി ആർ ഒ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...
WP2Social Auto Publish Powered By : XYZScripts.com
error: