17.1 C
New York
Friday, May 20, 2022
Home US News മദ്യപിച്ചു വാഹനം ഓടിച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

മദ്യപിച്ചു വാഹനം ഓടിച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

(റിപ്പോർട്ട്: പി.പി. ചെറിയാൻ)

ഫോര്‍ട്ട് വര്‍ത്ത് (റോക്‌സസ്): ഗ്രേപ് വൈന്‍ എലിമെന്ററി സ്‌ക്കൂളിന് മുമ്പില്‍ മദ്യപിച്ചു വാഹനം ഓടിച്ച പോലീസ് ലഫ്റ്റനന്റ് അഗാരി ഹൗലിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെബ്രുവരി 10ന് അറിയിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് പൊതുനിയമങ്ങള്‍ ലംഘിച്ചതിനാണ് ഗാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗീകമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടു മാസത്തിന് ശേഷമാണ് പിരിച്ചു വിടല്‍.

ഡിസംബര്‍ 8നായിരുന്നു ഗാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. എലിമെന്ററി സ്‌ക്കൂളിനു മുമ്പില്‍ ഡ്രൈവര്‍ സീറ്റില്‍ ഉറങ്ങുന്ന ഗാരിയെ പോലീസ് പിടികൂടുകയായിരുന്നു. ഗാരിയുടെ കാറിനു പിന്‍സീറ്റില്‍ ഒരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ്അറിയിച്ചു. 14 വര്‍ഷത്തെ സേവന പാരമ്പര്യമുണ്ടായിരുന്നു ഗാരിക്ക്. ഈസ്റ്റ് ഡിവിഷല്‍(ഫോര്‍ട്ട് വര്‍ത്ത്) പട്രോള്‍ ഡ്യൂട്ടിയിലായിരുന്നു ഗാരി. കാറില്‍ മദ്യപിച്ചു കിടന്നുറങ്ങിയിരുന്ന ഓഫീസറെകുറിച്ചു സമീപത്തു കൂടെ കടന്നുപോയ ഒരാളാണ് പോലീസിനെ വിവരം അറിയച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ ഗാരിയെ അറസ്റ്റു ചെയ്തു ജയിലിലേക്കയച്ചു. നിയമം പാലിക്കുന്നതിനും, നടപ്പാക്കുന്നതിനു ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും കുറ്റകരമായ നടപടികള്‍ ഉണ്ടാകുന്നതു വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും ക്രൂരമായി ആക്രമിച്ച ശേഷം പാതയോരത്ത് തള്ളുകയും ചെയ്ത പ്രവാസി യുവാവ് മരിച്ചു.പെരിന്തല്‍മണ്ണക്കടുത്ത ആക്കപ്പറമ്പില്‍ കണ്ടെത്തിയ അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ...

സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴമുന്നറിയിപ്പ്; നാളെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ...

അങ്കണവാടി പ്രവേശനോത്സവം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ...

ഒമിക്രോണ്‍ ബിഎ.4 ആഘാതം ഇന്‍ഡ്യയിലും; ആദ്യ കേസ് ഹൈദരാബാദില്‍ കണ്ടെത്തി.

ഹൈദരാബാദ്: കോവിഡ് -19 ജനിതക നിരീക്ഷണ പരിപാടിയിലൂടെ വ്യാഴാഴ്ച ഹൈദരാബാദില്‍ ഒമിക്രോണിന്റെ ബിഎ.4 ഉപ വകഭേദത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ കേസ് കണ്ടെത്തി. ബിഎ.4 ഉപ വകഭേദത്തിന്റെ വിശദാംശങ്ങള്‍ മെയ് ഒമ്ബതിന് ഇന്‍ഡ്യയില്‍ നിന്ന് ഇത്തരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: