പാര്‍ക്കന്‍: യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് ‑ഫിന്‍ലന്‍ഡ് മത്സരം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് നടപടി.
ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു.
ക്രിസ്റ്റ്യൻ എറിക്സന്റെ ജീവൻ രക്ഷിച്ചത് ഡെൻമാർക്ക് നായകൻ സിമൺ കെയറിന്റെ അവസരോചിത ഇടപെടൽ കൊണ്ട് കൂടിയാണ്. ഇതോടെ ഫുട്ബോൾ ലോകം മുഴുവൻ കെയറിനെ പ്രശംസ കൊണ്ട് മൂടുകയാണ്.
ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. താരങ്ങളും റഫറിയും കാണികളും ഒരുപോലെ ഞെട്ടിത്തരിച്ച നിമിഷങ്ങൾ. ആദ്യം ഓടിയെത്തിയ നായകൻ സിമൺ കെയർ എറിക്സനെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. വൈദ്യസംഘം ഓടിയെത്തും മുൻപേ കൃത്രിമശ്വാസം നൽകി. ബോധം നഷ്ടമായ എറിക്സന്റെ നാവ് ഉള്ളിലേക്ക് വലിഞ്ഞ് ശ്വാസം നഷ്ടപ്പെടാതെ കാത്തു. ഡോക്ടർമാർ എത്തുമ്പോഴേക്കും പ്രാഥമിക ചികിത്സ നൽകി.
അതേസമയം, എറിക്സന്റെ ആരോഗ്യസ്ഥിതിയോർത്ത് മാനസികമായി തളർന്ന ഡെന്മാർക്കിനെ ഫിൻലാൻഡ് അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിൻലാൻഡിന്റെ വിജയം. ഫിൻലാൻഡിന് ഇത് ചരിത്ര വിജയമാണ്.അവർ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിൽ വിജയിക്കുന്നത്. അവരുടെ ആദ്യ യൂറോ കപ്പ് മത്സരമായിരുന്നു ഇന്ന് പുലര്‍ച്ചെ നടന്നത്. ക്രിസ്റ്റ്യൻ എറിക്സൺ അപകടനില തരണം ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷമാണ് ഇരു ടീമുകളും മത്സരം പൂര്‍ത്തിയാക്കാന്‍ മൈതാനത്ത് തിരിച്ചെത്തിയത്.