17.1 C
New York
Friday, July 1, 2022
Home Religion മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്…

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്…

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂജേഴ്‌സി: മണ്ണിലെഴുതേണ്ടത് എന്തെന്നും, മനസ്സിലെഴുതേണ്ടത് എന്തെന്നും തിരിച്ചറിയുന്നതാണു ജീവിത വിജയത്തിന് നിദാനമായിരിക്കേണ്ടതെന്ന് ന്യുജഴ്സി സിഎസ്ഐ ഇമ്മാനുവേൽ, വാഷിങ്ടൻ സിഎസ്ഐ ഹോളിട്രിനിറ്റി എന്നീ ഇടവകകളുടെ വികാരിയും സിഎസ്ഐ കൗൺസിൽ വൈസ് പ്രസിഡന്റുമായ റവ. ജോബി ജോയ് അഭിപ്രായപ്പെട്ടു.

ഏപ്രിൽ 13 ചൊവ്വാഴ്ച ഇന്റർനാഷനൽ പ്രെയർലൈനിന്റെ 36–ാ‍മത് സമ്മേളനത്തിൽ വചനശുശ്രൂഷ നിർവഹികുകയായിരുന്നു ജോബി അച്ചൻ. ഐപിഎൽ കോഓർഡിനേറ്റർ സി. വി. സാമുവേൽ അച്ചനെ സ്വാഗതം ചെയ്തു. വേശ്യവൃത്തിയിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ സമീപം കൊണ്ടുവന്ന അവളെ കല്ലെറിഞ്ഞു കൊല്ലേണം എന്ന് ആവശ്യപ്പെട്ട ജനസമൂഹത്തിന്റെ ഇടയിൽ കുനിഞ്ഞിരുന്ന്, നിലത്തെ മണ്ണിൽ വിരൽ കൊണ്ട് എന്തോ എഴുതിയ യേശുവിന്റെ മുമ്പിൽ നിന്നും ജനകൂട്ടം പിരിഞ്ഞു പോയത് ഓർപ്പിച്ചുകൊണ്ടാണ് വചന ശുശ്രൂഷ ആരംഭിച്ചത്.

മണ്ണിൽ എഴുതപ്പെട്ടത് എന്താണെങ്കിലും അത് താല്ക്കാലികമാണ്. കാറ്റോ മഴയോ അതിനെ ഇല്ലായ്മ ചെയ്യും. മറന്നുകളയേണ്ടതും, ക്ഷമിക്കേണ്ടതുമായ കാര്യങ്ങളെയാണ് മണ്ണിൽ എഴുതേണ്ടത്. എന്നാൽ മനസ്സിൽ എഴുതേണ്ടതും സ്ഥായിയായി നില്ക്കേണ്ടതുമായ ചിലതുണ്ട്. മറ്റുള്ളവർ നമുക്കു ചെയ്ത ഏതൊരു ചെറിയ കാര്യവും നമ്മുടെ മനസ്സിൽ മായാതെ നിൽകേണ്ടതാണ്.

പ്രകൃതി ക്ഷോഭങ്ങൾക്കോ, പെരുമഴക്കോ അതിനെ അവിടെ നിന്നും നീക്കി കളയാനാവില്ല. നന്മകളുടെ ഒരു ഭണ്ഡാരമായി നമ്മുടെ മനസ്സ് മാറേണ്ടതാണ്. പതിനെട്ടു വർഷമായി കൂനിയായി ദേവാലയത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയുടെ രോഗബന്ധനം കർത്താവ് അഴിക്കുകയും, പൂർണ സൗഖ്യം നൽകുകയും ചെയ്തു. അവൾ അവളുടെ ആവശ്യം കർത്താവിനെ അറിയിച്ചിരുന്നില്ല. യാതൊരു നിരാശയും കൂടാതെ പള്ളിയിൽ എത്തിയിരുന്ന അവൾ ഇന്നത്തെ സമൂഹത്തിന് വലിയൊരു മാതൃകയാണ്.

ഇന്ന് നാം ദേവാലയത്തിൽ പോകുന്നത് യഥാർത്ഥത്തിൽ കർത്താവിനെ ആരാധിക്കുന്നതിനോ, അതോ നമ്മുടെ കാര്യസാധ്യത്തിനോ, നാം നമ്മെ തന്നെ വിലയിരുത്തണം അച്ചൻ ഓർമ്മിപ്പിച്ചു. കൂനിയായ സ്ത്രീയുടെ കാത്തിരിപ്പു വ്യർഥമായില്ല.. ക്രിസ്തുവിന്റെ കരസ്പർശം അവൾക്ക് വിമോചനം നൽകി. ടി. എ. മാത്യു, ജോർജ് വർഗീസ്, സോണി ജോൺ, ജയൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: