17.1 C
New York
Saturday, August 13, 2022
Home Travel മഞ്ഞു തേടി മീശപ്പുലിമലയിലേക്ക്...(യാത്രാവിവരണം)

മഞ്ഞു തേടി മീശപ്പുലിമലയിലേക്ക്…(യാത്രാവിവരണം)

പ്രഭിൽ നാഥ്‌ ✍

ചാർലി ഫിലിം കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമാണ് മീശപ്പുലിമല കാണണമെന്നത്. ദുൽകർ പറഞ്ഞ ഡയലോഗ് പോലെ ദൈവം നമ്മളെ ഭൂമിയിലേക്ക്‌ വിട്ടത് ഇത് പോലെയുള്ള കാഴ്ച്ചകൾ കാണാനും വേണ്ടിട്ടു കൂടിയാണല്ലോ.

സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി.യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങളിൽ അംഗീകരിച്ചിരിക്കുന്ന ജൈവ വൈവിദ്യങ്ങളാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്ന് ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലo

ആനമുടിയോളം ഉയരമുണ്ട് മീശപ്പുലി മലയ്ക്ക്. 8640അടിയാണ് ഉയരം.
ആകാശത്തിന്റെ ഏതോ ഉയരത്തില്‍ എത്തിയത് പോലെയാണ് ഇവിടെ അനുഭവപ്പെടുക. മേഘങ്ങളെ തൊട്ട് സാഹസികമായ ഒരു സഞ്ചാരമാണ്

May 15.. 4 വർഷത്തിന് ശേഷം ഞങ്ങളുടെ സൗഹ്രദ സംഗമം. റഹീമും ജംഷിയും പ്രവാസ ജീവിതത്തിന്റെ ഇടവേളയിൽ നാട്ടിലേക്കു. പെട്ടന്ന് ഒരു യാത്ര പ്ലാൻ ചെയ്തത്.എന്നെ വിളിച്ചു ജോലി കഴിയുമ്പോൾ തൃശൂർ എത്തണം നാളെ ലീവെടുത്തോളു. 8 മണിക്ക് ജോലി കഴിഞ്ഞു നേരെ തൃശ്ശൂർക്ക്. രാത്രി 10.15 ആയപ്പോൾ തൃശൂർ റെയിൽവേ സ്റ്റേഷൻ എത്തി.
എന്നെ കാത്ത് റിബിൻ അവിടെ നില്പുണ്ടാര്നു. അവിടുന്നു നേരെ റിബിന്റെ വീട്ടിൽ കയറി ഡ്രസ്സ്‌ മാറിയപോളെക്കും റഹീമും ജംഷിയും സ്വിഫ്റ്റ് കാറുമായി വെയ്റ്റിംഗ്. തൃശൂർ റൗണ്ടിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു യാത്ര തുടങ്ങി. എങ്ങോട്ടാ യാത്ര അപ്പോളും സസ്പെൻസ് ആയിരുന്നു എനിക്ക്.

ഒടുവിൽ റിബിൻ പറഞ്ഞു നമ്മള് പോണത് മീശപ്പുലി മലയിക്കാണ്. അപ്പോൾ ചാർലി ഫിലിം സിനറി മനസ്സിലേക്ക് വന്നത്. മഞ്ഞു പെയ്യുന്ന കാഴ്ച്ചകൾ കണ്മുന്നിലൂടെ ഓടി.

ആദ്യം നേരെ നേരിയമംഗലം IB ഗസ്റ്റ് ഹൌസ് അവിടെ ഞങ്ങളെ സ്വികരിക്കാൻ പഴയ mba ബാച്ച് മേറ്റ് സാജു സർ ഉണ്ടായിരുന്നു .സമയം 12.15 അവിടെ സുഖമായി രാത്രിയിൽ താങ്ങി, രാവിലെ അവിടുന്നു പ്രാതൽ കഴിച്ചു അദ്ദേഹത്തിന്റെ കൂടെ pambla dam കാണാൻ പോയി. സാർ അവിടുത്ത ഇൻചാർജ് ആണ്. ഡാമിന്റെ പ്രവർത്തനങ്ങൾ എല്ലാം മനസ്സിലാക്കി തന്നു. അങ്ങനെ വിജ്ഞാന പ്രതമായ അറിവുകളും കിട്ടി. സന്ദർശന നിരോധിത മേഖല ആയിട്ടു കൂടി കുറച്ചു ചിത്രങ്ങൾ പകർത്തി. സാജു സാറിനോട് യാത്ര പറഞ്ഞു. നേരെ സൂര്യനെല്ലുയിലേക്കു സ്വിഫ്റ്റ് കാർ പറന്നു. സമയം 9.30am.

മനസ്സിൽ ആകെ ഒരേ ചിന്ത എത്രയും പെട്ടന്ന് മലയിലെത്തണം. കാറിൽ അടിപൊളി അറബിക് പാട്ടും. റിബിന്റെ താളം പിടിക്കലും ജംഷി അതിലെ വരികൾ മൂളുന്നുണ്ട്. റഹിം പതിവ് പോലെ നിസ്സംഗനായി യാത്ര തുടർന്നു. ഞാൻ യാത്രയുടെ പ്ലാൻ ഏകേദശം Google map നോക്കുകയായിരുന്നു.നേരിയമംഗലത്തു നിന്നു മൂന്നാർ ബെപാസ്സ്‌ കയറി ആനച്ചാൽ – കുറിച്ചതണ്ണി റോഡ് പിന്നെ പൊട്ടൻകാട് – ബൈസൺ വാലി – മുട്ടുകാട് റോഡ്. പിന്നെ ചിന്നക്കനാൽ – സൂര്യനെല്ലി.

സൂര്യനെല്ലിയിൽ കാർ പാർക്ക്‌ ചെയ്തു.ഒരു ചെറിയ തമിഴ്നാട് ഗ്രാമ ടൌൺ. അവിടുന്ന് ഉച്ചഭക്ഷണം കഴിച്ചു. സ്ഥിതി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അത്യവശ്യം വെള്ളവും കരുതി. ട്രെക്കിങ്ങ് ജീപ്പ് ഡ്രൈവർ മുരുകൻ ചേട്ടനെ കാത്തിരുന്നു. അപ്പോളേക്കും ക്യാൻവാസിംഗ് ആയി വേറെ കുറെ ഡ്രൈവേഴ്സ്. 2400 rs അവരുടെ റേറ്റ് അത് വളരെ കൂടുതലാണ്.

മുരുകൻ ചേട്ടൻ 1600rs. പിന്നെ കേരള ചെക്‌പോസ്റ്റിൽ 200,തമിഴ്നാടിന് 100rs അങ്ങനെ സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമല ജീപ്പ് പതുക്കെ കയറി തുടങ്ങി സമയം 1 മണി ഒരു കുന്നിൻ ചെരിവിലൂടെ ഇഴഞ്ഞു പതുക്കെ മുകളിലേക്കു. ഏകേദശം 6 km ഉണ്ട്. ചാഞ്ഞും ചെരിഞ്ഞും ആടിയും ഉലഞ്ഞും കല്ലും കുഴിയും നിറഞ്ഞ റോഡിലൂടെ സാഹസിക യാത്ര. വഴിയോരങ്ങളിൽ തേയില തോട്ടങ്ങൾ. യാത്ര പകുതിയായപ്പോൾ ചെങ്കുതത്തയ കയറ്റം. മുരുകൻ ചേട്ടൻ ജീപ്പ് റിവേഴ്‌സ് എടുത്തു ഡ്രിഫ്ട് ചെയ്തു ത്രില്ലടിച്ചിട്ടു കയറ്റി. യാത്രക്കാരെ വിസ്മയിപ്പിക്കുന്നത് അവർക്കൊരു ശീലവും ആത്മവിശ്വാസമാണ്. ഇടുങ്ങിയ വഴിയിലൂടെ കയറുമ്പോൾ മല ഇറങ്ങി വരുന്ന വാഹനങ്ങളും കാണാം. പ്രകൃതിയുടെ സൗന്ദര്യം ഇടക്ക് വരുന്ന കാറ്റും യാത്രയെ അനുഭവ പൂര്ണമാക്കി. ഒടുവിൽ കൊളുക്കുമല എത്തി സാധാരണ ഒരു മണിക്കൂർ എടുക്കുന്ന യാത്ര 45 മിനിറ്റ് കൊണ്ടെത്തി.ജീപ്പ് അത് വരെ പോവുള്ളു. അവിടെ തമിഴ്നാട് ചെക്‌പോസ്റ് ഒരാൾക്ക് 100 rs വെച്ച് എൻട്രി പാസ്സ്. മുരുകൻ ചേട്ടൻ 4. 30 ആവുമ്പോളേക്കും തിരിച്ചെത്തണമെന്നു പറഞ്ഞു. കോട കയറിയാൽ തിരിച്ചിറങ്ങൽ ദുഷ്കരമാണ് പറഞ്ഞു.

ഇനി ആവേശകരമായ മല കയറ്റം. ഒരു വശത്തു ഹാരിസൺ തേയില തോട്ടങ്ങൾ മറുവശത്ത് കാട്. ഒറ്റയടിപ്പാത കാണാം തോട്ടത്തിലൂടെ മുകളിലേക്കു കയറുമ്പോൾ സൂര്യൻ ചെറുതായി ചൂടായി. കുറച്ചു മുന്നോട്ടു പോയപ്പോൾ തന്നെ ചെമ്മരിയാടിന് പറ്റങ്ങളെ കാണാം. പിന്നെയും മുകളിലേക്കു കയറുമ്പോൾ ക്ഷീണവും കൂട്ടിന് വന്നു. വഴിയേ പറ്റി ധാരണ ഒന്നുമില്ല. ആരോ പേന കൊണ്ടെഴുതിയ ബോർഡിൽ arrow mark ഉണ്ട്. കുറച്ചെത്തിയപ്പോൾ വഴി കാട്ടി ആയിരുന്ന ബോർഡും അവസാനിച്ചു. പിന്നെ കുറച്ചു തോട്ടം ജോലിക്കാരോട് വഴി ചോദിച്ചു. ഏകേദശം പറഞ്ഞു തന്നു. എന്നിട്ടൊരു താക്കിതും സൂക്ഷിച്ചു പോണേ ആന ഇറങ്ങിട്ടുണ്ട്.

അങ്ങനെ കാട് പോലെ ഒരു സ്ഥലം കയറി കഴിഞ്ഞപ്പോൾ മല ഇറങ്ങി വരുന്ന യാത്ര കാരനെ കണ്ടു. അയാൾ ആകെ ക്ഷീണിച്ചു അവശനായിരിക്കുന്നു ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞു മുകളിലേക്കു നേരെ പോയ മതി. നടന്നു നടന്നു കാല് വേദന തുടങ്ങി. കയ്യിലെ വെള്ളം മുഴുവൻ കുടിച്ചു തീർന്നു. ഒരു വടി പിടിച്ചു അത് കുത്തിയായി പിന്നത്തെ മല കയറ്റം.

എങ്കിലും ഒരു ആവേശത്തോടെ കയറി. അങ്ങനെ ആദ്യത്തെ ചെറിയ മല എത്തിയപ്പോൾ സന്തോഷം. ഞങ്ങൾ 4 പേരും മാത്രം.. കുറച്ചു കോട മാത്രം. പിന്നെ ഇറക്കം കയറ്റം. അപ്പോൾ തന്നെ അത്ഭുതം ഞങ്ങളെ പിടി കൂടി.. കണ്ണാരം പൊത്തി കളിക്കും പോലെ കോടമഞ്ഞു പെട്ടന്നു വന്നു പോവുക. അടുത്തുള്ള ആളെ പോലും കാണാതെ. കുറച്ചു സെൽഫിയും ഫോട്ടോ സെഷനും. കുറച്ചു പ്രകൃതി ഭംഗി പകർത്തി. പിന്നെയും മുന്നോട്ടു നടന്നു

മഞ്ഞും കാറ്റും ആകെ തണുപ്പ്. മേഘങ്ങൾ ഞങ്ങൾക്ക് താഴെ എന്ന പോലെ തോന്നി. അങ്ങനെ എട്ടാമത്തെയും. അവസാനത്തയും മല. ഏറ്റവും ഉയരത്തിൽ കുത്തനെയുള്ള മല കയറ്റം സാഹസികമാണ്. ഓരോ ചുവടും സ്‌പൈഡർമാൻ കയറുമ്പോലെ പിടിച്ചു പിടിച്ചു കയറി. ശ്വാസം കിട്ടാനും പ്രയാസം എങ്കിലും കഷ്ടപ്പെട്ട് കയറി. അതിനു മുകളിലെത്തിയപ്പോൾ സ്വർഗം കണ്ടപോലെ. മഞ്ഞു മുകളിലും മേഘം

മേഘം താഴെയും.. കുളിർകാറ്റും. ഒരു കോട വരുമ്പോൾ എല്ലാം മറയും പിന്നെ നീങ്ങി പോകും. അവിടുന്നു നോക്കിയാൽ കാട് പിടിച്ചു കിടക്കുന്ന മരങ്ങളും. ചെറിയ നീർ ചാലുകളും. പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ. ആഴമുള്ള താഴ്‌വരകളും. ഞാനും രിബിനും ഏറ്റവും മുകളിലെത്തി ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള മല.. മീശപ്പുലി മല. കാലാവസ്ഥ അമ്പരിപ്പിക്കുന്നതാണ്. മഞ്ഞു പെയ്യുന്നതും മേഘം അതിനെ താങ്ങി നിർത്താൻ ശ്രമിക്കുന്നതും.ആകാശം തൊട്ടടുത്ത പോൽ. പതഞ്ഞ മഞ്ഞു പാളികൾ കണ്ണാടി പോലെ അതിൽ തെളിയുന്ന ആകാശവും അതിനു താഴെ പച്ചപ്പും. നയന മനോഹരമായ കാഴ്ച്ചകൾ. അതിനു കൂടെ കാലാവസ്ഥയുടെ തണുത്ത സ്പർശനവും. ഇത്രയും കഷ്ടപെട്ടത് വെറുതെയായില്ല ഇടുക്കിയുടെ ഒരു മിടുക്കേ !. അവിടെ ഒരു 20 മിനിറ്റ് ആസ്വാദനവും വിശ്രമവും കഴിഞ്ഞു നോക്കുമ്പോൾ 5 മണി. മൂന്ന് മണിക്കൂറിലേറെ എടുത്തു മല കയറാൻ.

തിരിച്ചറിങ്ങുമ്പോൾ ചെങ്കുത്തായ വഴിയിലൂടെ ഓടി ഇറങ്ങി സമയം ഒരുപാടായി.. ജംഷി ഒരു എളുപ്പവഴിയുണ്ട് പറഞ്ഞു ഞങ്ങളെ കൊണ്ട് പോയി. മരങ്ങളുടെ ഇടയിലൂടെ മുളങ്കാട്ടിലൂടെ ഒരു വഴിയിലൂടെ വേഗത്തിൽ നീങ്ങി. അവിടെ ആനപിണ്ടങ്ങളും ആനയുടെ കാല്പാടുകളും.. ആനപിണ്ഡത്തിനു അധികം പഴക്കമില്ല. ഞങ്ങളുടെ ഇടനെഞ്ചിലൂടെ കൊള്ളിയാൻ മിന്നി.. കുറേ മുന്നോട്ടു പോയപ്പോൾ വഴി അവസാനിച്ചു. താഴെ കൊക്ക പോലുള്ള സ്ഥലവും. ഒന്നും നോക്കിയില്ല തിരിച്ചോടി പഴയ വഴിയിലെത്തി ദൈവത്തെ മനസ്സിൽ വിചാരിച്ചു ഓടി. ഒന്ന് തിരിഞ്ഞു നോക്കിയപ്പോളാണ് പുലിയുടെ മീശ പോലെ മല നീണ്ടു കിടക്കുന്നത് കണ്ടത്. അത് കൊണ്ടാണ് മീശപുലിമല എന്നും വിളിക്കുന്നത്.

അവസാനം അടയാളം വെച്ച സ്ഥലത്തെത്തി സമാധാനമായി നീർച്ചാലിൽ മുഖം കഴുകി. കൊളുക്കുമല എത്തിയപ്പോൾ നേരിയ ഇരുട്ട് പരന്നു. മുരുകൻ ചേട്ടന്റെ മുഖത്തും, 4. 30 എത്തേണ്ട ആൾകാർ എത്തിയത് 6 മണിക്ക്. ഞങ്ങൾ എടുത്ത ഫോട്ടോസ് കാണിച്ചു കൊടുത്തപ്പോൾ മുരുകൻ ചേട്ടൻ പറഞ്ഞു. നിങ്ങൾ അതിന്റെ മുകളിൽ കയറിയോ? സാധാരണ എല്ലാരും 2 മല കയറി ഫോട്ടോസ് എടുത്തു പോകും. നിങ്ങൾ ഫുൾ മലയും കയറി. കൊളുക്കുമല നിന്നും മാഗ്ഗി കഴിച്ചു മലയിറക്കം. ഇരുട്ടിൽ മലയിറക്കം അതിസാഹസികമാണ്. കോട കൊണ്ട് മുന്നിൽ ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല. 14 വർഷത്തെ പരിചയസമ്പത്തു കൊണ്ട് മുരുകൻ ചേട്ടൻ ഞങ്ങളെ താഴെ എത്തിച്ചു. ഹൊറാർ ഫിലിമിലെ യാത്രകളെ പോലെ ചീവീടുകളുടെ ശബ്ദവും. പല പക്ഷി മൃഗാദികളുടെ ഞെരക്കങ്ങളും യാത്രയെ ഗംഭീര അനുഭവമാക്കി. താഴേക്കു നോക്കുമ്പോൾ അങ്ങിങ്ങായി വെളിച്ചം.

സൂര്യനെല്ലിയിൽ നിന്നും തിരിച്ചു വരുമ്പോൾ ഗ്രാമം മുഴുവൻ ഉറങ്ങിയിരിക്കുന്നു. കോട മഞ്ഞു മുഴുവൻ റോഡിൽ നിറഞ്ഞു ഡ്രൈവ് ബുദ്ധിമുട്ടായി. അവസാനം ഒരു വീട് പോലെ ഒരു സ്ഥലത്തു നിർത്തി. ഞങ്ങൾ തണുപ്പ് കാരണം വീട്ടിലേക്കു കയറി നില്കാൻ വേണ്ടി തട്ടിയപ്പോൾ തുറന്നില്ല. കോട മുഴുവനായി നിറഞ്ഞു തൊട്ടടുത്തുള്ള ആളേ വരെ കാണാൻ പറ്റുന്നില്ല. കുറേ വണ്ടികൾ അത് വഴി കടന്നു പോയി. ഒരു വണ്ടി മാത്രം ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവിടെ നില്കുന്നത് എന്താണ് ചോദിച്ചു. എന്നിട്ടു അവരുടെ വണ്ടിയുടെ പ്രകാശത്തിൽ പിന്നിൽ വരാൻ പറഞ്ഞു. ഞങ്ങൾ യാത്ര തുടങ്ങിയപ്പോളേ ഞെട്ടി. സൈഡിൽ അഗാധമായ കൊക്കയാണ് കോട മൂടിയത് കൊണ്ട് ഒന്നും കാണാൻ പറ്റാതെ നിർത്തിയത്. ഞങ്ങൾ മറ്റേ വണ്ടിയുടെ പ്രകാശത്തിൽ പിന്നിലൂടെ പോയി. കുറെ കഴിഞ്ഞു നല്ല വഴിയെത്തിയപ്പോൾ കോട ഓക്കേ പോയി. അവർ വണ്ടി നിർത്തിയിട്ടു ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു. നിങ്ങൾ നേരത്തെ അവിടെ വണ്ടി നിർത്തിയത് എന്തിനായിരുന്നു . സ്ഥിരം കാട്ടാന അക്രമണമുള്ള സ്ഥലത്തു ഞങ്ങൾ നില്കുന്നത് കണ്ടിട്ടാണ് അവർ ഞങ്ങളുടെ അടുത്ത് വന്നത്. അത് കേട്ടപ്പോൾ ഒന്നും ഞെട്ടി വിറച്ചു എന്നിട്ടു ദൈവത്തിനൊരു നന്ദിയും.. കുറേ കഴിഞ്ഞപ്പോൾ തട്ടുകടയിൽ ഭക്ഷണം കഴിച്ചു വണ്ടി സൈഡ് ആക്കി എല്ലാരും ഉറങ്ങി.. കുറേ കഴിഞ്ഞു യാത്ര തൃശൂർ എത്തിയപ്പോൾ പുലർച്ചെ 5 മണി. എല്ലാരും പിരിഞ്ഞു.. യാത്ര ക്ഷീണം ഉണ്ടായിരുന്നെങ്കിലും തിരിച്ചു വീട്ടിലേക്കു യാത്രയിൽ മനസ്സിൽ മുഴുവൻ സാഹസികമായ മീശപുലിമല യാത്ര. സൗഹ്രദത്തിന്റെ മറക്കാനാവാത്ത നിമിഷങ്ങൾ, സാഹസികതയുടെ, ഭീതിയയുടെ, മനോഹരമായ കാലാവസ്ഥ യുടെ, അനുഭവങ്ങളുടെ യാത്ര..
അതെ ..* മഞ്ഞു തേടി മീശപ്പുലിമലയിൽ പോയ കൂട്ടുകാരുടെ യാത്ര…

“പ്രഭിൽ നാഥ്‌ ✍

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: